അൽവാരോ വാസ്ക്വസ് : “കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങളിലെ സ്പാനിഷ് കരുത്തൻ “:Álvaro Vázquez

“ദൈവത്തിന്റെ സ്വന്തം നാട്ടിലെ” മലയാളികളുടെ പ്രിയപ്പെട്ട ടീം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നതിൽ യാധൊരുവിധ സംശയവുമില്ല. കഴിഞ്ഞ കുറച്ചു സീസണിലായി മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്ന ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ കാണാൻ സാധിച്ചത്. 13 മത്സരങ്ങളിൽ നിന്നും മത്സരങ്ങളിൽ നിന്നും 6 ജയവും 5 സമനിലയും വെറും 2 തോൽവിയുമായി 2 ആം സ്ഥാനത്താണ് കേരള ടീം.ഇന്ന് ഗ്യാലറികൾ അടഞ്ഞിരിക്കുക ആണെങ്കിലും വീടുകളിലും ക്ലബുകളിലും സ്ക്രീനുകളിലും ആ മഞ്ഞക്കുപ്പായക്കാർ മെക്സിക്കൻ തിരമാലകൾ പലവട്ടം മനസിൽ തീർത്തുകാണും എന്നതിൽ സംശയമില്ല.

ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സ് വിജയങ്ങളിലെ നിർണായക പങ്കു വഹിച്ച താരമാണ് സ്പാനിഷ് ഫോർവേഡ് അൽവാരോ വാസ്ക്വസ്.സമീപകാലത്ത് ഇന്ത്യൻ ഫുട്ബോളിൽ എത്തിയ ഏറ്റവും ഉയർന്ന വിദേശികളിൽ ഒരാളായിരുന്നു സ്പാനിഷ് ഫോർവേഡ്. യുറോപ്യൻ ക്ലബ് ഫുട്ബോളിലെ മികച്ച സ്‌കോറർ ആയാണ് വാസ്ക്വസ് കേരളത്തിലെത്തിയത. എന്നാൽ താരത്തിന് മേൽ ഉയർന്ന് എല്ലാ പ്രതീക്ഷകളും നിറവേറ്റുന്ന പ്രകടനമാണ് ഇതുവരെ പുറത്തെടുത്തിട്ടുളളത്.

13 മത്സരങ്ങളിൽ നിന്നും 5 ഗോളുകൾ ഒരു അസിസ്റ്റും നേടിയ താരം 36 ഷോട്ടുകൾ അടിക്കുകയും ചെയ്തു. അതിൽ പകുതിയിൽ അതികം ഷോട്ടുകൾ ഗോൾ ലക്ഷ്യമാക്കിയുള്ളതായിരുന്നു. എതിർ പോസ്റ്റിൽ വാസ്ക്വസ് ഇപ്പോഴും ഭീഷണിയായി നിലകൊണ്ടിരുന്നു.നിലവിൽ ഐ.എസ്.എലിൽ ഉള്ളതിലെ മികച്ച വിദ്ദേശ ത്രയമായ അൽവാരോ വാസ് കെസ് – പെരേര ഡയസ് – അഡ്രിയാൻ ലൂണ എന്നിവർ പരസ്പരം പിന്തുണയ്ക്കുന്നത് കണ്ടാൽ വർഷങ്ങളായി ഒരുമിച്ച് കളിക്കുന്നവരെ പോലെയാണ്. ഇന്നലത്തെ മത്സത്തിൽ വാസകേസും ,ഡയസും ഗോൾ നേടിയപ്പോൾ ലൂണക്ക് നേടാൻ സാധിച്ചില്ല.

ഇന്നലത്തെ മത്സത്തിൽ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളും സ്പാനിഷ് താരത്തിന്റെ ബൂട്ടിൽ നിന്നും പിറന്നു.82 ആം മിനുട്ടിൽ നോർത്ത് ഈസ്റ്റ് താരം മഷൂർ ഷെരീഫിന്റെ പാസ് പിടിച്ചെടുത്ത് സ്വന്തം ഹാഫിൽ നിന്ന് അൽവാരോ വാസ്ക്വസ് തൊടുത്ത് ലോങ് റേഞ്ചർ ഷോട്ട് നോർത്ത് ഈസ്റ്റിന്റെ വലകുലുക്കി. സുഭാശിഷ് അഡ്വാൻസ് ചെയ്ത് നിൽക്കുന്നത് കണ്ടായിരുന്നു 56 മീറ്ററോളം അകലെനിന്ന് വാസ്ക്വസ് ഈ സാഹസത്തിന് മുതിർന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും സ്പാനിഷ് ലീഗിലെയും പരിചയ സമ്പത്ത് കേരള ബ്ലാസ്റ്റേഴ്സിലും കൊണ്ട് വന്ന വാസ്ക്വസ് ടീമിന്റെ നിലവാരം ഉയർന്ന തലത്തിലേക്ക് കൊണ്ട് പോകുന്ന കാഴ്ച കാണാൻ സാധിച്ചു.വരുന്ന മത്സരങ്ങളിൽ അൽവാരോ കൂടുതൽ ഗോളുകൾ നേടുമെന്നാണ് പ്രതീക്ഷ. ലാലിഗയിൽ 150 ലധികം മത്സരങ്ങളുടെ പരിചയ സമ്പത്ത് ഉള്ള താരമാണ് വാസ്ക്വസ്. 30 കാരനായ താരം എസ്പാന്യോൾ, ഗെറ്റാഫെ തുടങ്ങിയ പ്രമുഖ സ്പാനിഷ് ക്ലബ്ബുകൾക്കായും ഇംഗ്ലീഷ് ക്ലബ്ബ് സ്വാൻസിറ്റിക്കായും ബൂട്ട് അണിഞ്ഞിട്ടുണ്ട്. സ്വാൻസിറ്റിയുടെ ഭാഗമായപ്പോൾ പ്രീമിയർ ലീഗിൽ 12 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഇപ്പോഴും വാസ്കസ്ന്റെ മുഴുവൻ കഴിവും ഇവിടെ പുറത്ത് വന്നിട്ടില്ല എന്ന് പറയാം. ഒന്നോ രണ്ടോ സീസനുകൾ കൂടി അദ്ദേഹത്തിന്റെ കോൺട്രാക്ട് നീട്ടാൻ സാധിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി അദ്ദേഹത്തിൽ നിന്നും ഇതിലും കൂടുതൽ അത്ഭുതങ്ങൾ നമുക്ക് കാണുവാൻ കഴിയും.

Rate this post