വിജയ വഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവക്കെതിരെ ഇറങ്ങുന്നു |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഫട്ടോർഡ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയെ നേരിടും.13 മത്സരങ്ങളില്‍ 25 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നും 14 കളിയില്‍ 20 പോയിന്‍റുള്ള ഗോവ ആറും സ്ഥാനങ്ങളിലാണ്. മുംബൈ സിറ്റി എഫ്‌സിയോട് 4-0 ത്തിന് പരാജയപെട്ടാണ് ഐഎസ്‌എൽ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിറങ്ങുന്നത്.

ഗോവയെ നേരിടുമ്പോൾ വിജയവഴിയിലേക്ക് തിരിച്ചെത്താം എന്ന ഉറച്ച വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.നേരത്തെ കൊച്ചിയിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 3-1ന് മഞ്ഞപ്പട ജയിച്ചിരുന്നു.ദിമിത്രോസ് ഡയമന്‍റക്കോസ്, അഡ്രിയൻ ലൂണ, അപ്പോസ്തലോസ് ജിയാനു, ഇവാൻ കലിയൂഷ്‌ണി എന്നീ വിദേശ താരങ്ങളുടെ മികവാകും ഗോവയിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ വിധി നിശ്ചയിക്കുക. സീസണിലെ ആറ് എവേ മത്സരത്തിൽ രണ്ടിൽ മാത്രമേ ബ്ലാസ്റ്റേഴ്‌സ് തോറ്റിട്ടുള്ളൂ. ഈ സീസണിൽ കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഏറ്റുവാങ്ങിയ തോൽവിക്ക് സ്വന്തം കാണികൾക്ക് മുന്നിൽ പകരംവീട്ടാനാവും ഗോവ ഇറങ്ങുക.

ഐഎസ്എല്ലിൽ അവസാന നാല് മത്സരങ്ങളിൽ ഗോവക്ക് ജയിക്കാൻ സാധിച്ചിട്ടില്ല. നേർക്കുനേർ കണക്കിൽ ഗോവയാണ് മുന്നിൽ. ആകെ ഏറ്റുമുട്ടിയത് പതിനേഴ് കളിയിൽ എങ്കില്‍ ഗോവയ്ക്ക് ഒൻപതും ബ്ലാസ്റ്റേഴ്‌സിന് നാലും ജയമാണുള്ളത്. നിലവില്‍ 13 മത്സരങ്ങളില്‍ 25 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി മൂന്നാം സ്ഥാനത്താണ്. തുടര്‍ച്ചയായ എട്ട് മത്സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തിയ ശേഷം അവസാന പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ് സിയോട് 4 – 0 നു പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി, എഫ് സി ഗോവയ്ക്ക് എതിരേ ഇറങ്ങുന്നത്. 14 മത്സരങ്ങളില്‍ 20 പോയിന്റുമായി എഫ് സി ഗോവ ആറാം സ്ഥാനത്താണ്. 15 മത്സരങ്ങളില്‍ 39 പോയിന്റുള്ള മുംബൈ സിറ്റി എഫ് സിയും 35 പോയിന്റുള്ള ഹൈദരാബാദ് എഫ് സിയും ആണ് ലീഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

എഫ്‌സി ഗോവ (4-2-3-1) : ധീരജ് സിംഗ് (ജികെ); സെറിട്ടൺ ഫെർണാണ്ടസ്, അൻവർ അലി, ഫാരെസ് അർനൗട്ട്, ഐബൻഭ ഡോഹ്ലിംഗ്; ആയുഷ് ഛേത്രി, എഡു ബേഡിയ; റിഡീം ത്ലാങ്, ഐക്കർ ഗുരോത്‌ക്‌സേന, ബ്രാൻഡൻ ഫെർണാണ്ടസ്; നോഹ സദൗയി

കേരള ബ്ലാസ്റ്റേഴ്സ് (4-4-2) :പ്രഭ്സുഖൻ ഗിൽ (ജികെ); ഹർമൻജോത് ഖബ്ര, ഹോർമിപാം റൂയിവ, വിക്ടർ മോംഗിൽ, ജെസെൽ കാർനെറോ; രാഹുൽ കെ.പി., ജീക്‌സൺ സിംഗ്, ഇവാൻ കല്യൂസ്‌നി, സഹൽ അബ്ദുൾ സമദ്; അഡ്രിയാൻ ലൂണ, ഡിമിട്രിയോസ് ഡയമന്റകോസ്

Rate this post