❝ഞങ്ങൾ കിരീടം🏆🚩നേടിയപ്പോൾ,അന്ന് സിറ്റി💙ബഹു ദൂരം പിന്നിലായിരുന്നു. അതു പോലെ ഇത്തവണ💔😔ഞങ്ങൾ പിന്നിലാവില്ലായിരുന്നു ഈ സാഹചര്യമാണ് വിനയായത്❞

2020 -21 ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിന് പിന്നീടുള്ള മത്സരങ്ങളിൽ ആ മികവ് പുലർത്താൻ സാധിച്ചില്ല. പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തേക്ക് കൂപ്പു കുത്തിയ ക്ളോപ്പിന്റെ ടീം ആൻഫീൽഡിൽ തുടർച്ചയായ മൂന്നു മത്സരങ്ങളിലാണ് തോൽവി അറിഞ്ഞത്.നിലവിലെ ചാമ്പ്യന്മാർ പെപ് ഗ്വാർഡിയോളയുടെ സിറ്റിയേക്കാൾ 16 പോയിന്റ് പിന്നിലാണ് ഇപ്പോൾ ആദ്യ നാല് സ്ഥാനങ്ങളിൽ എത്താനുള്ള പോരാട്ടത്തിലാണ്.

ഒരു മത്സരത്തിന് ശേഷവും തോൽ‌വിയിൽ ന്യായീകരണം കണ്ടെത്തിയിരുന്ന ക്ളോപ്പ് കാലാവസ്ഥ, തണുപ്പ് ,റഫറിമാർ എന്നി കാര്യങ്ങളാണ് കൂടുതൽ പറയാറുള്ളത്. ഇപ്പോൾ പുതിയൊരു വാദവുമായി എത്തിയിരിക്കുകയാണ് ലിവർപൂൾ മാനേജർ.2020-21 സീസൺ സാധാരണ സാഹചര്യങ്ങളിലായിരുന്നു കടന്നു പോയിരുന്നെങ്കിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമെത്താൻ ലിവർപൂളിന് കഴിയുമായിരുന്നുവെന്ന് ക്ലോപ്പ് പറഞ്ഞു . കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ ബഹുദൂരം പിന്നിലാക്കി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ ലിവർപൂളിന് ഇത്തവണ ആ ഫോമിന്റെ അടുത്തെത്താൻ കഴിഞ്ഞിട്ടില്ല. പ്രതിരോധനിരയിലെ പ്രധാന താരങ്ങൾക്കെല്ലാം പരിക്കു പറ്റിയതാണ് ഇതിനു പ്രധാന കാരണമായി അദ്ദേഹം പറയുന്നത്.

തുടർച്ചയായ മൂന്ന് ലീഗ് തോൽവികൾ നേരിട്ടതിന് ശേഷമാണ് ലിവർപൂൾ ടൈറ്റിൽ മൽസരത്തിൽ നിന്ന് പുറത്തായെന്ന് ക്ലോപ്പ് സമ്മതിച്ചെങ്കിലും പരിക്കുകളുടെ കാര്യത്തിൽ ഭാഗ്യമുണ്ടെങ്കിൽ തന്റെ ടീം സിറ്റിക്ക് വൻ വെല്ലുവിളി ആകുമായിരുന്നു എന്ന് ക്ളോപ്പ് പറഞ്ഞു. പ്രതിരോധനിരയിലെ പ്രധാന താരങ്ങളായ വിർജിൽ വാൻ ഡൈക്ക്, ജോയൽ മാറ്റിപ്പ്, ജോ ഗോമസ് എന്നീ മൂന്നു താരങ്ങളും പരിക്കേറ്റു പുറത്താണ്. കോവിഡ് സാഹചര്യത്തിൽ പ്രധാന താരങ്ങൾക്ക് പരിക്കേറ്റതും അവർക്ക് പകരക്കാരാവാൻ കഴിയുന്ന കളിക്കാരെ സ്വന്തമാക്കാൻ കഴിയാതിരുന്നതെല്ലാം ലിവർപൂളിനെ ബാധിച്ചുവെന്നാണ് ക്ലോപ്പ് പറയുന്നത്.

“ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുകയാണ് ലക്ഷ്യം. ഞങ്ങൾക്ക് വീണ്ടും അതിനുള്ള അവസരം ഉണ്ട്, അത് മതിയാവാതെ വരുന്നതും മറ്റൊരു ടീം മികച്ച പ്രകടനം നടത്തുകയും ചെയ്യും സ്പോർട്സിൽ അങ്ങനെയാണ് “. ഒരു ടീം എന്ന നിലയിൽ അടുത്ത സീസൺ വീണ്ടും ശ്രമിക്കുന്നതാണ്,അതിന് ചെറിയൊരു ഭാഗ്യം കൂടി വേണം. പരിക്കുകളുടെ കാര്യത്തിൽ കുറച്ചു കൂടി ഭാഗ്യമുണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് കുറച്ചുകൂടി അടുത്തെത്താമായിരുന്നു എന്ന് ക്ളോപ്പ് പറഞ്ഞു.

“ഞങ്ങൾ എല്ലാവരും സമ്മതിക്കുമെന്ന് ഞാൻ കരുതുന്നു, പെപ് പോലും പറയും, ഒരു സാധാരണ സീസ ആണെങ്കിൽ ഇരു ടീമുകൾക്കും ഒരിക്കലും 16 പോയിന്റ് അകലെയാകില്ല, പക്ഷേ ഞങ്ങൾ അങ്ങനെയാണ്, അത് അംഗീകരിക്കുന്നു, പക്ഷേ ഈ സീസൺ അങ്ങനെയല്ല ഞങ്ങൾക്ക് സിറ്റിയോട് എത്രത്തോളം അടുക്കാൻ കഴിയും എന്നതിനെക്കുറിചാണ് ഞങ്ങൾ ചിന്തിക്കുന്നത് , പോയിന്റ്ന ടേബിളിൽ എത്ര ദൂരം മുന്നിലെത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത് . ” ക്ളോപ്പ് മാധ്യമങ്ങളോട് പറഞ്ഞു .

ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആർ‌ബി ലീപ്സിഗിനെ 2-0ന് പരാജയപ്പെടുത്തി ഫോമിലേക്ക് തിരിച്ചു വന്ന ലിവർപൂൾ. ശനിയാഴ്ച ആൻ‌ഫീൽഡിൽ നടക്കുന്ന മെർസീസൈഡ് ഡെർബിയിൽ എവെർട്ടനെ നേരിടും.