❝ഇന്നിവർ⚽🔥പോയിക്കൊണ്ടിരിക്കുന്നത് മെസ്സി, സാവി, ഇനിയേസ്റ്റ😍3⃣👑എന്നിവരടങ്ങുന്ന 🔵🔴ബാഴ്‌സയുടെ ആ സുവർണ്ണ കാലഘട്ടത്തിലൂടെയാണ്❞

ഇന്നലെ നടന്ന ബുണ്ടസ്‌ലീഗ്‌ ക്ലാസിക് പോരാട്ടത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനെതിരെ പുറകിൽ നിന്നും വന്ന് കരുത്തു തെളിയിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക്.കഴിഞ്ഞ ദശകത്തിൽ ബുണ്ടസ്ലിഗയുടെ സവിശേഷതകളിലൊന്നാണ് ബയേൺ മ്യൂണിച്ച്-ബോറുസിയ ഡോർട്മണ്ട് പോരാട്ടം.നിരവധി പതിറ്റാണ്ടുകളായി ബയേൺ ഒരു ഫുട്ബോൾ സൂപ്പർ പവർ ആണെങ്കിലും, അടുത്ത കാലത്തായി ഡോർട്മുണ്ടിന്റെ ആവിർഭാവം ബവേറിയൻ ഭീമന്മാരുടെ അമിതമായ ആധിപത്യത്തിന് ഒരു വെല്ലുവിളി ആയി മാറി.

തുടർച്ചയായ ഒൻപതാമത്തെ ബുണ്ടസ്ലിഗ കിരീടത്തിലേക്ക് കുതിക്കുന്ന ബയേൺ കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗും ക്ലബ് ലോകകപ്പും അടക്കം ആറ് ട്രോഫികൾ സ്വന്തമാക്കിയ ബയേൺ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ടീമാണ്. മുൻ ജർമൻ താരവും മ്യൂണിക്കിന്റെ സ്‌ട്രൈക്കറുമായിരുന്ന ക്ലിൻസ്മാൻ ന്റെ അഭിപ്രായത്തിൽ സ്ഥിരതയും വിജയം നേടാനുള്ള കഴിവും , അർപ്പണബോധവുമാണ് അവരെ ഏറ്റവും മികച്ചതാക്കുന്നത്.

“കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബയേൺ സ്ഥിരതയ്ക്ക് ഒരു മാതൃകയാണ്. ക്ലബ്ബിനകത്തും നഗരത്തിലും അവർക്ക് വളരെയധികം പ്രചോദനം നൽകുന്ന ഒരു സംസ്കാരമുണ്ട്. അവർക്ക് എല്ലായ്പ്പോഴും കിരീടം വേണം. അതാണ് എല്ലാ വർഷവും അവരുടെ ലക്ഷ്യം. 2020 ൽ ആറു കിരീടം നേടിയത് സാധാരണ കാര്യമല്ല . പക്ഷേ അവരുടെ വിജയിച്ചു കൊണ്ടിരിക്കുന്ന സംസ്കാരം അസാധാരണമാണ് അത് നിലനിർത്തുന്നത് വളരെ വെല്ലുവിളിയാണ്, ”ക്ലിൻസ്മാൻ പറഞ്ഞു.

ഒരു കലണ്ടർ വർഷത്തിൽ ആറ് ട്രോഫികൾ നേടിയ ബയേണിന്റെ നേട്ടം മുമ്പൊരിക്കൽ മാത്രമേ ആവർത്തിച്ചിട്ടുള്ളു 2009 ൽ ബാഴ്സലോണ. നിലവിലെ ബയേൺ ടീമിനെ 2000 ത്തിന്റെ തുടക്കത്തിലേ ലയണൽ മെസ്സി, സാവി, ആൻഡ്രസ് ഇനിയേസ്റ്റ എന്നിവരുടെ ബാഴ്സ ടീമുമായാണ് ക്ലിൻസ്മാൻ താരതമ്യം ചെയ്യുന്നത്.

മെസ്സി, സേവി, ഇനിയേസ്റ്റ, പുയോൾ എന്നിവർക്കുള്ള ബാഴ്സലോണയെപ്പോലെ ഇപ്പോഴത്തെ ബയേൺ മികച്ചതാണെന്നും ക്ലിൻസ്മാൻ അഭിപ്രായപ്പെട്ടു. നിലവിൽ ബയേണിന് ഓരോ സ്ഥാനങ്ങളിലും രണ്ടു താരങ്ങൾ വീതമുണ്ടെന്നും ഏറ്റവും മികച്ച താരങ്ങളായ കിംഗ്സ്ലി കോമൻ,ലെറോയ്സാനെ എന്നിവരുടെ സ്ഥാനം ബെഞ്ചിലാണെന്നും ക്ലിസ്‌മാൻ പറയുന്നു.