“ഐ എസ് എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഓഗ്‌ബെച്ചയുടെ ഹൈദരാബാദ് എഫ് സി “

ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം സെമി ഫൈനലിലെ രണ്ടാം പാദ മത്സരത്തിൽ ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയെങ്കിലും മോഹൻ ബഗാൻ ഫൈനൽ കാണാതെ പുറത്ത്. ആദ്യപാദത്തില തകര്‍പ്പന്‍ ജയത്തിന്‍റെ മികവില്‍ ഹൈദരാബാദ് എഫ് സി ഫൈനലിൽ സ്ഥാനം പിടിച്ചത് .ആദ്യ പാദത്തിൽ ഒരു ഗോളിന് പുറകിൽ നിന്ന ശേഷം മൂന്നു ഗോൾ നേടിയ ശേഷമാണ് ഹൈദരാബാദ് വിജയിച്ചത്.

ഇതാദ്യമായാണ് ഹൈദരാബാദ് ഐഎസ്എല്‍ ഫൈനലിലെത്തുന്നത്. ഞായറാഴ്ചത്തെ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സോ ഹൈദ്രബാദ് ജയിച്ചാലും ഇത്തവണ പുതിയ ചാമ്പ്യന്‍റെ ഉദയം കാണാം.ഇന്ന് തുടക്കം മുതൽ മോഹൻ ബഗാനാണ് മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചത്. എന്നാൽ അവർക്ക് പെട്ടെന്ന് ഗോൾ കണ്ടെത്താൻ ആയില്ല. 23-ാം മിനിറ്റില്‍ ഒഗ്ബെച്ചെയിലൂടെ ഹൈദരാബാദ് ആദ്യ ഗോള്‍ശ്രമം നടത്തുന്നത്. ആദ്യ ഡ്രിങ്ക് ബ്രേക്കിനുശേഷം ഹൈദരാബാദിന് തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊഴിഞ്ഞു നിന്നു. 37ാം മിനിറ്റില്‍ പ്രബീര്‍ ദാസിന്‍റെ പാസില്‍ നിന്ന് തുറന്ന അവസരം ഹ്യൂഗോ ബോമസ് നഷ്ടമാക്കിയ എടികെക്ക് തിരിച്ചടിയായി.

അദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലിസ്റ്റണ്‍ കൊളാസോക്കും അവസരം ലഭിച്ചെങ്കിലും ആദ്യപകുതി ഗോള്‍രഹിതമായി പിരിഞ്ഞു.കുറേയേറെ പരിശ്രമങ്ങൾക്ക് ശേഷം 79ആം മിനുട്ടിലാണ് അവർ ഗോൾ കണ്ടെത്തിയത്‌. റോയ് കൃഷ്ണ ആണ് ഗോൾ നേടിയത്. ലീഡെടുത്തശേഷവും എടികെക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ആയില്ല. ഒരു ഗോൾ കൂടെ നേടിയിരുന്നു എങ്കിൽ മോഹൻ ബഗാന് കളി എക്സ്ട്രാ ടൈമിലേക്ക് എത്തിക്കാമായിരുന്നു. പക്ഷേ അത് സാധിച്ചില്ല.മാർച്ച് 20ന് ഗോവയിലെ ഫതോർഡ സ്റ്റേഡിയത്തിൽ ആകും മത്സരം നടക്കുക.

ലീഗ് റൗണ്ടിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒരു മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഒന്നിൽ ഹൈദരാബാദും വിജയിച്ചിരുന്നു. തുല്യ ശക്തികൾ തമ്മിലുള്ള പോരാടാറ്റമായിരിക്കും ഞായറാഴ്ചയിലെ ഫൈനൽ .

Rate this post