ഒരു കിടിലൻ ഇന്ത്യൻ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ട്രാൻസ്ഫർ വിപണിയിൽ ഒരു താരത്തെ ലക്ഷ്യം വെച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒരു ഇന്ത്യൻ താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മർഗുല്ലോയാണ് ഈ വാർത്ത പുറത്ത് വിട്ടത്.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ട്രാൻസ്ഫർ പദ്ധതികൾ എന്താണ് എന്ന ഒരു ആരാധകന്റെ ചോദ്യത്തിനാണ് മാർക്കസ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു ഇന്ത്യൻ താരത്തെ ലക്ഷ്യമിടുന്നു എന്ന ട്വീറ്റ്‌ മറുപടിയായി നൽകിയത്.മാർക്കസ് നൽകുന്ന റിപ്പോർട്ട്‌ അനുസരിച്ച് നിലവിൽ മറ്റൊരു ക്ലബ്ബിൽ കരാറുള്ള ഒരു താരത്തെ ട്രാൻസ്ഫർ ഫീ നൽകി സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നത്. എന്നാൽ അത് തരാമെന്ന് മാർക്കസ് വ്യക്തമാക്കിയിട്ടില്ല.

നിലവിൽ രണ്ട് ഇന്ത്യൻ താരങ്ങളെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് പുതുതായി ടീമിൽ എത്തിച്ചത്. ബ്രൈസ് മിറാണ്ട, സൗരവ് മോണ്ടാൽ എന്നെ യുവ ഇന്ത്യൻ വിങ്ങർമാരെയാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിനായി ടീമിലെത്തിച്ച രണ്ട് ഇന്ത്യൻ താരങ്ങൾ.നേരത്തെ ടീമിൽ ഉണ്ടായിരുന്ന പല ഇന്ത്യൻ താരങ്ങൾക്കും കരാർ നീട്ടി നൽകിയ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ താരങ്ങളായ സഞ്ജീവ് സ്റ്റാലിൻ, നോറം മഹേഷ്‌ സിങ്, വിൻസി ബറോറ്റൊ എന്നിവരെ വിറ്റഴിക്കുകയും ചെയ്തിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇത് വരെ ഒരു ഇന്ത്യൻ സ്ട്രൈക്കറെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ബ്ലാസ്റ്റേഴ്‌സ് നിലവിൽ സ്വന്തമാക്കാൻ ശ്രമിക്കുന്ന താരം ഇന്ത്യൻ സ്ട്രൈക്കർ ആവനാണ് സാധ്യത