ഐപിഎൽ 2020 ലെ വിജയികളെ തെരഞ്ഞെടുത്ത് മുൻ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ

ഐ‌പി‌എൽ 2020 തുടങ്ങാൻ ഏഴ് ദിവസം മാത്രം ശേഷിക്കെ ഐ‌പി‌എൽ തരംഗം പതുക്കെ ക്രിക്കറ്റ് ലോകത്തെ മുഴുവൻ പിടിമുറുക്കിയിരിക്കുന്നു. മുൻ ക്രിക്കറ്റ് കളിക്കാരും വിദഗ്ധരും ബ്രോഡ്കാസ്റ്റിംഗ് ടീമിന്റെ ഭാഗമാകാൻ യു‌എഇയിലേക്ക് എത്തി തുടങ്ങി . മുൻ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ കെവിൻ പീറ്റേഴ്സണും ഐപി‌എൽ 2020 ന്റെ ഭാഗമായി ദുബായിലേക്ക് പറക്കും.ദുബായിലേക്ക് പോകുന്നതിനുമുമ്പ് പീറ്റേഴ്‌സൺ ആദ്യം ചെയ്തത് ഈ വർഷത്തെ ഐ‌പി‌എല്ലിന്റെ വിജയിയെ പ്രവചിക്കുക എന്നതാണ്. “ആരാണ് വിജയിക്കുന്നത്? എന്ന ചോദ്യത്തിന് ദില്ലി പ്രതീക്ഷിക്കുന്നു, ”പീറ്റേഴ്‌സൺ തന്റെ ഇൻസ്റ്റാഗ്രാം എഴുതി.

IMAGE / IPL

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഡൽഹി ഈ സീസണിൽ ശക്തമായ ടീമിനെയാണ് ഉയരക്കുന്നത്.ഇന്ത്യൻ താരം ശ്രെയസ് അയ്യരുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഡൽഹിക്ക് ആദ്യ കിരീടം ഉയർത്താനാവുമെന്നാണ് മുൻ ഇംഗ്ലണ്ട് താരത്തിന്റെ വിശ്വാസം. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ഇപ്പോൾ സമാപിച്ച ടി 20 പരമ്പരയിൽ പീറ്റേഴ്‌സൺ കളി പറയാനുണ്ടായിരുന്നു.പീറ്റേഴ്‌സൺ ഐ‌പി‌എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ദില്ലി ഡെയർ‌ഡെവിൾസ്, റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സ് എന്നിവയെ പ്രതിനിധീകരിച്ചിരുന്നു. ഡൽഹി ക്യാപിറ്റൽസ് ,റോയൽ റോയല് ചലഞ്ചേഴ്സ് ,കിങ്‌സ് ഇലവൻ പഞ്ചാബ് എന്നി ടീമുകൾ ഇതുവരെയും ഐപിഎല്ലിൽ കിരീടം ഉയർത്തിയിട്ടില്ല.ഡൽഹിക്ക് ഒരു തവണ പോലും ഫൈനലിലേക്ക് യോഗ്യതെ നേടാൻ പോലും സാധിച്ചിട്ടില്ല. രവിചന്ദ്രൻ അശ്വിൻ, അജിങ്ക്യ രഹാനെ , റിഷഭ് പന്ത്, ശിഖർ ധവാൻ, കഗിസോ റബാഡ, പൃഥ്വി ഷാ, ക്യാപ്റ്റൻ അയ്യർ എന്നിവരടങ്ങുന്ന ടീം സന്തുലിതമാണ്.

സെപ്റ്റംബർ 19 ന് തുടങ്ങുന്ന ഐ‌പി‌എൽ 2020 ത്തിന്റെ പ്രാരംഭ മത്സരത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും കൊമ്പുകോർത്തും. ദുബായ് 24 മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും, 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലും നടത്തും.സെപ്റ്റംബർ 20 ന് ദുബായിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഐ‌പി‌എല്ലിന്റെ പതിമൂന്നാം പതിപ്പിൽ ദില്ലി ക്യാപിറ്റൽസ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും.