Kerala Blasters :”വിമർശനങ്ങൾക്ക് ഗോളുകളിലൂടെ മറുപടി നൽകുന്ന കേരളത്തിന്റെ ചുണക്കുട്ടി” ; സഹൽ

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) നിലവിൽ വന്നതിനുശേഷം ജീവിതം മാറ്റിമറിച്ച നിരവധി ഇന്ത്യൻ ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് സഹാൽ അബ്ദുൾ സമദ്.സഹലിനെ സംബന്ധിച്ചിടത്തോളം കേരള ബ്ലാസ്റ്റേഴ്സിനായി ഒപ്പിടാനുള്ള തീരുമാനം അദ്ദേഹത്തിന്റെ ജീവിതം വഴിതിരിച്ചുവിട്ടു. ഇന്ത്യൻ ഫുട്ബോളിലെ വലിയ പ്രതീക്ഷകലുള്ള താരം തന്നെയാണ് സഹൽ.ഈ സീസണിൽ പുറത്തെടുത്ത മികച്ച പ്രകടങ്ങളിലൂടെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് തക്ക മറുപടി കൊടുക്കാനും കേരള താരത്തിന് സാധിച്ചു.

ഇതുവരെ കളിച്ച ഏഴു മത്സരങ്ങളിൽ മൂന്നു ഗോളുകൾ സഹലിനു നേടാനായി.പരിശീലകൻ ഇവാന്‍ വുകുമനോവിച്ചിന്റെ കീഴില്‍ തന്റെ ഇഷ്ട പൊസിഷനിൽ താരത്തിന് കളിക്കാൻ കഴിയുകയും ചെയ്തു. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരായ നേടിയ വോളി ഗോൾ മാത്രം മതിയാവും സഹൽ എന്ന പ്രതിഭയെ മനസ്സിലാക്കാൻ.ഗോളുകൾ നേടുക മാത്രമല്ല മുൻ ഡിഫൻഡർമാരെ ഡ്രിബ്ൾ ചെയ്യുന്നതിൽ അദ്ദേഹം വൈദഗ്ധ്യവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നു. സത്യത്തിൽ, ഈ സീസണിൽ ഐഎസ്‌എല്ലിൽ സഹലിനെക്കാൾ കൂടുതൽ ഡ്രിബിളുകൾ പൂർത്തിയാക്കിയ ഒരു ഇന്ത്യൻ കളിക്കാരനും ഇല്ല.

ബ്ലാസ്റ്റേഴ്സിനായി തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുകയാണ് ഇപ്പോൾ സഹൽ അബ്ദുൽ സമദ്.കഴിഞ്ഞ സീസണുകളിൽ വലിയ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന താരമായിരുന്നു സഹൽ ,എന്നാൽ സീസണിൽ തനിക്കെതിരെ ഉയർന്ന വിമർശങ്ങൾ എല്ലാം കൊണ്ട് പ്രകടനത്തിൽ മികവ് കൊണ്ട് വരാൻ സഹലിനു സാധിച്ചു. ഇടതുവിങ്ങറായാണ് കഴിഞ്ഞ മത്സരങ്ങളിലൊക്കെ സഹൽ കളിച്ചത്. എന്നാൽ ഈ പൊസിഷൻ സഹലിന് ചേരുന്നതല്ല എന്ന വിമർശനം ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ ഈ സീസണിൽ വലതുവിങ്ങിലാണ് സഹൽ കളിച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിൽ ലൂണയും ഡിയസും വാസ്കസും ഒരുമിച്ചു വന്നതോടെ ടീമിന്റെ കളി വേറെ ഒരു തലത്തിലേക്ക് ഉയർന്നിട്ടുണ്ട്. ഈ മൂവർ സംഘത്തിന്റെ സൗഹ്യദത്തിൽ ഭാഗമായ ഇന്ത്യയുടെ ഭാവി വാഗ്ദാനം സഹൽ കൂടി ചേർന്നതോടെ ടീം കൂടുതൽ ശക്തമായി.ഓവർ ഡ്രിബ്ലിംഗും , സ്കില്ലുമെല്ലാം കുറച്ച് ഗോളടിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ രീതിയിൽ സഹൽ കളിമികവ് തുടർന്നാൽ സീസണിലെ ഹീറോയാകാൻ സാധ്യതയുള്ള താരമാണ്.ഡ്രിബ്ലിംഗ് സ്കിൽ ഉള്ള ഒരു സാധാരണ മിഡ്ഫീൽഡറിൽ നിന്ന് എതിർ ഹാഫിൽ അപകടകരമായ നീക്കങ്ങൾ നടത്തി ഗോൾ നേടാനായി കാത്ത് നിൽക്കുന്ന സ്‌ട്രൈക്കറായി സഹൽ മാറി എന്നത് ചെന്നൈയിനെതിരെ കണ്ടു.

ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനൊപ്പം കളി ആരംഭിച്ച സഹലിന്റെ പ്രകടനത്തിൽ അന്നത്തെ പരിശീലകൻ ഡേവിഡ് ജെയിംസ് മതിപ്പുളവാക്കുകയും ആദ്യ ടീമിൽ സ്ഥാനം നേടി. അതിനുശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടതില്ല. 2018-19 സീസണിൽ സഹലിന്റെ മിന്നുന്ന മിഡ്ഫീൽഡ് ഡിസ്പ്ലേകൾ ടീം പ്രകടനം കാഴ്ചവയ്ക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും ഫുട്ബോൾ ആരാധകരുടെയും പണ്ഡിറ്റുകളുടെയും ശ്രദ്ധ ആകർഷിച്ചു. ഐ‌എസ്‌എല്ലിൽ നിന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ നിന്നും (എ ഐ എഫ് എഫ്) എമർജിംഗ് പ്ലെയർ ഓഫ് സീസൺ അവാർഡും നേടി.

യുഎയിലെ അൽ ഐനിൽ ജനിച്ച സഹൽ 8ആം വയസ്സ് മുതൽ ഫുട്ബോൾ കളിച്ചു തുടങ്ങി. 2010 ൽ പ്രൊഫഷണൽ ഫുട്ബോളറാവുക എന്ന ലക്ഷ്യത്തോടെ യുഎയിലെ പ്രശസ്ത ഫുട്ബോൾ അക്കാഡമികളിൽ ഒന്നായ എത്തിഹാദ് ഫുട്ബോൾ അക്കാദമിയിൽ ചേർന്നു. ബിരുദ പഠനത്തിനായി കണ്ണൂരിലേക്കു തിരിച്ചു വന്ന സഹൽ എസ് ൻ കോളേജിൽ ചേരുകയും യൂണിവേഴ്സിറ്റി മത്സരങ്ങളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിൽ ഇടം നേടുകയും ചെയ്തു. 2017 ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിൽ അംഗമായ സഹൽ 2017 -2018 സീസണിൽ ഐസ്ൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സി അണിഞ്ഞു.