ലോക ഫുട്ബോളിൽ ആരാധകരെ ഏറ്റവും ആനന്ദിപ്പിക്കുന്ന താരം : കെവിൻ ഡി ബ്രൂയിൻ |Kevin de Bruyne

നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരുടെ പേരെടുത്തു നോക്കിയാൽ മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയിൻ ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിക്കും. കഴിഞ്ഞ ഒരു ദശകത്തിൽ ഇംഗ്ലീഷ് ഫുട്ബോളിൽ സിറ്റിയുടെ വളർച്ചയിൽ 31 കാരൻ വഹിച്ച പങ്ക് വിവരിക്കാൻ സാധിക്കാത്തതാണ്.

കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ ബോൺമൗത്തിനെതിരെ 4 -0 വിജയത്തിൽ ഡി ബ്രൂയിൻ നേടിയ ശുദ്ധമായ തന്ത്രത്തിന്റെയും മഹത്തായ സാങ്കേതികതയുടെയും നേർ കാഴ്ചയായിരുന്നു. മത്സരത്തിന്റെ 31 മ മിനുട്ടിലാണ് ഡി ബ്രൂക്കിന്റെ ഗോൾ പിറക്കുന്നത്.30 വാര അകലെ നിന്ന് പന്തുമായി എതിർ പ്രതിരോധ താരങ്ങളെ മറികടന്ന് അദ്ദേഹം ബോക്‌സിന്റെ അരികിലെത്തി. മികച്ചൊരു പാസിനായി പാർശ്വത്തിന്റെ മറുവശത്ത് എർലിംഗ് ഹാലൻഡ് കാത്തിരിക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന് മറ്റ് ഉദ്ദേശ്യങ്ങളുണ്ടായിരുന്നു, ഡിഫെൻഡറെ മറികടന്ന് വലത് കാലിന്റെ പുറം കാസം കൊണ്ട് മികച്ചൊരു ഷോട്ടിലൂടെ വലയിലെത്തിച്ചു.

ശക്തമായ ഒരു ഷോട്ട് ആയിരുന്നില്ല ഡി ബ്രൂയിന്റെ ബൂട്ടിൽ നിന്നും പിറന്നത് പക്ഷെ കീപ്പറെ തോൽപ്പിക്കാൻ ശരിയായ വേഗത ഉണ്ടായിരുന്നു. എല്ലാ താരങ്ങളും ഒരു പസ്സിനായി പ്രതീക്ഷിച്ചു നിൽക്കുമ്പോളാണ് ബെൽജിയൻ താരം പന്ത് ഫിനിഷ് ചെയ്തത്. കാലിന്റെ പുറം വശം കൊണ്ടുള്ള ഗോളുകൾ ഗോളുകൾ വിരളമാണ്, കാരണം മിക്കവരും അത് ഉപയോഗിക്കാൻ ധൈര്യപ്പെടുന്നില്ല, കാരണം കണക്ഷൻ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടാണ്. പക്ഷെ ആ മനോഹരമായ ഗോളിൽ നിർത്താൻ ഡി ബ്രൂയിൻ തയ്യാറായില്ല.

37ആം മിനുട്ടിൽ ഡിബ്രുയിൻ നൽകിയ നട്മഗ് പാസിലൂടെയാണ് ഫോഡിന് ഗോൾ നേടിയത്. മത്സരത്തിലുടനീളം ബൗൺമൗത്ത്‌ പ്രതിരോധക്കാരെ മറികടന്ന് മുന്നേറി നിരവധി ഗോളവസരങ്ങൾ മുന്നേറ്റ നിര താരങ്ങൾക്ക് ഒരുക്കികൊടുക്കാൻ ഡി ബ്രൂയിന് സാധിച്ചു.2015 ൽ സിറ്റിയിൽ എത്തിയത് മുതൽ സ്ഥിരയാർന്ന പ്രകടനങ്ങൾ പുറത്തെടുക്കുന്ന മിഡ്ഫീല്ഡറുടെ ഫോമിലാണ് ക്ലബ്ബിന്റെ പ്രതീക്ഷകൾ മുഴുവൻ. പ്രീമിയർ ലീഗ് കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായാണ് സിറ്റി ഈ സീസണിൽ ഇറങ്ങുന്നത്.

Rate this post