‘അറേബ്യൻ പെലെ’ എന്ന പേര് സ്വന്തമാക്കിയ സൗദി ക്ലബ് അൽ നസ്റിന്റെ ഇതിഹാസ താരത്തെക്കുറിച്ചറിയാം |Majed Abdullah

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ അത്ഭുതപടുതികൊണ്ടാണ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ പ്രൊ ലീഗ് അൽ നാസറിലേക്ക് എത്തിയത്. 37 കാരനായ റൊണാൾഡോക്ക് 200 മില്യൺ യൂറോയുടെ രണ്ടര വർഷത്തെ കരാറാണ് സൗദി ക്ലബ് നൽകിയത്. അൽ നസ്ർ ക്ലബ്ബിൽ റൊണാൾഡോയുടെ ട്രാൻസ്ഫർ സുവർണ ലിപികളിലാവും എഴുതി ചേർക്കുക.

റൊണാൾഡോയുടെ വരവിനു മൂന്നോ അൽ നസ്ർ അറിയപ്പെട്ടിരുന്നത് “അറേബ്യൻ ജുവൽ’ അല്ലെങ്കിൽ “അറേബ്യൻ പെലെ “എന്നറിയപ്പെട്ടിരുന്ന മജീദ് അഹമ്മദ് അബ്ദുള്ളയിലൂടെയാണ്. ഓരോ ഫുട്ബോൾ ആരാധകരും അറിഞ്ഞിരിക്കേണ്ട ഇതിഹാസ താരമാണ് മജീദ് അഹമ്മദ് അബ്ദുള്ള. സൗദി അറേബ്യൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച കളിക്കാരനാണ് മജീദ് അബ്ദുള്ള. സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി മജീദ് അബ്ദുള്ളയെ ഐബിഒപിഇ സോഗ്ബി ഇന്റർനാഷണൽ തിരഞ്ഞെടുത്തു.

സൗദി അറേബ്യ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് മജീദ് അബ്ദുള്ള. സൗദിക്ക് വേണ്ടി 117 മത്സരങ്ങളിൽ നിന്ന് 72 ഗോളുകൾ മജീദ് അബ്ദുള്ള നേടിയിട്ടുണ്ട്. 1977 മുതൽ 1994 വരെ സൗദി അറേബ്യ ദേശീയ ടീമിന്റെ ഭാഗമായിരുന്ന മജീദ് അബ്ദുള്ള 1994ൽ സൗദി അറേബ്യ ആദ്യമായി ലോകകപ്പ് കളിച്ചപ്പോൾ ടീമിൽ അംഗമായിരുന്നു.മജീദ് അബ്ദുള്ള തന്റെ കരിയറിൽ സൗദി അറേബ്യൻ ക്ലബ് അൽ നാസറിന് വേണ്ടി മാത്രമാണ് കളിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. 1975-ൽ അൽ നാസർ ക്ലബ്ബിന്റെ യൂത്ത് അക്കാദമിയിൽ ചേർന്ന അദ്ദേഹം 1977-ൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. മജീദ് അബ്ദുല്ല അൽ നാസർ ക്ലബ്ബിനൊപ്പം 23 സീസണുകൾ കളിക്കുകയും 266 കളികളിൽ നിന്ന് 259 ഗോളുകൾ നേടുകയും ചെയ്തു.

അൽ-നാസറിന്റെ റെക്കോർഡ് ഗോൾ സ്‌കോററും സൗദി പ്രൊഫഷണൽ ലീഗിലെ എക്കാലത്തെയും മികച്ച സ്‌കോററും കൂടിയാണ് അദ്ദേഹം.മൂന്ന് തവണ ഏഷ്യൻ പ്ലെയർ ഓഫ് ദ ഇയർ ആയി. അൽ-നാസറിനൊപ്പം നിരവധി ലീഗ്, കപ്പ് മത്സരങ്ങളും സൗദി അറേബ്യയ്‌ക്കൊപ്പം രണ്ട് ഏഷ്യാ കപ്പ് ചാമ്പ്യൻഷിപ്പുകളും അദ്ദേഹം നേടി.IFFHS അവരുടെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഏഷ്യൻ കളിക്കാരന്റെ പട്ടികയിൽ അബ്ദുള്ളയെ മൂന്നാമനായി തിരഞ്ഞെടുത്തു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന beIN സ്‌പോർട്‌സ് അദ്ദേഹത്തിന് നൂറ്റാണ്ടിലെ അറേബ്യൻ പ്ലെയർ പദവി നൽകി.1984-ൽ ലോസ് ഏഞ്ചൽസിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ സൗദി അറേബ്യ ആദ്യമായി പങ്കെടുക്കാൻ യോഗ്യത നേടി.ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും സൗദി അറേബ്യ പരാജയപ്പെട്ടപ്പോൾ അബ്ദുള്ളയാണ് ഏക ഗോൾ നേടിയത്.

1975 നവംബർ 10 ന് അൽ-നാസറിൽ ഔദ്യോഗികമായി അബ്ദുള്ള ചേർന്നു. 1977 ജനുവരിയിൽ മൊറോക്കൻ ടീമായ അൽ-ഫത്തിനെതിരായ സൗഹൃദ മത്സരത്തിൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച അബ്ദുല്ല ആദ്യ രണ്ട് വർഷം യൂത്ത് ടീമിനൊപ്പം കളിച്ചു.അൽ-വെഹ്ദയ്‌ക്കെതിരെ ഹെഡ്ഡറിലൂടെ അൽ-നാസറിന് വേണ്ടി തന്റെ ആദ്യ ഗോൾ നേടി. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിലേക്കെത്തുമ്പോൾ സൗദി അറേബ്യൻ ഫുട്ബോൾ ഇതിഹാസവും ക്ലബ് ഇതിഹാസവുമായ മജീദ് അബ്ദുള്ളയെ അറിഞ്ഞിരിക്കണം.

Rate this post