ഗോകുലം കേരള 11, കേരള ബ്ലാസ്റ്റേഴ്‌സ് 10 : കേരള വനിതാ ലീഗിന് ഉജ്ജ്വല തുടക്കം |Kerala Blasters|Gokulam Kerala

കേരള വനിതാ ലീഗിന്റെ ഉഘാടന ദിവസം തകർപ്പൻ ജയങ്ങൾ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും. കേരള ബ്ലാസ്റ്റേഴ്‌സ് വനിതകൾ എമിറേറ്റ്സ് സ്പോർട്സ് ക്ലബിനെ എതിരില്ലാത്ത പത്തു ഗോളുകൾക്കും ഗോകുലം കേരള കേരള യുണൈറ്റഡിനെ 11 ഗോളുകൾക്കുമാണ് തകർത്തു വിട്ടത്.

ഒന്നാം മിനുട്ടിൽ മുസ്കാന് ,19ആം മിനുട്ടിൽ സുനിത, 34,40,42 മിനുട്ടുകളിൽ ഗോൾ നേടി മുൻ ആരോസ് താരം അപൂർണ്ണ നർസാരിയുടെ ഹാട്രിക്ക് തികച്ചു. രണ്ടാം പകുതിയിൽ മാളവിക, കിരൺ (2 ) ,അശ്വതി(2 ) എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്.ഇനി അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒക്ടോബർ 2ന് ലൂക്ക സോക്കർ ക്ലബിനെ നേരിടും.

നേപ്പാൾ താരം സബിത്ര നേടിയ അഞ്ചു ഗോളിന്റെ ബലത്തിൽ ആയിരുന്നു ഗോകുലം കേരള യുണൈറ്റഡിനെ പരാജയപെടുത്തിയത്.സന്ധ്യ രണ്ടു ഗോളുകളും ക്യാപ്റ്റൻ കാഷ്മിനയും രേഷമയുംഘാന താരം വിവിയൻ കൊനാഡും ഹാർമിലനും ഒരോ ഗോൾ നേടി.അടുത്ത മത്സരത്തിൽ ഓഗസ്റ്റ് 29ന് കടത്തനാട് രാജയെ ആകും ഗോകുലം നേരിടുക.

നാലാമത് കേരള വിമൻസ് ലീഗിൽ ഇത്തവണ പത്ത് ടീമുകളാണ് പങ്കെടുക്കുന്നത്.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി, ഗോകുലം കേരള എഫ്.സി, കേരള യുണൈറ്റഡ് എഫ്.സി, എമിറേറ്റ്സ് സോക്കർ ക്ലബ്, ലുക്കാ സോക്കർ ക്ലബ്, ബാസ്കോ എഫ്.എ, ഡോൺബോസ്കോ എഫ്.എ, കടത്തനാട് രാജ എഫ്.എ, ലോർഡ്‌സ് എഫ്.എ, എസ്ബിഎഫ്എ പൂവാർ എന്നിവരാണ് ഇത്തവണ ലീഗിൽ പങ്കെടുക്കുന്ന ടീമുകൾ.മഹാരാജാസ്‌ സ്റ്റേഡിയം എറണാകുളം, കോർപറേഷൻ സ്റ്റേഡിയം കോഴിക്കോട് എന്നിവയാണ് മത്സര വേദികൾ.