
വലിയ സ്‌കോറുകൾ പിന്തുടരുമ്പോൾ എംഎസ് ധോണിയുടെ “ചേസിംഗ് മന്ത്രം” പഠിക്കാൻ യുവ ബാറ്റർമാരോട് കെവിൻ പീറ്റേഴ്സൺ
വലിയ സ്‌കോറുകൾ ചെയ്‌സ് ചെയ്യുമ്പോൾ ർ എംഎസ് ധോണിയുടെ തന്ത്രം ഉപയോഗിക്കണമെന്ന് മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്‌സൺ യുവ ബാറ്റർമാരെ ഉപദേശിച്ചു.മൊത്തം 200 റൺസ് പിന്തുടരുകയാണെങ്കിൽ ഗെയിം കൂടുതൽ ഡീപ്പായി കൊണ്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.201 റൺസ് പിന്തുടരുന്നതിൽ ആർസിബി ബാറ്റർമാർ പതറിയതിനെ തുടർന്ന് കെകെആറിനോട് 21 റൺസിന് തോറ്റതിന് പിന്നാലെയാണ് പീറ്റേഴ്സന്റെ പരാമർശം.
201 റൺസ് പിന്തുടർന്ന ആർസിബി രണ്ടോവറിൽ 30 റൺസ് എന്ന നിലയിലായി. ഫാഫ് ഡു പ്ലെസിസ് (17) സുയാഷ് ശർമയുടെ പന്തിൽ പുറത്തായപ്പോൾ ഗ്ലെൻ മാക്‌സ്‌വെല്ലും (5) വിക്കറ്റ് അടിയറവു വെച്ചു.ഡീപ്പ് മിഡ് വിക്കറ്റ് ബൗണ്ടറിയിൽ വെങ്കിടേഷ് അയ്യർ ഒരു തകർപ്പൻ ഡൈവിംഗ് ക്യാച്ചോടെ വിരാട് കോഹ്‌ലി (54) പുറത്താക്കാക്കുകയും ചെയ്തു.ഒടുവിൽ 179/8 എന്ന നിലയിൽ ആർസിബി ബാറ്റിംഗ് അവസാനിപ്പിച്ചു കെകെആറിനോട് തോൽവി വഴങ്ങി.

ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന തന്ത്രങ്ങളിലൊന്നാണ് സിഎസ്‌കെ ക്യാപ്റ്റൻ എംഎസ് ധോണിയുടെ ചേസിംഗ് മന്ത്ര .ഫിനിഷർ ഗെയിം ആഴത്തിൽ കൊണ്ടുപോകാനും ദുർബലരായ ബൗളർമാരെ ലക്ഷ്യമിടാനും പരിഭ്രാന്തരാകാതിരിക്കാനും മോശം പന്തുകളെ ശിക്ഷിക്കാനും എതിരാളിയെ ബഹുമാനിക്കാനും ശ്രമിക്കുന്നു എന്നതാണ് ധോണിയുടെ ചേസിംഗ് മന്ത്ര.”നിങ്ങൾ 200 റൺസ് പിന്തുടരുമ്പോൾ, നിങ്ങൾ ഗെയിം ആഴത്തിൽ എടുക്കേണ്ടതുണ്ട്. ചേസിന്റെ രാജാവായ എംഎസ് ധോണി എത്ര തവണ പറയാറുണ്ട്, ഗെയിം ആഴത്തിൽ എടുക്കുക, 18-ാം ഓവറിലെത്തുക, 19-ാം ഓവർ, 20-ാം ഓവർ, ആർസിബി-കെകെആർ മത്സരത്തിന് ശേഷം സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ പീറ്റേഴ്സൺ പറഞ്ഞു.12-ാം ഓവറിലോ 13-ാം ഓവറിലോ 200 റൺസ് പിന്തുടരാനാണ് യുവ താരങ്ങൾ ശ്രമിക്കുന്നതെന്നും കളി ആഴത്തിൽ കൊണ്ടുപോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും പീറ്റേഴ്‌സൺ കൂട്ടിച്ചേർത്തു.
Reminder : The Great MS Dhoni plays Cricket today .pic.twitter.com/Z2Or3USxKT
— Arnav. (@Dhoniesque_) April 27, 2023
ധോണിയുടെ ചേസിംഗ് മന്ത്രം പിന്തുടരാൻ വിരാട് കോഹ്‌ലി ശ്രമിച്ചുവെങ്കിലും നിർഭാഗ്യവശാൽ വെങ്കിടേഷ് അയ്യരുടെ അതിശയകരമായ ഫീൽഡിംഗ് ശ്രമത്തിൽ അദ്ദേഹം പുറത്തായതായി മുൻ ഇംഗ്ലീഷ് നായകൻ ചൂണ്ടിക്കാട്ടി.”ചേസിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്, 200 റൺസ് പിന്തുടരുമ്പോൾ 12-ാം ഓവറിലോ 13-ാം ഓവറിലോ അത് വിജയിപ്പിക്കാൻ ശ്രമിക്കുകയാണ്. ബൗളർമാർ കടുത്ത സമ്മർദ്ദത്തിലാണ്, വിരാട് കോഹ്‌ലി അതാണ് ചെയ്യാൻ ശ്രമിച്ചതെന്ന് ഞാൻ കരുതുന്നു. നിർഭാഗ്യവശാൽ, ഒരു ഗംഭീര ക്യാച്ചിലൂടെയാണ് അദ്ദേഹം പുറത്തായി ” പീറ്റേഴ്സൺ കൂട്ടിച്ചേർത്തു.