❝ കിരീടം 🏆💔 നഷ്ടപ്പെട്ടതിന്റെ വ്യക്തമായ
കാരണവുമായി കൂമാന്റെ 👔🗣 പ്രതികരണം ❞

മെസ്സിയെ കൂടാതെ കളിക്കുന്നത് ബാഴ്‌സലോണയ്ക്ക് അസാധ്യമാണെന്ന് ബാഴ്‌സ ഹെഡ് കോച്ച് റൊണാൾഡ് കോമാൻ . ഇന്നലത്തെ മത്സരത്തോടെ അത് കൂടുതൽ വ്യക്തമായിരിക്കുകയാണ്.സെൽറ്റ വിഗോക്കെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ തോൽവി വഴങ്ങി കിരീടപ്രതീക്ഷകൾ കൈവിട്ടതിനു ശേഷം മെസി ക്ലബ് വിടാൻ സാധ്യതയുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബാഴ്‌സലോണ പരിശീലകൻ. സീസണിന്റെ അവസാനത്തിൽ ബാഴ്സയുമായി കരാർ അവസാനിക്കുന്ന മെസിയുടെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.കൂടാതെ സീസണിലെ ബാർസയുടെ നിരാശാജനകമായ പ്രകടനവും താരത്തിന്റെ പുറത്തു പോക്കിന് സാധ്യത കൂട്ടുന്നു.

അവസാന അഞ്ചു മത്സരങ്ങൾ ജയിച്ചാൽ കിരീടം നേടാൻ സാധ്യത ഉണ്ടായിരുന്ന ടീമാണ് ബാഴ്സലോണ . എന്നാൽ അവസാന അഞ്ചു മത്സരങ്ങളിൽ ഒരു വിജയം മാത്രം സ്വന്തമാക്കിയാണ് ബാഴ്‌സലോണ ലീഗിൽ മൂന്നാം സ്ഥാനത്തേക്കു വീണത്.അവസാന അഞ്ച് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമേ വിജയികാകൻ അവർക്ക് സാധിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ മെസ്സിയുടെ ഗോളിൽ മുന്നിലെത്തിയെങ്കിലും അത് പ്രതിരിധിക്കാൻ ബാഴ്സക്കായില്ല .


“ഇത് ക്യാമ്പ് നൗവിലെ മെസ്സിയുടെ അവസാന കളിയല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹം ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, കൂടാതെ അദ്ദേഹമില്ലാതെ കളിക്കുന്നത് അസാധ്യമാണെന്ന് അദ്ദേഹം ഇന്ന് ഞങ്ങളെ വീണ്ടും കാണിച്ചു തന്നു ” കൂമാൻ പറഞ്ഞു.” ഈ സീസണിൽ ലാ ലീഗയിൽ 30 ഗോളുകൾ നേടിയ മെസ്സി നിരവധി പോയിന്റുകളും നേടിത്തന്നു, അദ്ദേഹമാണ് ഇതിനു മറുപടി പറയേണ്ടത്. എനിക്കും ക്ലബിനും മെസി തുടരണമെന്ന് തന്നെയാണ്. കാരണം ഇത്രയും ഗോളുകൾ മറ്റാർക്കാണ് നേടാനാകുകയെന്നത് സംശയമാണ്.എന്റെ ഭാഗത്തിനും ക്ലബിനും വേണ്ടി, അദ്ദേഹം നമ്മോടൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കാം.“കാരണം ലിയോ ഇവിടെ ഇല്ലെങ്കിൽ, ആരാണ് ഗോളുകൾ നേടാൻ പോകുന്നതെന്ന് ഞങ്ങൾക്ക് സംശയമുണ്ട്.” കൂമാൻ പറഞ്ഞു.

ശക്തമായ ഒരു കായിക പ്രോജക്റ്റുള്ള ഒരു ക്ലബിനായി കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് മെസ്സി വ്യക്തമാക്കിയിട്ടുണ്ട്, മാഞ്ചസ്റ്റർ സിറ്റിയും പാരീസ് സെന്റ് ജെർമെയ്നും അദ്ദേഹത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചു പിന്നാലെ തന്നെയുണ്ട്. നിലവിൽ സ്ഥിരയില്ലാത്ത പ്രകടനം മൂലം സ്പെയിനിൽ വലിയ വെല്ലുവിളി നടത്താൻ ബാഴ്സക്കാവില്ല.അതേസമയം അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ജയിക്കാനായി ടീമിനെ ശക്തിപ്പെടുത്താനുള്ള സാമ്പത്തിക ശേഷിയും ബാഴ്സയ്ക്കില്ല.

അതേസമയം ബാഴ്‌സലോണയിലെ തന്റെ ഭാവിയെക്കുറിച്ച് കൂമാൻ വ്യക്തമായി മറുപടി പറഞ്ഞില്ല. സീസണു ശേഷം കാര്യങ്ങൾ അവലോകനം ചെയ്‌തതിനു ശേഷമായിരിക്കും അക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നു നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അതിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.