❝ഇന്ത്യയിൽ ഉള്ളവർക്ക് ഫുട്ബോളിനെ കുറിച്ചുള്ള അറിവ് വളരെ കുറവാണ്❞|Indian Football

ഇന്നലെ കൊൽക്കത്തയി നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ 2-1ന് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. സുനിൽ ചത്രി മലയാളി താരം സഹൽ എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്.ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് ഇന്ത്യയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു . എന്തുകൊണ്ടാണ് തങ്ങളെ ബ്ലൂ ടൈഗേഴ്‌സ് എന്ന് വിളിക്കുന്നതെന്ന് ടീം തെളിയിച്ചുവെന്ന് പറഞ്ഞു.

“ഈ രണ്ട് വിജയങ്ങൾ ഞാൻ എന്റെ കളിക്കാർക്കൊപ്പം ആസ്വദിക്കും. ഞങ്ങൾക്ക് ഏഷ്യൻ കപ്പിന്റെ അവസാന ഘട്ടത്തിലേക്ക് യോഗ്യത നേടണം. എന്റെ കുട്ടികളിൽ ഞാൻ അഭിമാനിക്കുന്നു, ഞങ്ങൾ അവരോട് ആവശ്യപ്പെട്ടതെല്ലാം അവർ ചെയ്തു, ഞങ്ങൾ ബഹുമാനത്തോടെ പോരാടി, വിജയിക്കാൻ അർഹരായിരുന്നു, ”സ്റ്റിമാക് മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.“ഞങ്ങളെ നീലക്കടുവകൾ എന്ന് വിളിക്കുന്നു. ഇഇന്നലെ ഞങ്ങൾ നീലക്കടുവകളെപ്പോലെ കളിച്ചു. പിച്ചിൽ നമ്മൾ കടുവകളായി തുടരണം.ഫുട്ബോൾ ആസ്വദിക്കുക, അഭിമാനത്തോടും ബഹുമാനത്തോടും കൂടി നിങ്ങളുടെ രാജ്യത്തിന് വേണ്ടി പോരാടുക,” അദ്ദേഹം കൂട്ടിച്ചേർത്തു.

“കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ പറയുന്ന കാര്യമാണ് , നല്ല ഫുട്ബോൾ ഒറ്റരാത്രികൊണ്ട് വരുന്നതല്ലെന്ന് എല്ലാവരോടും വിശദീകരിച്ചു ഞാൻ മടുത്തു. ഇത് സമയമെടുക്കുന്ന ഒരു പ്രക്രിയയാണ്. നമുക്ക് അഭിമാനിക്കാനാവുന്നത്ചെയ്യാൻ കഴിയുന്ന ചെറുപ്പക്കാർ നമുക്കുണ്ട്, പക്ഷേ നമ്മൾ ക്ഷമയോടെയിരിക്കണം. ഫുട്ബോളിലെ പ്രവർത്തന പ്രക്രിയ ദൈർഘ്യമേറിയതാണ് , അത് മനസ്സിലാക്കണം ”അദ്ദേഹം പറഞ്ഞു.

“ഇന്ത്യയിലെ ആൾക്കാർക്ക് ഫുട്ബോളിനെ കുറിച്ചുള്ള അറിവ് വളരെ കുറവാണ്. നിങ്ങൾക്ക് മനസ്സിലാക്കാത്ത കാര്യത്തെ നിങ്ങൾക്ക് വിമർശിക്കാൻ ആവില്ല. സ്റ്റിമാച് പറഞ്ഞു. അതുകൊണ്ട് തന്നെ ഞാൻ ആരാധകരോട് പറയുന്നത് നിങ്ങൾ ക്ഷമയോടെ ഇരിക്കുക എന്നതാണ്. വേറെ ഒന്നും ആവശ്യപ്പെടുന്നില്ല” സ്റ്റിമാച് പറഞ്ഞു.