“വിജയ വഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് , എതിരാളികൾ അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് “

വെള്ളിയാഴ്ച തിലക് മൈതാനത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) റോക്ക്-ബോട്ടം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വിജയവഴിയിലേക്ക് തിരിച്ചുവരാനും മുന്നേറ്റം തുടരാനുള്ള ഒരുക്കത്തിലാണ്. ബെംഗളൂരു എഫ്‌സിയോട് കഴിഞ്ഞ മത്സരത്തിൽ 1-0 ന്റെ തോൽവി ഏറ്റുവാങ്ങിയതോടെ കേരളത്തിന്റെ 10 ഗെയിമുകളുടെ അപരാജിത പരമ്പര അവസാനിചിരിക്കുകയാണ്.

ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ തോൽവിയാണിത്. ആ പത്തു മത്സരങ്ങളിൽ 5 വിജയങ്ങളിൽ നിന്നും 5 സമനിലകളിൽ നിന്നും 20 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. കേരളത്തിന്റെ തോൽവി അറിയാതെയുള്ള മുന്നേറ്റത്തിലെ പിന്നിലെ പ്രധാന ഘടകങ്ങളിലൊന്നാണ് കേരളത്തിന്റെ പ്രതിരോധം.തോൽവി അറിയാതെയുള്ള 10 മത്സരങ്ങളിൽ അഞ്ചിലും ക്ലീൻ ഷീറ്റ് നിലനിർത്തിയ അവർ ആ മത്സരങ്ങളിൽ 6 ഗോളുകൾ മാത്രമാണ് വഴങ്ങിയത്.തോൽവി അറിയാതെയുള്ള 10 കളികളിൽ ഒരു തവണ മാത്രമാണ് കേരളം ഒരു കളിയിൽ ഒന്നിലധികം ഗോൾ വഴങ്ങിയത്.

ലീഗ് ടേബിളിൽ നിലവിൽ അവസാന സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനെതിരെ മുഴുവൻ പോയിന്റും നേടാനാണ് ടീം ശ്രമിക്കുന്നത്. കൂടാതെ ഈ സീസണിൽ ഇതുവരെ കളിച്ച 15 മത്സരങ്ങളിൽ ഒമ്പതും തോറ്റ നോർത്ത് ഈസ്റ്റ് അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയോട് 5-0 തോൽവിയും ഏറ്റുവാങ്ങി. അതേസമയം, കഴിഞ്ഞ കളിയിലെ വലിയ തോൽവിയെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതല്ല എന്ന് നോർത്ത് ഈസ്റ്റ് ഹെഡ് കോച്ച് ഖാലിദ് ജാമിൽ വ്യക്തമാക്കി.

“ഞങ്ങൾ നാളത്തെ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കഴിഞ്ഞ കളിയിലെ കനത്ത തോൽവിയെക്കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല, ”അദ്ദേഹം പറഞ്ഞു.ബ്ലാസ്റ്റേഴ്‌സ് തീർച്ചയായും മികച്ച ടീമാണ്, ഈ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാൽ ഒരു നല്ല കാര്യം ഇപ്പോൾ എല്ലാ കളിക്കാരും ഞങ്ങളുടെ കൂടെയുണ്ട് എന്നതാണ്. അതിനാൽ ഞങ്ങൾ നല്ലത് ചെയ്യണം, ഈ മത്സരത്തിന് ഞങ്ങൾ തയ്യാറാണ് അദ്ദേഹം കൂട്ടിച്ചേർത്തു .

ഇനിയുള്ള ഓരോ മത്സരവും ജയിച്ച് പ്ലെ ഓഫിലേക്കും അവിടെ നിന്നും കിരീടത്തിലേക്കും യാത്ര തിരിക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.ഐഎസ്എല്‍ ചരിത്രത്തില്‍ ഇരു ടീമും കഴിഞ്ഞ 15 തവണ ഏറ്റുമുട്ടിയതില്‍ അഞ്ചു മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചപ്പോൾ നാല് മത്സരങ്ങൾ നോർത്ത് ഈസ്റ്റും ആറു മത്സരങ്ങൾ സമനിലയിലും അവസാനിച്ചു.നിലവില്‍ 12 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണുള്ളത്.15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് 10 പോയിന്റ് മാത്രമാണുള്ളത്. ലീഗില്‍ ഏറ്റവും പിന്നിലാണ് അവര്‍