ഫെരാരി സൂപ്പർ കാർ സ്വന്തമാക്കി കേരള ഫുട്ബോൾ താരം

സൂപ്പർകാറുകൾ ഏതൊരു വാഹന പ്രേമിയുടേയും സ്വപ്നമാണ്. ഫെരാരിയും ലംബോർഗിനിയുമെല്ലാം സ്വപ്നം കാണാത്ത യൗവനം ആർക്കുമുണ്ടാകില്ല. അങ്ങനെയൊരു സ്വപ്നം സഫലമാക്കിയിരിക്കുന്നു ഇന്ത്യൻ ഫുട്ബോൾ ടീം പ്രതിരോധതാരവും മുൻ കേരളാ ബ്ലാസ്റ്റേഴ്സ് താരവുമായ അനസ് ഇടത്തൊടിക.

ഫെരാരിയുടെ 458 ആണ് ദുബായിൽ താരം സ്വന്തമാക്കിയത്. ഫെരാരിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഫെരാരി 458. 4.5 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിന് ഏകദേശം 570 പിഎസ് കരുത്തും 540 എൻഎം ടോർക്കുമുണ്ട്. പുതിയ വാഹനം സ്വന്തമാക്കിയ വിവരം അനസ് സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്.5 കോടിയാണ് ഇന്ത്യയിൽ ഈ വാഹനത്തിന്റെ വില.