❝ ക്ലോപ്പെ തോറ്റു കഴിഞ്ഞാൽ 🏟⚽ സ്റ്റേഡിയത്തെ
🚫🤫 കുറ്റം പറയരുത് ❞ സ്ഥിരം ന്യായീകരണം
പൊളിച്ചടുക്കി കൂമാൻ

ഇന്ന് നടക്കുന്ന എൽ ക്ലാസികോ ബാഴ്സലോണയ്ക്ക് ഏറെ നിർണായകമായ മത്സരമാണ് എന്ന് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാൻ. ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന് ഒരു പോയിന്റ് മാത്രം പിറകിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് ബാഴ്സലോണ. എവേ മത്സരമായത് കൊണ്ട് തന്നെ പ്രതീക്ഷയുണ്ട് എന്ന് കോമാൻ പറഞ്ഞു. അടുത്തിടെ ആയി എവേ മത്സരങ്ങളിൽ നല്ല ഫലങ്ങൾ ആണ് ലഭിക്കുന്നത്. അത് ആവർത്തിക്കും എന്നാണ് പ്രതീക്ഷ എന്നും കോമൻ പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ റയൽ മാഡ്രിഡിനോടേറ്റ തോൽവിക്ക് പിന്നാലെ നിലവിലെ റയലിന്റെ ഹോം ഗ്രൗണ്ടായ ആൽഫ്രെഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിന്റെ നിലവാരത്തെക്കുറിച്ച് ലിവർപൂൾ പരിശീലകൻ യോർഗെൻ ക്ലൊപ്പ് വിമർശനവുമായി എത്തിയിരുന്നു. സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ നവീകരണം നടക്കുന്നതിനാൽ കഴിഞ്ഞ ജൂൺ മുതൽ പരിശീലന കേന്ദ്രമായ ഡി സ്റ്റെഫാനോയിൽ വെച്ചാണ് മാഡ്രിഡിന്റെ മത്സരങ്ങൾ നടക്കുന്നത്. എന്നാൽ എൽ ക്ലാസിക്കോക്ക് മുന്നോടിയായി ഗ്രൗണ്ട് ഏതായാലും മത്സരത്തെ ബാധിക്കില്ലെന്ന് ബാഴ്സ ബോസ് റൊണാൾഡ്‌ കൂമൻ പറഞ്ഞു.


കാണികൾ ഇല്ലാത്ത മത്സരത്തെ ബാധിക്കുമെന്ന് കൂമൻ പറഞ്ഞു.അവർ അവരുടെ സ്റ്റേഡിയത്തിൽ നവീകരണ ജോലികൾ ചെയ്യാനുള്ള സമയം തെരെഞ്ഞെടുത്തത് നന്നായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”മാഡ്രിഡ് ആ ഫുട്ബോൾ പിച്ചിലാണ് കളിക്കുന്നത് , എതിരാളികൾ അവിടെ കളിക്കണം, ആരാധകർ ഇല്ലാതെ കളിക്കുന്നത് കളിക്കാർക്ക് ബുദ്ധിമുട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു “.

ലാലിഗ കിരീടം നിർണയിക്കാൻ പ്രാപ്തിയുള്ള പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021ൽ ഒരു ലീഗ് മത്സരം പോലും പരാജയപ്പെടാത്ത ടീമാണ് ബാഴ്സലോണ. ഇന്ന് എൽ ക്ലാസികോയിൽ ഏറ്റവും മികച്ച ടീമിനെ തന്നെ ഇറക്കും എന്നും കോമാൻ പറഞ്ഞു. മെസ്സിക്ക് മത്സരഫലം നിശ്ചയിക്കാൻ ആകും എന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും മികച്ച മെസ്സിയെ തന്നെ ബാഴ്സലോണക്ക് ആവശ്യമുണ്ട് എന്നും കോമാൻ പറഞ്ഞു.

പ്രതിരോധ താരം പിക്വെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണെന്നും അദ്ദേഹത്തിന്റെ സേവനം കൂടുതൽ ശക്തിപകരുമെന്നും കൂമൻ പറഞ്ഞു. പരിക്കിൽ നിന്നും മുക്തനായ താരത്തെ ടീമിൽ ഉൾപെടുത്തിയെങ്കിലും ആദ്യ ഇലവനിൽ കളിക്കുമോ എന്നത് സംശയമാണ്.ഡിജോങിനെ ഡിഫൻഡറായി കളിപ്പിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് , വ്യത്യസ്ത സ്ഥാനങ്ങൾ വഹിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നതാണ് എന്റെ വിശ്വാസമെന്നും. ഒരു ഡിഫെൻഡറായി കളിക്കുമ്പോൾ അദ്ദേഹത്തിന്റെ മൂല്യം കൂടുമെന്നും കൂമൻ പറഞ്ഞു.