❝സാധാരണ🤩✌️നിലയിൽ നിന്നും വ്യത്യസ്ത രീതിയിൽ ചിന്തിച്ചു🧠തുടങ്ങി💁‍♂️ക്ലോപ്പാശാൻ…❞ ഇത് ഫ്രഷ് ഐറ്റം

ടീമിന്റെ തോൽ‌വിയിൽ വിചിത്രമായ ന്യായീകരണവുമായി എത്താറുള്ള ആളാണ് ലിവർപൂൾ പരിശീലകൻ ക്ലൊപ്പ്. ഓരോ മത്സരവും പരാജയപെടുമ്പോളും കേട്ടുകേൾവിയില്ലാത്ത പല ന്യായീകരണവുമായാണ് ക്ലൊപ്പ് രംഗ പ്രവേശനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം മേഴ്‌സി സൈഡ് ഡെർബിയിൽ എവെർട്ടനോട്‌ ഏറ്റ 2 -0 ഏറ്റ തോൽവിക്ക് ശേഷം പുതിയ ന്യായീകരണവുമായി എത്തിയിരിക്കുകയാണ് ജർമൻ പരിശീലകൻ. റിചാലിസൺ, ഗിൽഫി സിഗുർഡ്‌സൺ എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു എവർട്ടന്റെ ജയം.

എവെർട്ടനോട് പരാജയപ്പെട്ടതിന്റെ പ്രധാന കാരണമായി ക്ലൊപ്പ് കണ്ടെത്തിയത് “കാറ്റിനെയാണ്”.“ദൈവം ഒരു മാൻ സിറ്റി ആരാധകനാണെന്ന് തനിക്ക് ബോധ്യമുണ്ടെന്ന്” ജർഗൻ ക്ലോപ്പ് പറഞ്ഞു. മത്സര ശേഷം ക്ളോപ്പിന്റെ പ്രസ്താവന ഇങ്ങനെയാണ് “ഈ കനത്ത കാറ്റിൽ നിങ്ങൾക്ക് ഫുട്ബോൾ കളിക്കാൻ കഴിയില്ല. ദൈവം ഒരു മാൻ സിറ്റി ആരാധകനാണെന്നും ഞങ്ങളെ തടയാൻ അവൻ എല്ലാം ചെയ്യുമെന്നും എനിക്ക് ഇപ്പോൾ ബോധ്യമുണ്ട്. നിങ്ങൾക്ക് ദൈവത്തിനെതിരെ ജയിക്കാൻ കഴിയില്ല. ”


“നിങ്ങൾക്ക് ദൈവത്തിനെതിരെ ജയിക്കാൻ കഴിയില്ല” എന്ന് പറഞ്ഞാണ് ആൻഫീൽഡിൽ ലിവർപൂളിന്റെ നാലാമത്തെ പ്രീമിയർ ലീഗ് മത്സരം തോറ്റതിനെതിരെ ക്ഷുഭിതനായ ക്ലോപ്പ് പ്രതികരിച്ചത്. “എനിക്ക് ശരിക്കും വിശദീകരിക്കാൻ കഴിയില്ല, “ഗെയിമുകളിൽ ഞങ്ങൾ ആധിപത്യം പുലർത്തുന്നത് പരിചിതമായ ഒരു കഥയായി മാറുകയാണെന്ന് ഞാൻ കരുതുന്നു, പക്ഷേ എതിരാളി ഇപ്പോഴും സ്കോർ ചെയ്യുന്നു.”ക്ലോപ്പ് ഒരു ലിവർപൂൾ ഓഫ്‌സൈഡ് റിപ്പോർട്ടിനോട് മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ പറഞ്ഞു.

“ഞങ്ങൾ എതിരാളികളെ നന്നായി നിയന്ത്രിച്ചു – എന്നാൽ ഞങ്ങൾ ചെയ്യുന്ന ഒരു തെറ്റിൽ അവർ ഗോൾ നേടുന്നു എന്നാൽ അവർക്ക് 10 തെറ്റുകൾ വരുത്താം, പക്ഷേ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.”“ഈ കനത്ത കാറ്റിൽ നിങ്ങൾക്ക് ഫുട്ബോൾ കളിക്കാൻ കഴിയില്ല,” “ഏറ്റവും പ്രധാനമായി അവർ രണ്ടുതവണ സ്കോർ ചെയ്തപ്പോൾ , പക്ഷേ ഞങ്ങൾ സാഹചര്യങ്ങൾ മുതലെടുത്തു ഗോൾ നേടാൻ സാധിച്ചില്ല . ഞങ്ങൾ ക്ലിനിക്കൽ ആയിരുന്നില്ല. ” മത്സര ശേഷം ക്ലൊപ്പ് പറഞ്ഞു.

1999 ന് ശേഷം ആദ്യമായണ് എവെർട്ടൻ ആൻഫീൽഡിൽ ഒരു മത്സരം ജയിക്കുന്നത് . 1923 ന് ശേഷം ആദ്യമായാണ് ലിവർപൂൾ സ്വന്തം ഗ്രൗണ്ടിൽ 4 മത്സരങ്ങൾ തുടർച്ചയായി തോൽക്കുന്നത്.2010 ന് ശേഷം ആദ്യമായാണ് എവെർട്ടൺ ലിവര്പൂളിനെതിരെ ഒരു മത്സരം ജയിക്കുന്നത്. എവെർട്ടനെതിരെ പരിക്ക് പറ്റിയതോടെ ഹെൻഡേഴ്സണും ലിവർപൂളിന്റെ നീണ്ട ഇഞ്ചുറി ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്. പ്രതിരോധത്തിലെ പ്രധാന താരങ്ങൾ എല്ലാം പരിക്കിന്റെ പിടിയിൽ ആയതയോടെ പകരക്കാരെ കണ്ടെത്താൻ വിഷമിക്കുകയാണ് ക്ലൊപ്പ്..