ഗോളടിച്ചു കൂട്ടി ബ്ലാസ്റ്റേഴ്‌സ് , വനിത ലീഗിൽ 10 ഗോൾ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Balsters

കേരള വനിതാ ലീഗിലെ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വർഷം. ഇന്ന് എസ് ബി എഫ് എ പൂവാറിന്റെ വലയും കേരള ബ്ലാസ്റ്റേഴ്സ് നിറച്ചു. എതിരില്ലാത്ത 10 ഗോളുകളുടെ വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. ആദ്യ മത്സരത്തിൽ എമിറേറ്റ്സിന് എതിരെയും കേരള ബ്ലാസ്റ്റേഴ്സ് 10 ഗോളുകളുടെ വിജയം നേടിയിരുന്നു.പൂവാറിനെതിരെ സി സിവിഷ ഹാട്രിക് നേടി. ടി ജി ഗാഥയും നിധിയ ശ്രീധരനും ഇരട്ടഗോളുകള്‍ കുറിച്ചു. കിരണ്‍, എം കൃഷ്ണപ്രിയ, പി അശ്വതി എന്നിവര്‍ മറ്റ് ഗോളുകള്‍ സ്വന്തമാക്കി.

തുടക്കംമുതല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നിയന്ത്രണത്തിലായിരുന്നു മത്സരം. എട്ടാംമിനിറ്റില്‍തന്നെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. ബോക്‌സിന് പുറത്തുനിന്ന് കിരണ്‍ കോരിയിട്ട പന്ത് പൂവര്‍ ഗോള്‍ കീപ്പര്‍ ജിബിതയുടെ തലയ്ക്കുമുകളിലൂടെ പറന്ന് വലയിലെത്തി.പതിമൂന്നാം മിനിറ്റിലായിരുന്നു രണ്ടാമത്തെ ഗോള്‍.ഗാദയാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഗോൾ നേടിയത് .തൊട്ടടുത്ത മിനിറ്റില്‍തന്നെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാംഗോളും നേടി. ഗോള്‍ കീപ്പര്‍ ജിബിതയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. സിവിഷയുടെ ഷോട്ട് ജിബിതയുടെ കൈയില്‍നിന്ന് വഴുതി.

ഇരുപത്തിരണ്ടാം മിനിറ്റില്‍ നാലാം ഗോളുമത്തി. അശ്വതിയാണ് ഗോളടിച്ചത്. 35ാം മിനിറ്റില്‍ ആര്യശ്രീയുടെ തകര്‍പ്പന്‍ ക്രോസില്‍ തലവച്ച് കൃഷ്ണപ്രിയ ബ്ലാസ്‌റ്റേഴ്‌സിന്റെ നേട്ടം അഞ്ചാക്കി. ആദ്യപകുതി അവസാനിക്കുന്നതിന് അഞ്ച് മിനിറ്റ് ശേഷിക്കെ സിവിഷ ആറാമത്തെ ഗോൾ നേടി. സിവിഷ മത്സരത്തിൽ രണ്ടാം ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ 7-0ന് മുന്നിൽ എത്താൻ ബ്ലാസ്റ്റേഴ്സിനായി.രണ്ടാംപകുതിയും ഗോളില്‍നിറഞ്ഞു. 51ാം മിനിറ്റില്‍ നിധിയയിലൂടെയായിരുന്നു രണ്ടാംപകുതിയിലെ ആദ്യഗോള്‍. മത്സരത്തില്‍ എട്ടും ഗോളും ബ്ലാസ്‌റ്റേഴ്‌സ് തികച്ചു.

65ആം മിനുട്ടിൽ വീണ്ടും നിധിയയുടെ ഒരു ഇടം കാൽ ലോങ് റേഞ്ചർ. സ്കോർ 9-0. അവസാനം ഇഞ്ച്വറി ടൈമിൽ സിവിഷയുടെ ഒരു ലോങ് റേഞ്ചർ ബ്ലാസ്റ്റേഴ്സ് വിജയം പൂർത്തിയാക്കി.സിവിഷയുടെ ഹാട്രിക്കും കൂടി ഈ ഗോളോടെ പൂർത്തിയായി.16ന് ലോര്‍ഡ്‌സ് എഫ്എയുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.