❝മെസ്സിയെ⚽🐐കണ്ടാസ്വദിക്കാതെ അദ്ദേഹത്തെ കണ്ടു💪🔥പഠിക്കാൻ ശ്രമിക്കണം, എല്ലാ💙❤️ കാലത്തും അദ്ദേഹത്തെ തന്നെ ആശ്രയിക്കാൻ നമുക്കാവില്ല ❞

സീസണിലെ തുടക്കത്തിലെ തണുത്ത പ്രകടനത്തിന് ശേഷം കിരീട പോരാട്ടത്തിൽ അത്‌ലറ്റികോ മാഡ്രിഡിന് വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് ബാഴ്സലോണ. ലാ ലീഗ്‌ കിരീടം നേടണമെങ്കിൽ ബാഴ്സ മുന്നേറ്റ നിരക്കാർ മെസ്സിയെ കൂടുതൽ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി പരിശീലകൻ റൊണാൾഡ്‌ കൂമൻ രംഗത്ത്. മുൻ വർഷങ്ങളെ താരതമ്യം ചെയ്യുമ്പോൾ അർജന്റീനിയൻ ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല.

നിലവിൽ 24 മത്സരങ്ങൾ അവസാനിച്ചപ്പോൾ 50 പോയിന്റുമായി റയൽ മാഡ്രിഡിന് പിന്നിൽ മൂന്നാം സ്ഥാനത്താണ് ബാഴ്സലോണ. കഴിഞ്ഞ മത്സരത്തിൽ നേടിയ ഇരട്ട ഗോളോട് കൂടി 18 ഗോളുമായി ലീഗിൽ ടോപ് സ്കോററാണ് മെസ്സി.2020-21 ലാ ലിഗയിൽ ബാഴ്സയുടെ 34 ശതമാനം ഗോളുകൾ നേടിയ ലയണൽ മെസ്സി വീണ്ടും പിച്ചിചി ട്രോഫിയിലേക്ക് അടുക്കുകയാണ്. ഈ സീസണിൽ മെസ്സിക്ക് പിന്നിൽ ബാഴ്സയുടെ രണ്ടാമത്തെ ടോപ് സ്‌കോറർ 6 ഗോളുകൾ മാത്രം നേടിയ ഫ്രഞ്ച് മാൻ അന്റോയിൻ ഗ്രീസ്മാനാണ്.നവംബർ മുതൽ പരിക്കേറ്റെങ്കിലും നാല് ഗോളുകളുമായി അൻസു ഫാത്തി പട്ടികയിൽ അടുത്ത സ്ഥാനത്ത്.

ഈ സീസണിലും 33 കാരനായ ലയണൽ മെസ്സി തന്നെയാണ് വീണ്ടും ബാഴ്‌സലോണയുടെ ആക്രമണ ചുമതല വഹിക്കുന്നത്. ഇതിനെതിരെയാണ് പത്ര സമ്മേളനത്തിൽ കൂമൻ പ്രതികരിച്ചത്. ആക്രമണത്തിൽ മറ്റു താരങ്ങൾ ഉത്തരവാദിത്തം പങ്കിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബാഴ്സ ക്യാപ്റ്റന് ഗ്രൗണ്ടിൽ കൂടുതൽ പിന്തുണ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡച്ചുകാരൻ പറഞ്ഞു.

“മുതിർന്ന കളിക്കാർ മാത്രമല്ല ടീമിനെ മുന്നോട്ട് കൊണ്ട് പോകേണ്ടത്. ഒരു ഉദാഹരണം പറഞ്ഞാൽ ലിയോ 18 ഗോളുകൾ നേടി. ആക്രമണകാരികളിൽ ബാക്കിയുള്ളവർക്കും ഒരേ അളവിൽ കൂടുതലോ കുറവോ ഉണ്ട്. അവനും സഹായം ആവശ്യമാണ്. ഉത്തരവാദിത്തം എല്ലായിടത്തും പങ്കിടേണ്ടതുണ്ട്. അതെ, പഴയ കളിക്കാർ ടീമിലെ പ്രായം കുറഞ്ഞ കളിക്കാരെ സഹായിക്കണം, പക്ഷേ പൊതുവേ, മുന്നോട്ട് പോകേണ്ടത് മുഴുവൻ ടീമാണ് . ”കോമാൻ പറഞ്ഞു.

ശനിയാഴ്ച ലീഗിൽ നാലാം സ്ഥാനത്തുള്ള സെവിയ്യയുമായി വിജയം നേടി അത്ലറ്റികോയുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറയ്ക്കാനാണ് കൂമാന്റെ ശ്രമം .എന്നാൽ മൂന്നു പോയിന്റ് നേടാൻ ബാഴ്സ ലയണൽ മെസ്സിയെ തന്നെ ആശ്രയിക്കേണ്ടി വരും.

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പിഎസ്ജിയോട് ഏട്ടാ തോൽവിയും ,കുറച്ചു വർഷമായി തുടരുന്ന കിരീട വരൾച്ചയും ,മെസ്സിയുടെ ട്രാൻസ്ഫറും ,കോപ ഡെൽ റേ സെമിഫൈനലിന്റെ റിട്ടേൺ ലെഗിൽ ബുധനാഴ്ച സെവില്ലയെ നേരിടുന്നതെല്ലാം കൂമാണ് തലവേദനയാകുമെന്നുറപ്പാണ്. എന്നാൽ ഈ സീസണിൽ ബാഴ്‌സലോണയുടെ ലക്ഷ്യങ്ങൾ ലയണൽ മെസ്സിയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു.