❝ചാമ്പ്യൻസ് ലീഗിൽ🏆⚽പി.എസ്.ജിക്കെതിരെ🔴🔵ബാഴ്‌സലോണയുടെ💪🔥തിരിച്ചുവരവ് സാധ്യമെന്ന്👔😍കൂമാൻ❞

ദിവസങ്ങൾക്ക് മുൻപ് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ക്യാമ്പ് നൗവിൽ നടന്ന ആദ്യ പാദ മത്സരത്തിൽ പിഎസ്ജി യോട് ഏറ്റ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിലായിരുന്നു ബാഴ്സയും പരിശീലകൻ റൊണാൾഡ്‌ കൂമനും. എംബപ്പേ എന്ന ഫ്രഞ്ച് ഒറ്റയാന് മുൻപിലാണ് മെസ്സിയും കൂട്ടരും ദയനീയമായി കീഴടങ്ങിയിരിക്കുന്നത്. അടുത്ത മാസം പാരിസിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ അത്ഭുതങ്ങൾ നടന്നാൽ മാത്രമേ ബാഴ്സ ക്വാർട്ടറിൽ ഇടം പിടിക്കു.

കാഡിസിനെതിരായ മത്സരത്തിന് മുൻപ് ഇന്ന് നടന്ന പ്രസ് കോൺഫ്രൻസിൽ പ്രതീക്ഷ നഷ്ടപെട്ട ആരാധകർക്ക് പുത്തനുണർവ് നൽകുന്ന കാര്യങ്ങളാണ് കൂമൻ പറഞ്ഞിരിക്കുന്നത്. പിഎസ്ജി ക്കെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരത്തിൽ ശക്തമായി തിരിച്ചടിക്കുമെന്നും ,യുവന്റസിനെതിരെ ക്യാമ്പ് നൗവിൽ പരാജയപ്പെട്ടപ്പോൾ ബാഴ്സ ടൂറിനിൽ വിജയിച്ചു അതേപോലെ പിഎസ്ജി ക്കെതിരെ സംഭവിക്കുമെന്നും കൂമൻ കൂട്ടിച്ചേർത്തു. തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള വാക്കുകൾ ആരാധകർക്കും ടീമിനും കൂടുതൽ ഉണർവ് നൽകാനും അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ചു വരാനുമുള്ള കൂടുതൽ ഊർജ്ജവും ലഭിച്ചിരിക്കുകയാണ്.

“ഒരു തോൽവിക്ക് ശേഷം നമുക്ക് മികച്ചതാകാനും മികച്ച ഫലം നേടാനും കഴിയുമെന്ന് കാണിച്ചുകൊടുക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. ലാ ലിഗയിൽ ഞങ്ങൾക്ക് ഒരു നല്ല റെക്കോർഡ് ഉണ്ട്,അത് ഞങ്ങൾക്ക് തുടരേണ്ടതുണ്ട്.” കൂമൻ കൂട്ടിച്ചേർത്തു. പല സന്ദർഭങ്ങളിലും പിന്നിൽ നിന്നും ശക്തമായി തിരിച്ചു വന്നിട്ടുള്ള ബാഴ്‌സയെ ഈ സീസണിലും കണ്ടിട്ടുള്ളതാണ്.

” ഒരു തോൽവിക്ക് ശേഷം ലോകം അവസാനിക്കില്ലെന്നും ഞങൾ കളിയെയും ,കളിയിൽ പറ്റിയ തെറ്റുകളെയും വിശകലനം ചെയ്യുകയും അടുത്ത മത്സരങ്ങളിൽ അത് മെച്ചപ്പെടുത്തുകയും ചെയ്യും ” കൂമൻ പറഞ്ഞു. “ഞങ്ങൾ ഇപ്പോഴും മൂന്ന് ചാംപ്യൻഷിപ്പിലുണ്ട് . ചാമ്പ്യൻസ് ലീഗ് വളരെ ബുദ്ധിമുട്ടാണ് , എന്നാൽ ഞങ്ങൾക്ക് കോപ്പ ഡി ലെറയ് തിരിച്ചു വരാം . ലാ ലിഗയിൽ ഞങ്ങൾക്ക് ഒരു മികച്ച റെക്കോർഡ് ഉണ്ട്, പക്ഷേ അത് മുകളിലുള്ള ടീമുകളെ ആശ്രയിച്ചിരിക്കും . ഞാൻ നെഗറ്റീവ് അല്ലെന്നും . “കൂമൻ കൂട്ടിച്ചേർത്തു.

കോപ്പ ഡെൽ റയിൽ ആദ്യപാദത്തിൽ സെവിയ്യയോട് രണ്ടു ഗോളിന് പരാജയപ്പെട്ട ബാഴ്സക്ക് ക്യാമ്പ് നൗവിലെ രണ്ടാം പാദത്തിൽ തിരിച്ചു വരാം എന്ന ആത്മ വിശ്വാസം ഉണ്ട്.ലാ ലീഗയിൽ 22 മത്സരങ്ങളിൽ നിന്നും 46 പോയിന്റുമായി റയലിനും ,അത്ലറ്റികോക്കും പിറകിൽ മൂന്നാം സ്ഥാനത്താണ് ബാഴ്സ.ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ചാലും മുൻപിലുള്ള രണ്ടു ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും കിരീടം നേടുന്നത്.

“ക്ലബിന്റെ ഭാവിയെക്കുറിച്ച് എനിക്ക് എന്റെ ആശയങ്ങൾ ഉണ്ട്, എന്നാൽ ആരാണ് പ്രസിഡന്റ് എന്ന് അറിയാൻ ഞാൻ കാത്തിരിക്കേണ്ടതുണ്ട്, തുടർന്ന് ഞങ്ങൾ ഭാവിയെക്കുറിച്ച് സംസാരിക്കും.” അടുത്ത മാസം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി ആയിരുന്നു ഇത്. “പി‌എസ്‌ജിക്കെതിരായ തോൽവിക്ക് ശേഷം ടീം അൽപ്പം താഴ്ന്നതായി തോന്നുന്നത് സാധാരണമാണ്. എന്നാൽ ഇന്ന് ഞാൻ അവരെ കളി ജയിക്കണമെന്ന ആഗ്രഹത്തോടെയാണ് കണ്ടത്.” കൂമൻ പറഞ്ഞു.


“ഡെസ്റ്റിന് ചില പരിക്കുകളുണ്ട്, പക്ഷേ ഇപ്പോൾ ശാരീരികമായി സുഖമാണ്. അയാൾക്ക് 19 വയസ്സ് ഉള്ളു , അവൻ കൂടുതൽ പഠിക്കണം. അവൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, കൂടാതെ ഗെയിമിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാത്ത നിരവധി നിമിഷങ്ങളുണ്ട്. എന്നാൽ അവനും അവന്റെ കളിയിൽ ധാരാളം പോസിറ്റീവുകളുണ്ട്.”. “കഴിഞ്ഞ മത്സരത്തിൽ 60-65 മിനിറ്റ് കളിച്ച പിക്വെ പരിക്കിൽ നിന്നും പൂര്ണമായതും മോചിതനായെന്നും , ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ലാതെ പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും ” ഡെസ്റ്റിനെകുറിച്ചും ,പിക്വെയെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് കൂമൻ പറഞ്ഞ മറുപടി.