Kerala Blasters : “പതറുന്ന മുന്നേറ്റം; കിതച്ച് തുടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് , എവിടെയാണ് കൊമ്പന്മാർക്ക് പിഴക്കുന്നത് ?”

എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും പോലെ ഓരോ സീസണിലും ടീം ഏറ്റവും നന്നായി കളിച്ച് കിരീടം ഉയർത്തും എന്ന പ്രതീക്ഷയോടെ തന്നെയാണ് ഓരോ മത്സരത്തെയും നോക്കി കാണുന്നത് . അതിനാൽ തന്നെ ടീമിന്റെ മത്സരഫലത്തിൽ അങ്ങേയറ്റം നിരാശയോടെ തന്നെ തന്നെയാണ് 2021 -22 സീസണിലെ ആദ്യ 3 മത്സരങ്ങൾ കണ്ട് ഇതെഴുതുന്നത് . വെറുമൊരു ടീമല്ല; ലക്ഷക്കണക്കിന് പേരുടെ വികാരമാണ്’;ഇതായിരുന്നു ഇവാന്‍ വുകോമനോവിച്ചിന്റെ കീഴില്‍ പോരാട്ടത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഈ വർഷത്തെ പ്രോമോ സോങ് . ആദ്യമേ തന്നെ പറയട്ടെ കളി മികവ് കൊണ്ടല്ല ആരാധക പിന്തുണ കൊണ്ട് മാത്രമാണ് കഴിഞ്ഞ കുറച്ച് സീസണുകളിലായി ബ്ലാസ്റ്റേഴ്‌സ് കൊമ്പന്മാർ തലയുയർത്തി നിൽക്കുന്നത് .

ഐഎസ്എല്ലിൽ ഏറ്റവും ജനപ്രീതിയുള്ള ടീമുകളിൽ മുൻപന്തിയിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ കുറെയധികം കാര്യങ്ങൾ തെളിയിക്കാൻ ഉണ്ടായിരുന്നു .. മികച്ച ആരാധക സംഘം ബ്ലാസ്റ്റേഴ്സിന് പിന്തുണ നൽകാനുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു സീസണുകളിലായി ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം നിരാശാജനകമാണ്. അതുകൊണ്ട് തന്നെ ഐ എസ് എല്ലിന്റെ പുതിയ സീസണിൽ ഉയിർത്തെഴുന്നേൽക്കാൻ കോപ്പ് കൂട്ടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ വന്നത് .കഴിഞ്ഞ സീസണിൽ കളിച്ച വിദേശ താരങ്ങളെ എല്ലാം ഒഴിവാക്കിയാണ് ടീം വന്നത് . അതിൽ ഈ സീസണിലെ തന്നെ മികച്ച സൈനിംഗുകളിൽ ഒന്ന് ബ്ലാസ്റ്റേഴ്സിന്റെ പേരിലായിരുന്നു .

ലാലിഗയിൽ കളിച്ച അൽവാരോ വാസ്‌ക്വസിനെയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് മഞ്ഞക്കുപ്പായത്തിൽ എത്തിച്ചച്ചതും . വാസ്‌ക്വസിന് പുറമെ കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടി കളിച്ച ബോസ്‌നിയൻ താരം എനെസ് സിപോവിച്ച്, ഉറുഗ്വായ് താരം അഡ്രിയാൻ ലൂണ, അർജന്റീന താരമായ പെരേര ഡയസ്, ഭൂട്ടാനീസ് റൊണാൾഡോ എന്നറിയപ്പെടുന്ന ചെഞ്ചോ ഗ്യെല്‍ഷന്‍ എന്നിവർക്കൊപ്പം കഴിഞ്ഞ സീസണിൽ ടീമിൽ ഉണ്ടായിരുന്ന 16 താരങ്ങളും കൂടി ചേർന്ന ടീമിന് നല്ല പ്രീസീസൺ ലഭിച്ചു.

എടികെ മോഹന്‍ ബഗാന്റെ ശക്തരായ മുന്നേറ്റ നിരയ്ക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനെ കണ്ടതോടെ പ്രതിരോധ പിഴവിൽ ഈ സീസണും നശിപ്പിക്കുമോ എന്ന് ചിന്തിച്ചായിരുന്നു ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഈ സീസണിന്റെ ആരംഭം. എങ്കിലും ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ പുറത്തെടുത്ത ഉണർവും ഉശിരും ആരാധകർക്ക് ഒരു പരിധി വരെ പ്രതീക്ഷ നൽകി എന്ന് പറയാം. തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകുമെന്ന് പറയുന്നതു പോലെയാണ് രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും ടീം കളിച്ചത് ടീം കളിച്ചത്,പ്രതിരോധം മെച്ചപ്പെട്ടപ്പോൾ മുന്നേറ്റം അമ്പേ പരാജയമായി.

മൂന്നു മാറ്റങ്ങൾ വരുത്താനുള്ള കോച്ച് വുക്കൊമനോവിച്ചിന്റെ തീരുമാനം ടീമിന്റെ പ്രകടനത്തിൽ വിപരീതഫലമാണു രണ്ടാം മത്സരത്തിൽ സൃഷ്ടിച്ചത്,. അറ്റാക്കിങ് ഫുട്ബോൾ കളിക്കുമെന്നു പ്രഖ്യാപിച്ചെത്തിയ പരിശീലകൻ പക്ഷേ, ആക്രമണനിരയുടെ മുഖം തന്നെയാണു മാറ്റിയത്.മോഹൻ ബഗാനെപ്പോലെ കരുത്തുറ്റ ടീമിനെതിരെ വീശിയ ആക്രമണായുധങ്ങൾ ശരാശരിയെന്നു പറയാവുന്നൊരു ടീമിനെതിരെ മാറ്റിയതോടെ മുന്നേറ്റ നിരയുടെ മൂർച്ച കുറയുകയും ഗോളുകൾ അകലുകയും ചെയ്തു. മുന്നേറ്റത്തിനൊപ്പം കൂനിൻമേൽ കുരുവെന്ന മട്ടിൽ രണ്ട് അവസരനഷ്ടം കൂടിയായതോടെ ബ്ലാസ്റ്റേഴ്സ് പഴയ ബ്ലാസ്റ്റേഴ്സ് തന്നെയെന്നും തോന്നിപ്പിച്ചു. ഇന്നത്തെ ആരാധകർ കാത്തിരുന്ന ബ്ലാസ്റ്റേഴ്‌സ്-ബാംഗ്ലൂർ മത്സരത്തിലും കാര്യങ്ങൾ മാറിയില്ല വ്യക്തികത മികവിൽ ബ്ലാസ്റ്റേർസ് ടീമിനെക്കാൾ ഒരുപാട് മുന്നിൽ നിൽക്കുന്ന ബാംഗ്ലൂർ ടീമിന് എതിരെ പ്രധിരോധ കോട്ട കെട്ടിയ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കൈയ്യടി അർഹിക്കുന്നു

കബ്രാ -സിപോവിക്-ലെസ്‌കോവിച്ച്എന്നിവർ അടങ്ങുന്ന പ്രധിരോധ നിര രണ്ട് മത്സരങ്ങളിലായി മികച്ചു നിൽക്കുമ്പോൾ 2019 ൽ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തൽ ആയ ക്യാപ്റ്റൻ ജെസ്സെൽ ഈ സീസണിൽ വളരെയധികം നിരാശപ്പെടുത്തുന്നു .ഓഗ്‌ബച്ചേ – മെസ്സി ബൗളി തുടങ്ങിയ താരങ്ങൾ നിറഞ്ഞാടിയ സീസണിൽ ഇരുതാരങ്ങളും നടത്തിയ സോളോ റണ്ണുകൾ കീറി മുറിച്ച് വരുന്ന പന്തുകൾ ഗോൾ ആകാൻ സഹായിച്ചിരുന്നു.എന്നാൽ അത്തരത്തിൽ ഒരു നീക്കം ഈ മൂന്ന് മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയിൽ നിന്നും ഉണ്ടായിട്ടില്ല . സഹൽ- ലൂണ -വിൻസി സഖ്യം നടത്തുന്ന ആക്രമങ്ങളിൽ പലപ്പോഴത്തെ ജിക്സൺ സിംഗ് ദുർബല കണിയാകുന്നു.പ്രീസീസണിൽ മികച്ച പകടനം നടത്തിയ പ്രശാന്ത് കളിക്കളത്തിൽ നിരാശപ്പെടുത്തുന്നു എന്നതും ഗോൾ അവസരം ഒരുക്കാൻ പോലും പ്രധിരോധ താരങ്ങൾ എന്നതും റെഡ് സിഗ്നൽ ആണ് ബ്ലാസ്റ്റേഴ്സിന് .

തോൽവിയിലും സമനിലയിലും ടീമിനെ ഏറ്റവും അതികം പിന്തുണക്കുന്ന ഈ ആരാധകരോട് ടീമിന് കടപ്പാടുണ്ട് ., അതിനു വില കൽപ്പിക്കുന്ന വിധത്തിലൊരു പദ്ധതിയും ആസൂത്രണവും നടത്തിയാൽ അതാകും കേരളത്തിനു നിങ്ങൾക്കു നൽകാവുന്ന ഏറ്റവും വലിയ സംഭാവന. ഓരോ വർഷവും ഓരോ കോച്ചിനെയും ഒരു കൂട്ടം കളിക്കാരെയും നിരത്തി ‘ഇവന്റ്’ കണക്കെയൊരു ഉദ്യമം നടത്തുന്നതിനു പകരം പ്രഫഷനലായൊരു സമീപനവും ലക്ഷ്യവുമാണു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിൽ നിന്ന് ഇന്ത്യൻ ഫുട്ബോൾ പ്രതീക്ഷിക്കുന്നത്.

jose