റെക്കോഡുകൾ തിരുത്തിയെഴുതി കെ ൽ രാഹുൽ

ഈ ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറിയോടെ അപൂര്‍വ്വ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍. കളിയില്‍ വെറും 69 പന്തില്‍ രാഹുല്‍ പുറത്താവാതെ വാരിക്കൂട്ടിയത് 132 റണ്‍സാണ്. 14 ബൗണ്ടറികളും ഏഴു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.36 പന്തിൽ നിന്ന് അർധസെഞ്ചുറി നേടിയ രാഹുൽ വെറും 26 പന്തിൽ നിന്നും മൂന്ന് അക്കത്തിലെത്തി. രാഹുലിന്റെ ഇന്നിഗ്‌സിന്റെ ബലത്തിൽ കിംഗ്സ് കിംഗ്‌സ് ഇലവൻ പഞ്ചാബിനെ 206/3 എന്ന നിലയിലെത്തിച്ചു. ഈ ഇന്നിങ്‌സ് പുതിയൊരു റെക്കോര്‍ഡ് കുറിക്കാനും അദ്ദേഹത്തെ സഹായിച്ചു.

ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിനാണ് രാഹുല്‍ അവകാശിയായത്.മറ്റൊരു വിക്കറ്റ് കീപ്പറായ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ യുവതാരം റിഷഭ് പന്തിന്റെ പേരിലായിരുന്ന റെക്കോര്‍ഡ് രാഹുല്‍ ഈ കളിയില്‍ തിരുത്തുകയായിരുന്നു. 2018ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ പന്ത് ഡല്‍ഹിക്കു വേണ്ടി പുറത്താവാതെ നേടിയ 128 റണ്‍സായിരുന്നു നേരത്തേ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 2010 ൽ മുരളി വിജയ് 127 രാജസ്ഥാന് റോയല്സിന് എതിരെ , 2014 ൽ സേവാഗ് 122 ചെന്നൈ സൂപ്പർ കിംഗ്സിനെ, പോൾ വാൽത്താട്ടി ന്റെ 120 നോട്ടൗട്ട് നേരെ 2011 ൽ സി‌എസ്‌കെക്കെതിരെ എന്നിവയാണ് ഇന്ത്യൻ താരങ്ങളുടെ ഉയർന്ന സ്‌കോറുകൾ.

ഐപി എല്ലിൽ ഒരു നായകന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ റെക്കോർഡ് സ്വന്തമാക്കാൻ രാഹുലിനി സാധിച്ചു . ഐപിഎൽ 2017 ൽ ഡേവിഡ് വാർണർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയ 126 റൺസായിരുന്നു ഉയർന്ന സ്കോർ . വാർണറിന് പിന്നാലെ ഡൽഹി താരം വീരേന്ദർ സെവാഗിന്റെ 119 ,) മൂന്നാം സ്ഥാനത്ത്, വിരാട് കോഹ്‌ലിക്ക് യഥാക്രമം 113, 109, 108 * കിംഗ്‌സ് ഇലവൻ, ഗുജറാത്ത് ലയൺസ്, റൈസിംഗ് പൂനെ സൂപ്പർജിയന്റ് എന്നിവക്കെതിരെയാണ്.

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും രാഹുൽ കരസ്ഥമാക്കി . ഇന്ത്യൻ ഇതിഹാസ താരം സച്ചിന്റെ റെക്കോർഡാണ് പഞ്ചാബ് തകർത്തത്.60 ഇന്നിങ്സിൽ നിന്നാണ് രാഹുൽ ഈ നേട്ടം കരസ്ഥമാക്കിയത്.സച്ചിന് 2000 റൺസ് നേടാൻ 63 ഇന്നിഗ്‌സുകൾ വേണ്ടി വന്നു.48 ഇന്നിങ്സിൽ നിന്നും 2000 റൺസ് നേടിയ ഗെയിലിന്റെ പേരിലാണ് റെക്കോർഡ് . ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ സീസണിലെ ആദ്യ കളിയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാതിരുന്ന രാഹുല്‍ ആര്‍സിബിക്കെതിരേ അതിന്റെ ക്ഷീണം തീര്‍ത്തു. ഈ കളിയിലെ ഇന്നിങ്‌സോടെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനും അദ്ദേഹം അര്‍ഹനായി.