കേരള ബ്ലാസ്റ്റേഴ്‌സ് vs ഹൈദരാബാദ് എഫ്‌സി: “പ്രധാന കളിക്കാർ, സാധ്യത ഇലവൻ എന്നിവ പരിശോധിക്കാം”

ഞായറാഴ്ച ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ നേരിടും. ഇത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഫൈനലാണ്, അതേസമയം എച്ച്‌എഫ്‌സി അവരുടെ ആദ്യ ഫൈനലിനായി ഇറങ്ങുന്നത്.കേരള ബ്ലാസ്റ്റേഴ്സിൻറെയും ഹൈദെരാബാദിന്റെയും പ്രധാനപ്പെട്ട കളിക്കാരെയും സാധ്യതെ ടീമും പരിശോധിക്കാം.

അഡ്രിയാൻ ലൂണ: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റൻ കളിക്കളത്തിലെ പ്രചോദനാത്മക സാന്നിധ്യമാണ്. കൃത്യമായ പാസുകൾ മുനിരക്ക് എത്തിച്ചു കൊടുക്കുന്നതിൽ മിടുക്കൻ .ആവശ്യമുള്ളപ്പോൾ ഗോളടിക്കാനും കഴിവുള്ള താരം . ഐഎസ്എൽ 2021-22ൽ ഇതുവരെ 6 ഗോളുകൾ ലൂണ നേടിയിട്ടുണ്ട്.
ജോർജ് ഡയസ്: ഈ സീസണിൽ 8 ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്സിന്റെ സംയുക്ത ടോപ് സ്കോററാണ് അർജന്റീന ഫോർവേഡ്. മുന്നേറ്റ റ്റനിരയിൽ മാത്രമല്ല പ്രതിരോധത്തിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.പ്രധാനപ്പെട്ട അവസരങ്ങളിൽ സ്കോർ ചെയ്യാൻ മിടുക്കനാണ്.

അൽവാരോ വാസ്‌ക്വസ്: ഡയസിനെപ്പോലെ 8 ഗോളുകളും വാസ്‌ക്വസിനുണ്ട്, കൂടാതെ ഈ ഐഎസ്‌എൽ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി ഡയസുമായി മാരകമായ ഒരു കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്.അസാധ്യമായ ആംഗിളുകളിൽ ഗോൾ കണ്ടെത്താൻ മിടുക്കൻ. പൊസിഷൻ മാറി കളിച്ച് എതിർ ഡിഫെൻഡർമാരെ വട്ടം കറക്കാൻ കഴിവുള്ള താരം കൂടിയാണ് വസ്ക്വാസ്.
സഹൽ അബ്ദുൾ സമദ്: ബ്ലാസ്റ്റേഴ്സിന്റെ ക്രിയേറ്റീവ് എഞ്ചിൻ.ബ്ലാസ്റ്റേഴ്സിന്റെ മധ്യ-ഫീൽഡ് നീക്കങ്ങൾ നയിക്കുന്ന താരം .സെമിയിലെ നിർണായക ഗോളുൾപ്പെടെ 6 ഗോളുകൾ നേടിയ സഹൽ മികച്ച ചില അസിസ്റ്റുകളും നൽകിയിട്ടുണ്ട്.

ഫോർമേഷൻ: 4-4-2 പ്ലേയിംഗ് 11: പ്രഭ്‌സുഖൻ ഗിൽ (ഗോൾ കീപ്പർ) – സഞ്ജീവ് സ്റ്റാലിൻ, ഹോർമിപാം, മാർക്കോ ലെസ്‌കോവിച്ച്, ഹർമൻജോത് ഖബ്ര – ആയുഷ് അധികാരി, ലാൽതതംഗ ഖൗൾഹിംഗ്, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ (ക്യാപ്റ്റൻ) – പെരേര ഡയസ് ,അൽവാരോ വസ്ക്വാസ് .

ബർത്തലോമിയോ ഒഗ്‌ബെച്ചെ : ഇ സീസണിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ.ഹൈദരാബാദിൽ ഏക സ്‌ട്രൈക്കറായി കളിക്കുന്ന തരാം 18 മത്സരങ്ങളിൽ നിന്നും അത്രയും ഗോളുകൾ നേടിയിട്ടുണ്ട്.ഫൈനലിൽ തങ്ങളുടെ മുൻ താരത്തെ പിടിച്ചുനിർത്താൻ ബ്ലാസ്റ്റേഴ്‌സിന് വഴി കണ്ടെത്തണം.
ഹാവിയർ ടോറോ: ആദ്യ 11-ൽ ഒഗ്‌ബെച്ചെ ഇല്ലാതിരുന്നപ്പോൾ ഹൈദരാബാദ് മുന്നേറ്റം നയിച്ചത് ടോറോയാണ് .ഏഴു ഗോളുകൾ താരം നേടിയത്. ഒഗ്ബെച്ചെയുമായുള്ള അദ്ദേഹത്തിന്റെ സഖ്യം എതിരാളികൾക്ക് അപകടകരമാണ്.

ജോവോ വിക്ടർ: സഹൽ സമദ് കേരള ബ്ലാസ്റ്റേഴ്സിന് എനഗ്നെയാണോ അതുപോലെ വിക്ടർ ഹൈദരാബാദിന്റെ എഞ്ചിൻ ആണ് .അദ്ദേഹം 5 ഗോളുകൾ നേടിയിട്ടുണ്ട്. മിഡ്ഫീൽഡിനെ ഒത്തൊരുമിച്ച് കൊണ്ട് പോകുന താരമാണ് വിക്ടർ.

ഫോർമേഷൻ: 4-2-3-1 പ്ലേയിംഗ് 11: ലക്ഷ്മികാന്ത് കട്ടിമണി (ഗോൾ കീപ്പർ) – ആകാശ് മിശ്ര, ചിംഗ്ലെസന സിംഗ്, ജുവാനൻ, നിം ദോർജി – ജോവോ വിക്ടർ, സൗവിക് ചക്രബർത്തി – യാസിർ മുഹമ്മദ്, ബർത്തലോമിവ് ഒഗ്ബെചെ, അനികേത് ജാദവ് ,ഹാവിയർ ടോറോ