സന്തോഷ് ട്രോഫിയിൽ അപ്രതീക്ഷിത തോൽവിയുമായി കേരളം |Santhosh Trophy

സന്തോഷ് ട്രോഫിയിലെ ഫൈനൽ റൗണ്ടിലെ രണ്ടാമത്തെ മത്സരത്തിൽ കേരളത്തിന് തോൽവി. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ കര്ണാടകയാണ് കേരളത്തെ പരാജയപ്പെടുത്തിയത്.ഒഡിഷ ഫുട്ബോള്‍ അക്കാദമി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന്ആണ് കർണാടക കേരളത്തെ തോല്‍പ്പിച്ചത്.

ആദ്യ പകുതിയിൽ 20ആം മിനുട്ടിൽ പവാർ അണ് കർണാടകയുടെ ഗോൾ നേടിയത്‌. ആദ്യ മത്സരത്തില്‍ ഗോവയെ പരാജയപ്പെടുത്തിയ കേരളത്തെ രണ്ടാം പകുതിയിൽ കർണാടക പൂർണ ആധിപത്യത്തോടെ വിജയിച്ചു കയറുകയായിരുന്നു. സമനില ഗോൾ നേടാൻ കേരളത്തിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലക്കനായില്ല.

ഇനി ഫെബ്രുവരി 14ന് കേരളം മഹാരാഷ്ട്രയെ നേരിടും. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമെ സെമി ഫൈനൽ എത്താൻ ആവുകയുള്ളൂ.ഗ്രൂപ് എയിലെ ആദ്യ മത്സരത്തിൽ കേരളം രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കരുത്തരായ ഗോവയെ തോൽപിച്ചുരുന്നു.

ഗോവക്കെതിരെ ഇഞ്ചുറി സമയത്തിന്റെ ആദ്യ മിനിറ്റിലാണ് പകരക്കാരനായിറങ്ങിയ ഒ.എം. ആസിഫിലൂടെ വിജയഗോൾ കുറിച്ചത്. കളിയുടെ 28 ാം മിനിറ്റിൽ നിജോ ഗിൽബർട്ടിന്റെ പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയ കേരളത്തിന്റെ രണ്ടാം ഗോൾ കളിയിലെ കേമനായ റിസ്‍വാന്റെ ബൂട്ടിൽ നിന്നായിരുന്നു. മുഹമ്മദ് ഫഹീസാണ് ഗോവയുടെ രണ്ടു ഗോളുകളും നേടിയത്.

Rate this post