❝ ബെൽജിയം 🇧🇪 മണ്ണിൽ ⚽🔥പിറവിയെടുത്ത
ആ നിശബ്ദനായ 🐯 കടുവയുടെ ജീവിതം ❞

ബെൽജിയത്തിലെ ഡ്രോംഗെനിലാണ് ഹെർവിഗ് ഡി ബ്രൂയിനിന്റെ സ്വദേശം ഇടത്തരം കുടുബാംഗമായ ഹെർവിഗിന് പെട്രോളിയം (ഓയിൽ ) ബിസിനസായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ പെട്രോളിയം എഞ്ചിനീയറിംഗിൽ ബിരുദമെടുത്ത അന്ന ഡിബ്രൂയിൻ ആയിരുന്നു അവർക്ക് മൂന്ന് മക്കൾ ,മേസൺ മിലിയൻ ഡി ബ്രൂയിൻ, സൂരി ഡി ബ്രൂയിൻ, റോം ഡി ബ്രൂയിൻ. ബെൽജിയത്തിലാണെങ്കിലും അയാളുടെ ബിസ്നെസ്സ് ആഫിക്കയിലെ റിപ്പബ്ലിക് ഓഫ് ബുറുണ്ടിയിലായിരുന്നു ഭാര്യ അന്നയാകട്ടെ ജോലിയാവശ്യാര്ഥം ഇംഗ്ലണ്ടിലുമായിരുന്നു.

ചുരുക്കി പറഞ്ഞാൽ ആഫ്രിക്കയിലും യൂറോപ്പിലുമായിട്ടായിരുന്നു അവരുടെ ജീവിതം. ഇടത്തരം കുടുംബമായിരുന്നു അവരുടേത്. അത് കൊണ്ടുതന്നെ മക്കളുടെ എല്ലാ ആഗ്രഹങ്ങൾക്കും അവർ അളവറ്റ് പ്രോത്സാഹിപ്പിച്ചിരുന്നു. നിരന്തര യാത്രയായിരുന്നു ആ കുടുംബത്തിന്റേത്, ബെൽജിയത്തിൽ നിന്നും ആഫ്രിക്കയിലേക്കും അവിടെ നിന്നും ഇംഗ്ലണ്ടിലേക്കുമായി അവർ അനവധി യാത്രകൾ ചെയ്തു.

“”നിരന്തര യാത്രയിൽ മുഴുകുന്നവർക്കാണ് ജീവിതത്തിലെ ഏറ്റവും നല്ല അനുഭവങ്ങളും മോശമായ അവസ്ഥകളും നന്നായി പഠിക്കാൻ കഴിയുക മികച്ച ജീവിതനുഭവം ആ കുടുബത്തിലെ ഓരോ അംഗത്തിനും ലഭിച്ചിരുന്നു അത് തന്നെയാണ് അവരുടെ കുഞ്ഞു മകനായ കെവിൻ ഡിബ്രൂനെ വ്യത്യസ്തനാക്കിയതും ചെറുപ്പം മുതലേ ആഫ്രിക്കയിലും യൂറോപ്പിലും ജീവിച്ചത് കാരണം ആഫിക്കയുടെ വന്യതയും ചങ്കൂറ്റവും തോറ്റുകൊടുക്കാനില്ലാത്ത മനസ്സും യൂറോപ്പിന്റെ പ്രഫഷണലിസവും അവനിൽ ഒത്തു ചേർന്നിരുന്നു.

മെരുക്കാൻ കഴിയാത്ത പന്തയ കുതിരയെപ്പോലെ അവൻ മൈതാനങ്ങളെ കീറിമുറിച്ചും കുതിച്ചും കബളിപ്പിച്ചും ഇരയെ കൗശലപൂർവ്വം ആരും കാണാത്ത കാഴ്ചകള്‍ കണ്ടെത്തി ശത്രുവിന്റെ ന്യൂനതകൾ നോക്കി മർമത്തിൽ കുത്തിപ്പിടിച്ചു വേട്ടയാടുന്ന പരുന്തിനെപ്പോലെയും, വരുതിയാലാകാത്ത ഇരയെ ജീവന്കൊടുത്തായാൽ പോലും വന്യമായി പോരാടുന്ന ആഫ്രിക്കൻ കടുവയെ പോലെയും അവൻ വന്യമായി പോരാടി വിജയം തട്ടിപ്പറിച്ചെടുക്കുമായിരുന്നു ആ തേരോട്ടം പച്ചപ്പുല്ലിനെ ഞെരിച്ചമർത്തി പടയേന്തുന്ന കളിക്കത്തിലെ വീരനാക്കി മാറ്റി കുഞ്ഞുന്നാളിലെ അവൻറെ ആഫ്രിക്കൻ വാസം ശരിക്കുമവനെ വന്യമായ ആക്രമണങ്ങൾ അഴിച്ചു വിടാൻ പ്രാപ്തനാക്കിയിരുന്നു

ഏത് പരിതഃസ്ഥിതിയോടും പടപൊരുതാനും അവനെ മാറ്റിയെടുത്തിരുന്നു . “അതെ യാത്ര തന്നെയാണ് ഒരാളെ ധീരനും തന്ത്രജ്ഞനുമാക്കുന്നത് “. അതെ ആഫ്രിക്കയുടെ കരുത്തും വന്യതയും യൂറോപ്പിന്റെ പ്രൊഫഷണലിസവും ചേർന്നപ്പോൾ ലോകം അവനെ KDB എന്ന മൂന്നക്ഷരത്തിൽ ചുരുക്കി.പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ കെവിൻ ഡിബ്രൂണെ കുറിച്ചാണ് നിങ്ങൾ അവനെ ശ്രദ്ധിച്ചിട്ടുണ്ടോ..?

റഫറിയുടെ ആദ്യ ചൂളം വിളിയിൽ ബൂട്ട് കെട്ടി ഒരു മാലാഖയെ പോലെയാണ് അവൻ സുന്ദരസുസ്മേദനായി പുൽ മൈതാനങ്ങളിൽ ഇറങ്ങുന്നത് വെളുത്തു സുന്ദരനായി പുഞ്ചിരിച്ച മുഖവുമായിട്ടേ ആ സമയങ്ങളിൽ നിങ്ങൾക്കവനെ കാണാനാവൂ പിന്നെ നിങ്ങൾ അവനെ ശ്രദ്ധിക്കൂ, അവനിലേക്ക് മാത്രം ശ്രദ്ധിക്കു, പതിയെ അവൻറെ മുഖത്ത് വെളുപ്പ് നിറത്തിന് പകരം കടുംചുവപ്പ് പ്രത്യക്ഷപ്പെടുന്നു അക്ഷരാർത്ഥത്തിൽ എതിരാളികളെ വകവരുത്താനുള്ള പൈശാചിക രൂപം അവനിൽ കൈവരുന്നു വീണും കൊണ്ടും കൊടുത്തും പിടിച്ചുവാങ്ങിയും അവൻ വിജയം തട്ടിയെടുക്കുന്നു

2018 ലോകകപ്പിലെ ബ്രസീലിയൻ സ്വപ്നങ്ങൾക്ക് മേൽ മണ്ണ് വാരിയിട്ട ആ പ്രകടനം മാത്രം മതി അവനിലെ തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത പടനായകനെ അറിയാൻ ഇതുപോലുള്ള എത്ര നിമിഷങ്ങളാണ് അവൻ സമ്മാനിക്കുന്നത് അവസാനം ഫൈനൽ വിസിൽ വരെ അവൻ ആർത്തു അട്ടഹസിക്കുന്നു ഇതാണ് കെവിൻ ഡിബ്രൂൺ അസ്സൽ ഒരു ആഫ്രിക്കൻ യൂറോ കോമ്പിനേഷൻ🔥👏.

അവൻ പിന്നിട്ട കാൽപ്പാദങ്ങൾ എന്തെന്ന് നോക്കാം.

നാലാം വയസ്സു മുതൽ കുഞ്ഞു കെവിൻ കാൽപന്തിനെ സ്വന്തം വരുതിയിലാക്കി യിരുന്നു മികച്ച പന്തടക്കവും നേതൃപാടവവും അവനെ സമപ്രായക്കാരിൽ നിന്നും വ്യത്യസ്തനാക്കി ആ സമയത്ത് തന്നെ പ്രാദേശിക ക്ലബ്ബിൽ കളി തുടങ്ങിയിരുന്നു അത്പോലെ അവൻ സ്കൂൾ ടീമിലും മറ്റും മറ്റുള്ളവരേക്കാൾ വളരെ വ്യത്യസ്തമായ കളിച്ചു പ്രതിഭ തെളിയിക്കുന്നുണ്ടായിരുന്നു

കെവിൻ വളർന്നുവരുന്ന സമയത്ത് കുടുംബത്തിലെ സ്ഥിതിയും വളരെ മോശമായി വന്നു സാമ്പത്തികമായി അവർ ദയനീയമായ അവസ്ഥയിലായിരുന്നു അവിടെ നിന്നാണ് കെവിന്റെ ആദ്യ പോരാട്ടം തുടങ്ങുന്നത് പലപ്പോഴും നമ്മൾ കേട്ടപോലെ ദാരിദ്ര്യത്തിനോടായിരുന്നു അവന്റെ ആദ്യ പോരാട്ടം ഏറ്റവും വലിയ പ്രചോദനവും അതായിരുന്നു


അവന് കളിക്കാനുള്ള അടിസ്ഥാന കര്യങ്ങൾ ഇല്ലാത്തതിനാലും സാമ്പത്തികമായി അപ്പോഴൊക്കും അവരുടെ കുടുംബം വളരെ പ്രയാസപ്പെട്ടിരുന്ന കാലമയിരുന്നു അത് പതിനാലാമത്തെ വയസ്സിൽ കെവിൻ ഒരു തീരുമാനമെടുത്തു, വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുക അപ്പൊഴേക്കും കാൽപന്ത് കളി അവന്റെ സിരകളെ ബാധിച്ചിരുന്നു അവൻ ആദ്യം എത്തപ്പെട്ടത് ബെൽജിയത്തിലെ പ്രശസ്തമായ ജെങ്ക് ക്ലബ്ബിൽ ആയിരുന്നു. അവിടെ ജെങ്കിന്റെ യൂത്ത് അക്കാദമിയിൽ ചേർന്ന കെവിൻ തന്റെ കഴിവുകൾ മിനുക്കിയെടുക്കാൻ തുടങ്ങി

2008 ലെ ശരത്കാലമായിരുന്നു അത്, ബെൽജിയൻ പ്രൊഫഷണൽ സോക്കർ ടീമായ കെആർസി ജെങ്കിന്റെ കളിക്കാർ പുതുതായി വന്ന 17 വയസുകാരനെ ശ്രദ്ധച്ചിരുന്നില്ല.കുറഞ്ഞ ദിവസത്തിനുള്ളിൽ അവർ പരിശീലനത്തിലേക്ക് പുറപ്പെടുമ്പോഴും അവൻ ഒറ്റക്ക് അവിടെ നിൽക്കുമായിരുന്നു എല്ലാവരോടും എപ്പോഴും പരുക്കൻ സ്വഭാവത്തിൽ അവൻ പെരുമാറി ക്ലബ്ബിലെ മുതിർന്ന കളിക്കാർ പലപ്പോഴും അവനെ അവഗണിച്ചു തുടങ്ങിയിരുന്നു പക്ഷെ ചിലർ ആ കുട്ടിയെ പൂർണമായും അവഗണിക്കാൻ തയ്യാറല്ലായിരുന്നു

അങ്ങനെ ജെങ്കിന് വേണ്ടിയുള്ള തന്റെ ആദ്യ മത്സരത്തിനവൻ പതിയെ ബൂട്ട് കെട്ടി ഗ്രൗണ്ടിലിറങ്ങി ഒരു കിറുക്കനെപ്പോലെ ആ 17വയസ്സുകാരൻ തന്റെ സീനിയർ കളിക്കാർക്ക് നേരെ പരസ്യമായി ശകാരിക്കാനും വിമർശിക്കാനും തുടങ്ങി കൂടാതെ വളരെ അനുഭവസമ്പത്തുള്ള തന്നെക്കാളും ഇരട്ടിപ്രായമുള്ള ജെങ്കിന്റെ കളിക്കാർക്ക് പരസ്യമായി നിർദ്ദേശങ്ങൾ നൽകാനും വിമർശിക്കാനും തുടങ്ങി, “ഹേയ്, വേഗം വരൂ! നിങ്ങൾ കൂടുതൽ ഓടേണ്ടതുണ്ട് ഇതുപോലെ അലസന്മാരായി ആമ ഇഴയുന്ന പോലെയാണോ നിങ്ങൾ കളിക്കുന്നത് നിങ്ങൾ എന്റെ കൂടെ കളിക്കുയയാണെങ്കിൽ എന്റെ പാസിനായി നിങ്ങൾ കൂടുതൽ ഓടേണ്ടതുണ്ട് ഇവിടെ നിന്നും ആ സ്ഥലത്തേക്ക് പോകേണ്ടതുണ്ട്,” അവൻ അവർക് നേരെ ക്രുദ്ധനായി പറഞ്ഞുകൊണ്ടേയിരുന്നു അപ്പോഴും ഒരാഫ്രിക്കൻ വന്യത അവനെ അദൃശ്യമായി പിന്തുടരുന്നുണ്ടായിരുന്നു

2008 ൽ, ജെങ്കിന്റെ മെയിൻ ടീം സ്ക്വാഡിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു 2009 മെയ് മാസത്തിലാണ് കെവിൻ അരങ്ങേറ്റം കുറിച്ചത്. 2011 ഒക്ടോബറിൽ ക്ലബ് ബ്രഗ്ഗിനെതിരായ മത്സരത്തിൽ കെവിൻ ജെങ്കിനായി തന്റെ ആദ്യ ഹാട്രിക് നേടി. കെവിനുമായി കരാർ ഒപ്പിടാൻ ആദ്യമായി പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി തീരുമാനിച്ചു, 2012 ജൂലൈയിൽ കെവിൻ ചെൽസിക്കായി അരങ്ങേറ്റം കുറിച്ചു 2012 ഓഗസ്റ്റിൽ ചെൽസി കെവിനെ ബുണ്ടസ്ലിഗ ക്ലബ് വെർഡർ ബ്രെമെന് വായ്പയായി നൽകി. എന്നിരുന്നാലും, 2013 ജൂലൈയിൽ അവൻ ചെൽസിയിൽ തിരിച്ചെത്തികെവിനെ വുൾഫ്സ്ബർഗിലേക്ക് പറഞ്ഞയക്കാൻ 2014 ജനുവരിയിൽ ചെൽസി തീരുമാനിച്ചു 2014-15 യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ കെവിൻ വുൾഫ്സ്ബർഗിനെ ഒറ്റക്ക് മുന്നിൽ നിന്നും നയിച്ചു സീസണിന്റെ അവസാനത്തിൽ ജർമ്മനി ഫുട്ബോൾ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു

ഒടുവിൽ 2015 ഓഗസ്റ്റിൽ മാഞ്ചസ്റ്റർ സിറ്റി 55 ദശലക്ഷം പൗണ്ടിന് കെവിൻ ഡിബ്രൂണുമായി കരാർ ഒപ്പിട്ടു, ഏത് ഇംഗ്ലീഷ് ക്ലബ്ബും വാങ്ങുന്ന രണ്ടാമത്തെ വിലയേറിയ വാങ്ങലായി ഇത് മാറി. 2016 ഏപ്രിലിൽ യുസിഎൽ സെമി ഫൈനലിലേക്ക് മാൻ സിറ്റിയെ നയിച്ചു 2021ൽ മാഞ്ചസ്റ്റർ സിറ്റിയെ ചരിത്രത്തിൽ ആദ്യമായി ചാംപ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചു. ചാംപ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇത്രയും ദൂരം എത്തുന്നത് ഇതാദ്യമാണ് 2018 കരാർ ഒപ്പിട്ടതിനാൽ 2023 വരെ അവനെ നിലനിർത്തുമെന്ന് മാഞ്ചസ്റ്റർ സിറ്റി 2018 ജനുവരിയിൽ പ്രഖ്യാപിച്ചു

അമ്മ ഒരു ഇംഗ്ലീഷ് സ്ത്രീയാണെന്ന വസ്തുത കണക്കിലെടുത്ത് കെവിൻ ഇംഗ്ലീഷ് ദേശീയ ടീമിൽ കളിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നു പിന്നീട് 2010 ൽ ഫിൻ‌ലാൻഡിനെതിരായ സൗഹൃദ മത്സരത്തിൽ ബെൽജിയം തിരഞ്ഞെടുത്ത് ദേശീയ ടീമിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു ഈ കാലയളവിൽ ദേശീയ ടീമിനായി 80 മത്സരങ്ങളിൽ നിന്നായി 21 ഗോളുകൾ നേടി കൂടാതെ യുവേഫ യൂറോ കപ്പിൽ ഹംഗറിയെതിരെ 4-0 ന് ജയിച്ച ബൽജിയത്തിന്റെ മികച്ച പ്രകടനത്തിന് ചുക്കാൻ പിടിച്ച ഡി ബ്രൂയിനെ 2016 ജൂൺ 26 ന് ബിബിസി മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു, ആ മത്സരത്തിൽ അദ്ദേഹം രണ്ട് അസിസ്റ്റുകൾ നൽകി

2014 മെയ് 13 ന് ബെൽജിയത്തിന്റെ 2014 ഫിഫ ലോകകപ്പിനുള്ള ടീമിൽ ഡി ബ്രൂയിനെ ആദ്യമായി ഉൾപ്പെടുത്തി 2014 ലോകകപ്പിലെ ബൽജിയത്തിന്റെ ആദ്യ മത്സരത്തിൽ, ബെലോ ഹൊറിസോണ്ടെയിൽ അൾജീരിയയ്‌ക്കെതിരേ, ഡി ബ്രൂയിൻ മറുവെയ്ൻ ഫെല്ലെയ്‌നിയുടെ സമനിലയെ സഹായിച്ചു ആ മത്സത്തിൽ ഡി ബ്രൂയിൻ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു പ്രീക്ർട്ടറിൽ ഇഞ്ച്വറി ടൈമിൽ മൂന്നാം മിനിറ്റിൽ ഡി ബ്രൂയിൻ ബെൽജിയത്തിന്റെ ആദ്യ ഗോൾ നേടി, ശക്തരായ അമേരിക്കയെ 2–1ന് ബെൽജിയം പരാജയപ്പെടുത്തിയതിന് പിന്നിലും ഡി ബ്രൂയിൻ ആയിരുന്നു

2018 ഫിഫ ലോകകപ്പിനുള്ള23അംഗ ടീമിൽ ഡി ബ്രൂയിൻ ഇടം പിടിച്ചു ആദ്യമത്സത്തിൽ പനാമയെ 3-0 ബൽജിയം തോൽപിച്ചു ജൂലൈ 6 ന് റഷ്യൻ ലോകകപ്പിൽ കിരീട പ്രതീക്ഷയുമായെത്തിയ ബ്രസീലിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച പ്രകടനമായിരുന്നു ഡി ബ്രൂയിൻ കാഴ്ചവെച്ചത് ബ്രസീലിനെ 2-1 തോൽപിച്ചു ഏവരെയും അത്ഭുതപ്പെടുത്തി ബെൽജിയം ക്വാർട്ടർ ഫൈനലിലെത്തി ആ മത്സരത്തിൽ രണ്ടാമത്തെ ഗോൾ നേടിയ ഡി ബ്രൂയിൻ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു തുടർന്ന് സെമി ഫൈനലിൽ ബെൽജിയത്തെ 1-0 ന് ചാമ്പ്യന്മാരായ ഫ്രാൻസിനോട് ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ പരാജയപ്പെട്ടു. ജൂലൈ 14 ന് ബെൽജിയം ഇംഗ്ലണ്ടിനെ 2-0 ന് പരാജയപ്പെടുത്തി റഷ്യൻ വേൾഡ് കപ്പിൽ ബെൽജിയത്തിന്റെ സുവർണ്ണ തലമുറയിൽ അങ്കമായി വേൾഡ്കപ്പ് മൂന്നാം സ്ഥാനം വരെ നേടാൻ സഹായിച്ചു

✍🏼ജസ്റ്റിൻ എംകെ