❝നെയ്‌മർ, മെസ്സി, റൊണാൾഡോ എന്നിവരെ സംരക്ഷിക്കണമെന്ന ആവശ്യവുമായി കൂമൻ ❞

പിഎസ്ജി സൂപ്പർ താരം നെയ്മർക്ക് ഫ്രഞ്ച് കപ്പിനിടെ മസിലിനേറ്റ പരിക്ക് മൂലം ചാമ്പ്യൻസ് ലീഗിൽ ഇന്ന് ബാഴ്സലോണക്കെതിരെ നടക്കുന്ന പ്രീ ക്വാർട്ടർ ആദ്യ പാദം നഷ്ടമാവും. വർഷങ്ങൾക്ക് ശേഷം മെസ്സി നെയ്മർ പോരാട്ടം കാണാൻ കാത്തിരുന്ന ഫുട്ബോൾ ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയായിരുന്നു ഇത്. ഇതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരെ കളിക്കളത്തിൽ റഫറിമാർ സംരക്ഷിക്കണമെന്ന ആവശ്യവുമായി ബാഴ്സ പരിശീലകൻ കൂമൻ രംഗത്തെത്തി.

കെയ്‌നിനെതിരായ ഫ്രഞ്ച് കപ്പ് മത്സരത്തിനിടയിൽ 59 ആം മിനുട്ടിലാണ് നെയ്‍മർ പരിക്കേറ്റ് പുറത്തു പോയത്. പിന്നീട് പുറത്തു വന്ന മെഡിക്കൽ റിപോർട്ടുകൾ നെയ്‍മർക്ക് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ നഷ്ടമാവും എന്ന തരത്തിലായിരുന്നു. ഇന്നലെ പ്രീ-മാച്ച് പ്രസ് മീറ്റിൽ മാധ്യമങ്ങളോട് സംസാരിക്കവെ ചൊവ്വാഴ്ചയിലെ മത്സരത്തിൽ നെയ്മർ ഇല്ലാത്തതിൽ നിരാശയുണ്ടെന്നും നെയ്മർ, മെസ്സി, റൊണാൾഡോ തുടങ്ങിയ കളിക്കാരെ റഫറിമാർ കൂടുതൽ സംരക്ഷിക്കണമെന്നും കോമൻ പറഞ്ഞു.

കാരണം ഇത്തരത്തിലുള്ള താരങ്ങൾ ഉള്ളതുകൊണ്ടാണ് നമ്മൾ ഫുട്ബോൾ കൂടുതൽ ആസ്വദിക്കുന്നതെന്നും അതിനാൽ റഫറിമാർ അവരെ സംരക്ഷിക്കണമെന്നും ബാഴ്സ പരിശീലകൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ തങ്ങളുടെ ടീമിൽ ഉണ്ടെന്നും അതിനാൽ യൂറോപ്പിലെ ഏത് ടീമിനെയും തോൽപ്പിക്കാൻ ബാഴ്സക്ക് സാധിക്കുമെന്നും കോമൻ പറഞ്ഞു.

നെയ്മറിനെ കൂടാതെ മറ്റൊരു പിഎസ്ജി താരമായ എയ്ഞ്ചൽ ഡി മാറിയയ്ക്കും പരിക്ക് പറ്റിയത് മൂലം ഇന്നത്തെ മത്സരത്തിൽ ഇറങ്ങാൻ സാധിക്കില്ല. എന്നാൽ ഇരുവരുടെയും അഭാവം ക്യാമ്പ്‌നൗവിലെ ഗെയിമിനായുള്ള പദ്ധതികളെ ബാധിക്കില്ലെന്ന് മൗറീഷ്യോ പോച്ചെറ്റിനോ പറഞ്ഞു. “നെയ്മറുടെയും ഡി മരിയയുടെയും അഭാവം വേദനാജനകമാണെന്നത് ശരിയാണ്, പക്ഷേ ഈ മത്സരം കളിക്കാൻ തയ്യാറായ ഒരു ടീം ഞങ്ങളുടെ പക്കലുണ്ട്, സാധ്യമെങ്കിൽ വിജയിക്കുകയും ചെയ്യും “പോച്ചെറ്റിനോ പറഞ്ഞു.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications