കൊഹ്‌ലിക്കെതിരെ വിവാദ പ്രസ്താവനയുമായി ഇതിഹാസ താരം

ഐപി എല്ലിൽ ഇന്നലെ പഞ്ചാബിനെതിരെ കളി നടന്ന ദിവസം കൊഹ്‌ലി ഇനി ഓർക്കാൻ ഇഷ്ടപെടാത്ത ഒന്നായിരിക്കും. രാഹുലിന്റെ ക്യാച്ച് രണ്ടു തവണ കൈവിട്ട കോഹ്ലി മത്സരവും കൈവിട്ടു .ഇതിനു പിന്നാലെയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിലെയും ഭാര്യാ അനുഷ്ക ശര്മയെയും കുറിച്ചുള്ള ഗവാസ്കറുടെ പരാമർശം വിവാദത്തിലാവുന്നത്.

ലോക്ക് ഡൗണിൽ കൊഹ്‌ലി അനുഷ്കയുടെ പന്തുകളിൽ മാത്രമാണ് പരിശീലനം നടത്തിയതെന്ന വിവാദ പരാമർശമാണ് ഗാവസ്‌കർ നടത്തിയത്. ലോക്ക് ഡൗൺ കാലത്ത്‌ ഇരുവരും ക്രിക്കറ്റ് പരിശീലനം സാമൂഹ്യ മാധ്യമങ്ങളിൽ വന്നിരുന്നു. ഇതോടെ ഗാവസ്‌കർ കമെന്ററിയിൽ നിന്നും മാറ്റണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു.83 ലും 89 ലും നിൽക്കെ രണ്ടു തവണയാണ് കൊഹ്‌ലി രാഹുലിന് ജീവൻ നൽകിയത് .

17 ആം ഓവറിൽ സ്റ്റെയിനിറെ പന്തിൽ ആദ്യ ക്യാച്ച് കൊഹ്‌ലി വിട്ടു കളഞ്ഞു .അടുത്ത ഓവറിൽ രാഹുലിന്റെ സ്കോർ 89 ൽ നിൽക്കെ സൈനിയുടെ പന്തിൽ രണ്ടാമത്തെ ക്യാച്ചും വിട്ടുകളഞ്ഞു. വളരെ അനായാസമായ ക്യാച്ചാണ്‌ കോഹ്ലി രണ്ടാമതായി വിട്ടുകളഞ്ഞത്. അതിനു ശേഷം വിശ്വ രൂപം പുറത്തെടുത്ത രാഹുൽ 9 പന്തിൽ നിന്നും 42 റണ്സെടുത്തു. രാഹുൽ 14 ഫോറം 7 സിക്‌സും അടക്കം 69 പന്തിൽ നിന്നും പുറത്താവാതെ 132 റൺസ് നേടി. ബാറ്റിങ്ങിലും അമ്പേ പരാജയപ്പെട്ട കോഹ്ലി ഒരു റൺസ് മാത്രമാണ് നേടിയത് .ആദ്യ മത്സരത്തിലും ബാംഗ്ലൂർ ക്യാപ്റ്റന് തിളങ്ങാനായില്ല.