❝ ഈ സീസൺ⚽😍 അവസാനിക്കുമ്പോൾ💪🔥എന്റെ കയ്യിൽ
അഞ്ച് 🏆🤚കിരീടങ്ങൾ✌️ ഉണ്ടാവും ❞ കെവിൻ ഡിബ്രൂയിൻ

ഈ സീസണിൽ അഞ്ച് കിരീടങ്ങൾ നേടാം എന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയിനുള്ളത്. മാഞ്ചസ്റ്റർ സിറ്റി പ്ലേമേക്കറിന് തന്റെ ക്ലബിനൊപ്പം നാലു കിരീടം നേടാനും ബെൽജിയതിനൊപ്പം യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഉയർത്താനും അവസരമുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അനിഷേധ്യ ലീഡുമായി മാഞ്ചസ്റ്റർ സിറ്റി കിരീടത്തോട് അടുക്കുകയാണ്. കാരാബാവോ കപ്പ് ഫൈനലിൽ ടോട്ടൻഹാമിനെയാണ് അവർക്ക് നേരിടേണ്ടത്, അവിടെ കിരീടം ഉയർത്താം തന്നെയാണ് സിറ്റിയുടെ പ്രതീക്ഷ.എഫ്‌എ കപ്പിന്റെ സെമി ഫൈനലിൽ എത്തിയ സിറ്റി ചാമ്പ്യൻസ് ലീഗിലെ അവസാന എട്ടിൽ ബോറുസിയ ഡോർട്മുണ്ടിനെ നേരിടും.

പെപ് ഗ്വാർഡിയോളക്ക് കീഴിൽ നിരവധി കിരീടങ്ങൾ നേടിയെങ്കിലും യൂറോപ്പിൽ വെന്നിക്കൊടി പാറിക്കാൻ സിറ്റി പ്ലെ മെക്കാർക്കായിട്ടില്ല. ഈ സീസണിൽ അഞ്ച് ട്രോഫികൾ നേടാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ ” തീർച്ചയായും അത് നന്നായിരിക്കും പക്ഷേ അത് വളരെ ബുദ്ധിമുട്ടാണ്, സീസൺ ആരംഭിക്കുമ്പോൾ ഒരു കളിക്കാരനെന്ന നിലയിൽ എല്ലാം നേടാൻ ആഗ്രഹിക്കുന്നു”. ഡി ബ്രൂയിൻ പറഞ്ഞു. കിരീങ്ങൾ നേടണലുള്ള കഴിവും പദവിയും തന്റെ ടീമിനും രാജ്യത്തിനുമുണ്ടെന്നും , ടീമിനൊപ്പം ധാരാളം മികച്ച കളിക്കാർ ഉള്ളത്കൊണ്ട് കിരീടം നേടാനും സാധിക്കുമെന്നും ” അദ്ദേഹം കൂട്ടിച്ചേർത്തു.


ഈ സീസൺ അവസാനിക്കുന്നതോടെ എത്ര കിരീടങ്ങൾ നേടാം എന്നത് കാണാം എന്നും ഡി ബ്രൂയിൻ പറഞ്ഞു.എഫ് എ കപ്പിൽ എവർട്ടനെതിരെ നേടിയ മികച്ച വിജയത്തിന് ശേഷം വേൾഡ് കപ്പ് യോഗ്യതെ മത്സരങ്ങൾക്കുള്ള ബെൽജിയൻ ടീമിനൊപ്പമാണ് ഡി ബ്രൂയിൻ. ബെൽജിയം വെയിൽസ്, ചെക്ക് റിപ്പബ്ലിക്, ബെലാറസ് എന്നിവർക്കെതിരെയാണ് ബെൽജിയത്തിന്റെ മത്സരത്തിൽ. സൂപ്പർ താരം ഈഡൻ ഹസാർഡിന്റെ അഭാവത്തിലും മികച്ച ടീമിനെ തന്നെയാണ് ബെൽജിയം അണിനിരക്കുന്നത്.

ഇന്ന് രാത്രി വെയ്ൽസിനെ നേരിടുന്ന ടീമിൽ ഇന്റർ മിലാൻ താരം റൊമേലു ലുകാകു, മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയിൻ, ടോട്ടൻഹാം ഹോട്‌സ്പർ സെന്റർ ബാക്ക് ടോബി ആൽ‌ഡർ‌വെയർ‌ഡ്, റയൽ മാഡ്രിഡ് ഗോൾകീപ്പർ കോർട്ടോയിസ് എന്നിവരടങ്ങുന്ന ശക്തമായ ടീമിനെ ബെൽജിയം മാനേജർ റോബർട്ടോ മാർട്ടിനെസ് തെരഞ്ഞെടുത്തത്. സ്റ്റട്ട്ഗാർട്ട് മിഡ്ഫീൽഡർ ഓറൽ മംഗള, ആൻഡർലെക്റ്റ് മിഡ്ഫീൽഡർ ആൽബർട്ട് സാംബി ലോകോംഗ എന്നിവർ വടീമിൽ ആദ്യമായി ഇടം നേടി.