❝ സോഷ്യൽ മീഡിയയിൽ ബ്ലാസ്റ്റേഴ്‌സ് തന്നെ രാജാവ് ❞ : ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന ഏഷ്യൻ ഫുട്ബോൾ ക്ലബ്ബായി ബ്ലാസ്റ്റേഴ്‌സ്] | Kerala Blasters

2022 മാർച്ചിൽ ഇൻസ്റ്റാഗ്രാമിൽ 35 .0 മില്യൺ ആശയവിനിമയങ്ങളുമായി ഏഷ്യൻ ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാമതായി കേരള ബ്ലാസ്റ്റേഴ്‌സ് മാറി. കഴിഞ്ഞ മാസം 35 ദശലക്ഷം ഇൻസ്‌റ്റായിൽ ബ്ലാസ്റ്റേഴ്‌സ് ആശയവിനിമയം നടത്തി. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം ഇന്ററാക്ഷൻ റേറ്റിൽ ബ്ലാസ്റ്റേഴ്‌സ് ഏഷ്യൻ ഫുട്‌ബോൾ ക്ലബ്ബുകളിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നാമതെത്തിയത്.

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ ആശയവിനിമയം നടത്തിയ മികച്ച 5 ഇന്ത്യൻ സ്‌പോർട്‌സ് ക്ലബ്ബുകളിൽ ഒരേയൊരു ഇന്ത്യൻ ഫുട്‌ബോൾ ക്ലബ് കൂടിയാണ് ബ്ലാസ്റ്റേഴ്‌സ്.2014 മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് വലിയതും ആവേശഭരിതവുമായ ആരാധകരുള്ള ഏഷ്യയിലെ ഏറ്റവും കൂടുതൽ പിന്തുണയുള്ള ക്ലബ്ബുകളിലൊന്നാണ്.

ഇൻസ്റ്റാഗ്രാമിൽ നിലവിൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന ഫുട്‌ബോൾ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്‌സ്.2.6 ദശലക്ഷം ഫോളോവേഴ്‌സാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഡിജിറ്റൽ കമ്മ്യൂണിറ്റിയിലെ കരുത്തിന്റെ കാര്യത്തിൽ ലോകത്തിലെ 250-ലധികം ഫുട്‌ബോൾ ക്ലബ്ബുകളിൽ ബ്ലാസ്റ്റേഴ്‌സ് 65-ാം സ്ഥാനത്താണ്.

ബ്ലാസ്റ്റേഴ്സിന് പിന്നിൽ നിൽക്കുന്നത് ഇൻഡോനേഷ്യൻ ഫുട്ബോൾ ക്ലബ് പേർസിബ് ബാൻതൂങ് യുണൈറ്റഡ് ക്ലബ്ബിനെ ആണ്. മൂന്നാം സ്ഥാനത്ത് ഇറാനിയൻ ക്ലബ് എസ്റ്റെഗ്ലാൽ എഫ്.സിയാണ്.