കരീബിയൻ പ്രീമിയർ ലീഗ്, ട്രിനിബാഗോ നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്മാർ

സെന്റ് ലൂസിയ സൂക്‌സിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി ട്രിനിബാഗോ നൈറ്റ് റൈഡേഴ്‌സ് കരീബിയൻ പ്രീമിയർ ലീഗ് കിരീടം ചൂടി. ചാമ്പ്യൻഷിപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് നൈറ്റ് റൈഡേഴ്‌സ് നാലാം തവണയും ചാമ്പ്യന്മാരായത്. കളിയുടെ താരമായി നൈറ്റ് റൈഡേഴ്സിന്റെ ലെന്‍ഡല്‍ സിമ്മണ്‍സിനേയും ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി പൊള്ളാർഡിനെയും തെരെഞ്ഞെടുത്തു .

Lendl Simmons /Getty Images

കലാശ പോരാട്ടത്തിൽ സൂക്സ് ഉയർത്തിയ 155 റൺസ് ലക്‌ഷ്യം പിന്തുടർന്ന നൈറ്റ് റൈഡേഴ്സിന്റെ തുടക്കം പിഴച്ചുവെങ്കിലും മൂന്നാം വിക്കറ്റില്‍ ലെന്‍ഡല്‍ സിമ്മണ്‍സ്-ഡാരെന്‍ ബ്രാവോ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് ടീമിനെ തിരികെ എത്തിച്ചത്. ഈ അപരാജിത കൂട്ടുകെട്ടിലൂടെ ടീമിനെ വിജയത്തിലെത്തിക്കുവാനും ഇവര്‍ക്കായി.മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 138 റണ്‍സാണ് നേടിയത്.49 പന്തില്‍ നിന്ന് 8 ഫോറും 4 സിക്സും സഹിതം ലെന്‍ഡല്‍ സിമ്മണ്‍സ് 84 റണ്‍സ് നേടിയപ്പോള്‍ 2 ഫോറും ആറ് സിക്സും അടക്കം 47 പന്തില്‍ നിന്നാണ് ഡാരെന്‍ ബ്രാവോയുടെ 58 റണ്‍സ്. 11 പന്ത് അവശേഷിക്കെ 18.1 ഓവറിലാണ് ടീമിന്റെ എട്ട് വിക്കറ്റ് വിജയം.

Kieron Pollard roars after taking a wicket Getty Images

ആദ്യം ബാറ്റ് ചെയ്ത സൂക്‌സിനു രണ്ടാം വിക്കറ്റിൽ ഓപ്പണർ ഡെയാലും (29 ),ഫ്ലെച്ചർ (39 ) 67 റൺസിന്റെ കൂട്ടുകെട്ട് നേടി. സ്പിന്നർമാരായ ഖാരി പിയറി (0/20), ഫവാദ് അഹമ്മദ് (2/22) റൺസ് വിട്ടുകൊടുക്കാൻ പിശുക്കു കാണിച്ചപ്പോൾ ബാറ്റ്സ്മാൻമാർ വിക്കറ്റ് വലിച്ചെറിഞ്ഞു. സൂക്‌സിനു വേണ്ടി സദ്രാൻ 24 റൺസും,ചെയ്‌സ് 22 റൺസും നേടി.നൈറ്റ് റൈഡേഴ്സിന് വേണ്ടി കീറോൺ പൊള്ളാർഡ് നാല് വിക്കറ്റ് നേടി. സൂക്സ് ഇന്നിംഗ്സ് 19 .1 ഓവറിൽ 154 റൺസിന്‌ എല്ലാവരും പുറത്തായി.