മുംബൈ ഇന്ത്യൻസിന്റെ ന്യൂ സ്റ്റാർ ബാറ്റർ നെഹാൽ വധേരയെക്കുറിച്ചറിയാം |Nehal Wadhera

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബാം​ഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു . ബാംഗ്ലൂർ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ മുംബൈ മറികടന്നു. ജയത്തോടെ 11 കളികളിൽ നിന്ന് 12 പോയന്റുമായി മുംബൈ മൂന്നാം സ്ഥാനത്തേക്കുയർന്നു.

മുംബൈ ഇന്ത്യൻസിന്റെ ജയത്തിൽ ബാറ്റുകൊണ്ട് തകർപ്പൻ പ്രകടനം പുറത്തെടുത്ത നെഹാൽ വധേര നിർണായക പങ്കുവഹിച്ചു.വിജയത്തിനായി MI 200 റൺസ് പിന്തുടരുമ്പോൾ സൂര്യകുമാർ യാദവിനൊപ്പം വധേര 140 റൺസിന്റെ മാച്ച് വിന്നിംഗ് കൂട്ടുകെട്ട് പടുത്തുയർത്തി. ഹർഷൽ പട്ടേൽ എറിഞ്ഞ പതിനേഴാം ഓവറിലെ മൂന്നാം പന്തിൽ സിക്സറടിച്ചാണ് ഇടങ്കയ്യൻ അർധസെഞ്ചുറി തികച്ചത്. MI vs RCB മത്സരത്തിലെ ഹൈലൈറ്റുകളിലൊന്ന് വനിന്ദു ഹസരംഗക്കെതിരെ വധേര നേടിയ ഫ്ലാറ്റ് സിക്സായിരുന്നു .

പതിനൊന്നാം ഓവറിലെ നാലാം പന്തിൽ വനിന്ദു ഹസരംഗയുടെ പന്തിൽ വധേര കൂറ്റൻ സിക്സർ പറത്തിയപ്പോൾ പന്ത് വീണത് മൈതാനത്ത് പ്രദർശിപ്പിച്ച ടാറ്റ ടിയാഗോ ഇവി കാറിലാണ്.പഞ്ചാബിലെ ലുഡിയാനയിൽ നിന്നുള്ള 22 കാരനായ ക്രിക്കറ്റ് താരമാണ് നെഹാൽ വധേര.ഈ വർഷം ജനുവരിയിൽ ഗുജറാത്തിനെതിരെ രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ 123 റൺസ് അടിച്ചുകൂട്ടിയ വധേര തന്റെ ബാറ്റിംഗിലൂടെ എല്ലാവരെയും ആകർഷിച്ചു. നിലവിലെ ചാമ്പ്യൻ മധ്യപ്രദേശിനെതിരെ 214 റൺസുമായി അദ്ദേഹം അത് പിന്തുടർന്നു. രഞ്ജി ടീമിന് വേണ്ടിയുള്ള മികച്ച പ്രകടനത്തിന് പുറമേ, ഇന്ത്യൻ അണ്ടർ 19 ടീമിനായുള്ള തന്റെ അരങ്ങേറ്റത്തിലും വധേര മികച്ച പ്രകടനം നടത്തി.

ലേലത്തിൽ അടിസ്ഥാന വിലയായ Rs. 20 lakh മുംബൈ ഇന്ത്യൻസ് താരത്തെ സ്വന്തക്കിയത്.നെഹാൽ വധേരയുടെ ഐ‌പി‌എൽ 2023 പ്രകടനത്തെക്കുറിച്ച് പറയുമ്പോൾ ബാറ്റിൽ ചില സുപ്രധാന സംഭാവനകൾ നല്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.2023 ഏപ്രിൽ 02-ന് എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഐപിഎൽ അരങ്ങേറ്റം കുറിച്ചു. ഇതുവരെ 9 മത്സരങ്ങൾ കളിച്ച അദ്ദേഹം 147.58 സ്‌ട്രൈക്ക് റേറ്റിൽ ആകെ 183 റൺസ് നേടി, അതിൽ രണ്ട് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയാണ് അദ്ദേഹം തന്റെ കന്നി അർദ്ധ സെഞ്ച്വറി നേടിയത്.

4/5 - (13 votes)