എംബാപ്പെ: “PSG ചാമ്പ്യൻസ് ലീഗ് നേടിയില്ലെങ്കിൽ 50 ഗോളുകൾ അടിച്ചിട്ട് എന്ത് കാര്യം?”

പിഎസ്ജി യുടെ ഫ്രഞ്ച് സൂപ്പർ താരം എംബപ്പേയുടെ ഭാവിയെ പറ്റി നിരവധി അഭ്യൂഹങ്ങളാണ് പുറത്തു വരുന്നത്. എന്നാൽ എംബാപ്പെ ഇതുവരെ തന്റെ അടുത്ത നീക്കം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല.പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്നുള്ള എല്ലാ കരാർ വിപുലീകരണ ഓഫറുകളും നിരസിച്ച താരം അടുത്ത സീസണിൽ റയൽ മാഡ്രിഡിലേക്ക് പോകുമോ എന്ന കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല. ജനുവരിയിൽ ഫ്രഞ്ച് താരം റയലുമായി പ്രീ കോൺട്രാക്ട് ഒപ്പുവെക്കും എന്ന റിപോർട്ടുകൾ പുറത്തു വന്നിരുന്നു,

തന്റെ ടീം ചാമ്പ്യൻസ് ലീഗ് വിജയിച്ചില്ലെങ്കിൽ 50 വ്യക്തിഗത ഗോളുകൾ നേടുന്നതിൽ അർത്ഥമില്ലെന്ന് എംബപ്പേ പറഞ്ഞു.താൻ സ്വാർത്ഥനാണെന്ന വിമര്ശനത്തിന് നേരെ ഫ്രഞ്ച് മുന്നേറ്റക്കാരൻ മറുപടി നൽകുകയും ചെയ്തു.ജനുവരി 1-ന് ഒരു പ്രീ-കോൺട്രാക്റ്റ് ഓഫറുമായി താരത്തെ നിയമപരമായി സമീപിക്കാൻ റയൽ മാഡ്രിഡ് ഒരുങ്ങി നിൽക്കുകയാണ്.”കഴിഞ്ഞ വർഷം എനിക്ക് നല്ലതായിരുന്നു, ഞാൻ 40 ഗോളുകൾ നേടി, പക്ഷേ ലീഗോ ചാമ്പ്യൻസ് ലീഗോ ഞങ്ങൾ നേടിയില്ല,” എംബാപ്പെ പിഎസ്ജിയുടെ സ്വന്തം ടെലിവിഷൻ സ്റ്റേഷനോട് പറഞ്ഞു.”ഞങ്ങൾ വിജയിച്ചില്ലെങ്കിൽ 50 ഗോളുകൾ അടിച്ചിട്ട് എന്ത് പ്രയോജനം? കുറച്ച് സ്കോർ ചെയ്ത് ലീഗും ചാമ്പ്യൻസ് ലീഗും നേടാനാണ് ഞാൻ ആഗ്രഹിക്കുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇതൊരു നല്ല സീസണായിരുന്നു, പക്ഷേ ഞാൻ അത് ആസ്വദിക്കുന്നില്ല, കിരീടങ്ങൾ നേടുക എന്നതാണ് ലക്ഷ്യം, അവയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം “.“എനിക്ക് സമ്മർദ്ദം അനുഭവിക്കേണ്ടതുണ്ട്, വെല്ലുവിളികൾ തേടണം, ഉത്തരവാദിത്തം എന്റെ ചുമലിൽ ഉണ്ടായിരിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു,” അദ്ദേഹം തുടർന്നു.”ചിലപ്പോൾ അത് നിരാശയിൽ അവസാനിച്ചാലും സമ്മർദ്ദത്തിലായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഇതൊരു പഠന പ്രക്രിയയാണ്”.

“ചുറ്റും മികച്ച കളിക്കാർ ഉള്ളത് നിങ്ങൾക്ക് പ്രയോജനകരമാണ്, എന്നെ സഹായിക്കുന്ന കളിക്കാരുമായി ഞാൻ ഇന്ന് ഒരു ടീമിൽ കളിക്കുന്നു: നെയ്മർ, മെസ്സി, ഡി മരിയ… ഇത് വളരെ എളുപ്പമാണ്”.”15 വർഷം ബാഴ്‌സലോണയിൽ ചെലവഴിച്ച മെസ്സിയെപ്പോലെയുള്ള ഒരു കളിക്കാരന് ഇവിടെ വന്ന് വ്യത്യസ്തമായ കാര്യങ്ങൾ കാണിക്കാൻ കഴിയും, മെസ്സിയ്ട്ട് പരിശീലനം നേരിട്ട് കാണുന്നതും ടെലിവിഷനിൽ കാണുന്നതും തമ്മിൽ വ്യത്യാസമുണ്ട്” എംബപ്പേ പറഞ്ഞു.