❝ബയേൺ മ്യൂണിക്കിനും യുവന്റസിനും മുകളിൽ സ്ഥാനം പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് , ഇത് അപൂർവ നേട്ടം❞ |Kerala Blasters

ഇന്ത്യയിൽ ഏറ്റവും അതികം ആരാധകരുള്ള ക്ലബ്ബാണ് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്. 2014 ൽ ക്ലബ്ബിന്റെ തുടക്കം മുതൽ ആരാധകരുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ല.

ഇന്ത്യയിൽ ഏറ്റവുമധികം ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ് ഉള്ള ഫുട്ബാൾ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്‌സ് ലോകമെമ്പാടുമായി 2 .9 മില്യൺ ജനങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുടരുന്നത്.ഇന്ത്യൻ മണ്ണിൽ മറ്റൊരു ഫുട്ബോൾ ക്ലബ്ബിന് പോലും അവകാശപ്പെടാൻ കഴിയാത്ത പലതും ചുരുങ്ങിയ കാലയളവിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുകയും ചെയ്തു.

മറ്റൊരു സോഷ്യൽ മീഡിയ നേട്ടത്തിൽ ആരാധകരെ ഞെട്ടിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്
ഐഎസ്എൽ ഫൈനൽ നടന്ന മാർച്ചിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻ നടന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളുടെ ലിസ്റ്റിൽ കേരളം ലോകത്തിലെ വമ്പന്മാരായ ബാഴ്സലോണാ ,റയൽമാഡ്രിഡ് ,മാഞ്ചസ്റ്റർ യുണൈറ്റഡ് ,പിഎസ്ജി എന്നിവർക്കൊപ്പം സ്ഥാനം പിടിച്ചിരിക്കുകയാണ്.

കണക്കു പ്രകാരം 35 മില്യൺ ഇന്ററാക്ഷനുമായി 12 ആം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.മാർച്ചിൽ ഇൻസ്റ്റാഗ്രാമിൽ 35 .0 മില്യൺ ആശയവിനിമയങ്ങളുമായി ഏഷ്യൻ ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാമതായി കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാമതായി മാറിയിരുന്നു.ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക് , ഇറ്റലിയാൻ ക്ലബ് യുവന്റസ് എന്നിവരെല്ലാം ബ്ലാസ്റ്റേഴ്സിന് പിന്നിലാണ് സ്ഥാനം. ആദ്യ രണ്ട് സ്ഥാനങ്ങളിൽ സ്പാനിഷ് ക്ലബ് കളായ ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നിവരാണ്.