❝കേരള ബ്ലാസ്റ്റേഴ്‌സുമായി ഇന്ത്യ കളിക്കും , പക്ഷേ സ്റ്റിമാച്ച് ഒരു ഉപാധിയും മുന്നോട്ടുവെച്ചു❞ |Kerala Blasters |Indian Football

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്ചിന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. കേരള ബ്ലാസ്റ്റേഴ്‌സുമായി സൗഹൃദ മത്സരം കളിക്കാൻ ഇന്ത്യൻ ടീം തയ്യാറാണെന്ന് സ്റ്റിമാച്ച് വുകമനോവിച്ചിനുള്ള മറുപടിയായി ട്വിറ്ററിൽ കുറിച്ചു.

പക്ഷേ, സ്റ്റിമാച്ച് ഒരു ഉപാധിയും മുന്നോട്ടുവെച്ചു. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുന്ന എല്ലാ ദേശീയ ടീം അംഗങ്ങളും മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങണം. കേരളത്തിലെ ഫുട്ബോൾ ആരാധകരോട് ഒരു അഭ്യർത്ഥനയും ആദ്ദേഹം നടത്തി. ദേശീയ ടീമിന്റെ മത്സരങ്ങൾക്കും ഫിഫ മത്സരങ്ങൾക്കും സ്റ്റേഡിയത്തിന്റെ എല്ലാ ഭാഗത്തും നീല നിറമുള്ള പെയിന്റ് അടിക്കണമെന്നാണ് സ്റ്റിമാച്ച് നിർദ്ദേശിക്കുന്നുന്നത്.

സൗത്ത് ഇന്ത്യയിൽ ഫുട്ബാൾ സംസ്കാരത്തെക്കുറിച്ച് മനസ്സിലാക്കാനും പുതിയ പദ്ധതികൾ പഠിക്കാനും കേരളത്തിലടക്കം ദേശിയ ടീമിന്റെ പരിശീലനമുണ്ടാവുമെന്ന് ഇന്ത്യൻ ദേശിയ ടീം പരിശീലകൻ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് പരിശീലനത്തിന് എത്തുന്ന ഇന്ത്യൻ ദേശിയ ടീമുമായി സൗഹൃദ മത്സരം കളിക്കാൻ തയ്യാറാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുക്മനോവിച്ച് മറുപടി നൽകിയത്. അതിനു മറുപടിയുമായി സ്റ്റീമാച്ച് വീണ്ടും രംഗത്ത് വന്നത്.

സൗഹൃദപ്പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഇന്ത്യന്‍ താരങ്ങള്‍ ദേശീയ ടീമിനായി കളിക്കുമെന്നും ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ദേശീയ ടീമിന്‍റെ നീല ജേഴ്സി അണിയുന്നതില്‍ ക്ലബ്ബിന് അഭിമാനമെയുള്ളൂവെന്നും സൗഹൃദപോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ സഹല്‍ അബ്ദുള്‍ സമദ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ആര്‍ക്കുവേണ്ടി കളിക്കുമെന്ന ചോദ്യത്തിന് ഇവാൻ വുകമനോവിച്ചിച്ച് പറഞ്ഞു.സഹൽ അബ്ദുൽ സമദ് , ഹർമൻ ജോത് ഖബ്‌റ , ജിക്സൺ സിങ് തുടങ്ങി മികച്ച ദേശിയ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ട്.