“ലൂണയുടെ ക്യാപ്റ്റൻസിയിൽ മൂന്നു മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു “

ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ് സിക്കെതിരെ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ മൂന്ന് മാറ്റങ്ങൾ.കഴിഞ്ഞ മത്സരത്തില്‍ സസ്പെൻഷനിലായ ഹോ‍ർജെ പെരേര ഡിയാസും സന്ദീപും പരിക്കേറ്റ നിഷുകുമാറും ഇന്ന് കളിക്കുന്നില്ല. ആയുഷ് അധികാരി, സന്ദീപ് സിംഗ്, ചെഞ്ചോ ഗില്‍സ്റ്റീന്‍ എന്നിവരാണ് ആദ്യ ഇലവനില്‍ ഇടം നേടിയത്.

മലയാളി യുവതാരം കെ പി രാഹുല്‍ ഇന്നും ആദ്യ ഇലവനിലില്ല. മുന്നേറ്റനിരയില്‍ അഡ്രിയൻ ലൂണ, അൽവാരോ വാസ്ക്വേസ് ജോഡിയിലാണ് ഇന്നും ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷകള്‍. മലയാളി താരം സഹല്‍ ആദ്യ ഇലവനിലുണ്ട്.സന്ദീപിന്റെ അഭാവത്തിൽ സഞ്ജീവ് സ്റ്റാലിൻ ഇന്ന് ലെഫ്റ്റ് ബാക്കിൽ കളിക്കും. മധ്യനിരയിൽ ആയുഷും പൂട്ടിയയും ആണ് ഇന്ന് ഇറങ്ങുന്നത്.

17 കളിയിൽ 32 പോയന്‍റുമായാണ് ഹൈദരാബാദ് ഒന്നാം സ്ഥാനം സ്ഥാനത്ത് തുടരുന്നത്. 16 കളിയിൽ 27 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ് നിലവില്‍. ആദ്യകിരീടം സ്വപ്നംകാണുന്ന ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകമാണ്.

കേരള ബ്ലാസ്റ്റേഴ്സ്; ഗിൽ, സഞ്ജീവ്, ബിജോയ്, ലെസ്‌കോവിച്ച്, ഖബ്ര, ആയുഷ്, പ്യൂട്ടിയ, സഹൽ, ലൂണ, ചെഞ്ചോ, വാസ്‌ക്വസ്