എവിടെയായിരുന്നു ഇത്രയും നാൾ :ഇത് കൊൽക്കത്തയുടെ തുറപ്പുഗുലാൻ

ക്രിക്കറ്റ് ആരാധകരെ എല്ലാം വീണ്ടും ഐപിൽ മത്സരങ്ങൾ ഞെട്ടിക്കുകയാണ്. ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം മിക്ക ടീമുകൾക്കും വളരെ ഏറെ പ്രധാനമാണ്. മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ടീമും പരസ്പരം ഏറ്റുമുട്ടുമ്പോൾ മറ്റൊരു ത്രില്ലിങ് മത്സരം പ്രതീക്ഷിച്ച ആരാധകരെ എല്ലാം നിരാശരാക്കി ബാറ്റിങ്ങിലും ഒപ്പം ബൗളിങ്ങിലും പൂർണ്ണ പരാജയമായി മുംബൈ ഇന്ത്യൻ ടീം. മികച്ച തുടക്കം ഓപ്പണിങ്ങിൽ ലഭിച്ചിട്ടും മുംബൈയിലെ ബാറ്റ്‌സ്മാന്മാർ അവസരം കളഞ്ഞപ്പോൾ പിറന്നത് കൊൽക്കത്ത ടീമിന്റെ മറ്റൊരു മാസ്മരിക പ്രകടനം. ബാറ്റിങ്, ബൗളിംഗ്, ഫീൽഡിങ് എന്നിവയിൽ എല്ലാം പൂർണ്ണ അധിപത്യമാണ് ഇയാൻ മോർഗനും സംഘവും കാഴ്ചവെച്ചത്.

7 വിക്കറ്റിന്റെ മറ്റൊരു സർപ്രൈസ് ജയം കരസ്ഥമാക്കിയ കൊൽക്കത്ത ടീമിന് പ്ലേഓഫ്‌ സ്ഥാനം വീണ്ടും വീണ്ടും ഏറെ കൂടുതൽ അടുക്കുമ്പോൾ മുംബൈ പ്രതീക്ഷകൾ അവസാനിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമും മുംബൈയെ തോൽപ്പിച്ചു. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച മുംബൈ ടീമിനായി ഡീകൊക്ക് ( 55 ), രോഹിത് ശർമ്മ (33 റൺസ് ) എന്നിവർ മികച്ച തുടക്കം നൽകിയപ്പോൾ ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, പൊള്ളാർഡ് എന്നിവർ മോശം ഫോം ആവർത്തിച്ചു.

അതേസമയം മറുപടി ബാറ്റിങ് തുടങ്ങിയ കൊൽക്കത്ത ടീമിന് ലഭിച്ചത് സ്വപ്നതുല്യ ഓപ്പണിങ് തുടക്കം. ശുഭ്മാൻ ഗില്ലിന് ഒപ്പം യുവ താരം വെങ്കടേഷ് അയ്യർ കൂടി വൻ ഷോട്ടുകൾ പായിച്ചപ്പോൾ കൊൽക്കത്ത ടീം 15.1 ഓവറിൽ മുംബൈ സ്കോർ മറികടന്നു. രണ്ടാം ഐപിൽ മത്സരം മാത്രം കളിക്കുന്ന വെങ്കടേഷ് അയ്യർ 30 പന്തിൽ 4 ഫോറും 3 സിക്സും അടക്കം 53 റൺസ് നേടി. മുംബൈക്കായി ജസ്‌പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.

കൊൽക്കത്ത പ്ലെയിങ് ഇലവൻ :Shubman Gill, Venkatesh Iyer, Rahul Tripathi, Nitish Rana, Eoin Morgan(c), Dinesh Karthik(w), Andre Russell, Sunil Narine, Lockie Ferguson, Varun Chakravarthy, Prasidh Krishna മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവൻ : Quinton de Kock(w), Rohit Sharma(c), Suryakumar Yadav, Ishan Kishan, Saurabh Tiwary, Kieron Pollard, Krunal Pandya, Adam Milne, Rahul Chahar, Jasprit Bumrah, Trent Boult

Rate this post