കേരള ബ്ലാസ്റ്റേഴ്‌സ് ആരധകർക്ക് വെല്ലുവിളി ഉയർത്താൻ ഈസ്റ്റ് ബംഗാളിനും, എടികെ മോഹൻ ബഗാനുമാവുമോ?

കൊറോണ വൈറസ് പാൻഡെമിക് കാരണം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സ്റ്റേഡിയങ്ങൾക്കുള്ളിൽ ആരാധകർക്ക് പ്രവേശനമില്ല . ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ‌എസ്‌എൽ) ഏഴാം സീസണും നടക്കുന്ന ഗോവയിൽ അടച്ച സ്റ്റേഡിയത്തിലാവും കളികൾ നടക്കുക . പക്ഷെ അങ്ങനെയല്ലെങ്കിലോ?.ഏത് ക്ലബ്ബിന്റെ കളി കാണുവാനാണ് ഏറ്റവും കൂടുതൽ ആരാധകർ എത്തുന്നത് ?

ഇന്ത്യൻ സൂപ്പർ ലീഗ് 2014 ൽ ആരംഭിച്ചതുമുതൽ, ‘ഏറ്റവും വലിയ ക്രൗഡ് പുള്ളർ’ എന്ന പേരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ് .കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കളികൾ കാണാൻ 50000 ലധികം കാണികളാണ് എത്താറുള്ളത്.ഫിഫ അണ്ടർ 17 ലോകകപ്പിന് ശേഷം ജെ‌എൽ‌എൻ സ്റ്റേഡിയവും ഒരു വേദിയായിരുന്നു, സ്റ്റേഡിയത്തിന്റെ സീറ്റിങ് കപ്പാസിറ്റി കുറച്ചതും ,കഴിഞ്ഞ സീസണിലെ മോശം പ്രകടനവും കാണികളുടെ എണ്ണത്തിൽ കുറച്ചു കുറവ് വന്നിട്ടുണ്ട് . എന്നാൽ സോഷ്യൽ മീഡിയയിലെ ഇടപെടലുകളിൽ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഐ‌എസ്‌എല്ലിന്റെ ക്രൗഡ് പുള്ളർ .

Jawaharlal Nehru Stadium Kochi

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ രണ്ടു ക്ലബ്ബുകൾ രംഗത്തെത്തിയതോടെ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട് . മോഹൻ ബഗാൻ എ‌ടി‌കെയുമായി ലയിച്ച് എ‌ടി‌കെ മോഹൻ ബഗാൻ രൂപീകരിച്ചു. ഈസ്റ്റ് ബംഗാൾ പുതിയ സ്‌പോൺസറെ കണ്ടെത്തി സൂപ്പർ ലീഗിന്റെ പടിവാതിക്കലാണ്. കൊൽക്കത്ത ഭീമന്മാർ എന്നറിയപ്പെടുന്ന രണ്ട് ക്ലബ്ബുകളും ‘ഇന്ത്യൻ ഫുട്ബോളിന്റെ മക്ക’ എന്നറിയപ്പെടുന്ന കൊൽക്കത്തയിൽ വരുന്നതോടെ തീർച്ചയായും മുഴുവൻ ലീഗിന്റെയും രൂപവും ഭാവവും മാറും .കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനമില്ലാത്തതിന്റെ അഭാവത്തിൽ സോഷ്യൽ മീഡിയ ക്യാമ്പയ്‌നിലൂടെയായിരിക്കും ക്ലബ്ബുകൾ ശക്തി തെളിയിക്കുന്നത് .കേരള ബ്ലാസ്റ്റേഴ്സ്, എ ടി കെ മോഹൻ ബഗൻ, ഈസ്റ്റ് ബംഗാൾ എന്നിവരടങ്ങുന്ന ഒരു മത്സരം കാണാൻ വൻ ജനാവലി തന്നെ എത്തുമായിരുന്നു , പക്ഷേ നിർഭാഗ്യവശാൽ, ഇന്ത്യൻ ഫുട്ബോൾ ആരാധകർ അത്തരമൊരു അനുഭവത്തിനായി കാത്തിരിക്കേണ്ടി വരും .

കഴിഞ്ഞ സീസണിൽ, ശരാശരി കാണികളുടെ കണക്കനുസരിച്ച്, പട്ടികയിൽ ഒന്നാം സ്ഥാനക്കാർ എടികെ യും , റണ്ണറപ്പ് ജംഷദ്‌പൂർ എന്നിവരും ബ്ലാസ്റ്റേഴ്സിന് മൂന്നാം സ്ഥാനമാണ് ലഭിച്ചത് . എന്നാൽ ടീവിയിൽ കാളികാണുന്നവരുടെയും സോഷ്യൽ മീഡിയയിലെയും ആരാധകരുടെ എണ്ണത്തിൽ വൻ വർധനവാണ് ബ്ലാസ്റ്റേഴ്സിന് ഉണ്ടായിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകവൃന്ദം ഈയിടെ സമാനതകളില്ലാത്ത വയായിത്തീർന്നിരിക്കുന്നു . സൂപ്പർ ലീഗിൽ പുതുമുഖങ്ങങ്ങളായ ഈസ്റ്റ് ബംഗാളിലെയും മോഹൻ ബഗാനിലെയും ആരാധകർക്ക് വരും സീസണുകളിൽ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്താനാവുമോ എന്ന് കണ്ടറിയണം.