മോശം ഫോമിൽ നിന്നും കോഹ്ലിക്ക് രക്ഷപെടണമോ 😱 സച്ചിന്റെ അരികിൽ എത്തണമെന്ന് ഗവാസ്ക്കർ

അന്താരാഷ്ട്ര ക്രിക്കറ്റ്‌ ലോകമിപ്പോൾ തുല്യശക്തികളുടെ പോരാട്ടമെന്ന് ഉറക്കെ വിശേഷിപ്പിച്ച ഇന്ത്യ :ഇംഗ്ലണ്ട് നിർണായക ടെസ്റ്റ്‌ പരമ്പരയിലെ തന്നെ മൂന്നാം ടെസ്റ്റ്‌ മത്സരത്തിന് ആവേശ തുടക്കം. മിന്നും സ്റ്റാർട്ട് ഒന്നാം ദിനം നേടി ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീം. നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിങ് ആദ്യം തിരഞ്ഞെടുത്തെങ്കിലും വളരെ മോശം തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഈ ടെസ്റ്റ്‌ പരമ്പരയിലെ തന്നെ എല്ലാ ഇന്നിങ്സിലും വളരെ മികച്ച പ്രകടനം പുറത്തെടുത്ത രോഹിത് :രാഹുൽ സ്റ്റാർ ഓപ്പണിങ് ജോഡിയെ തുടക്കത്തിലെ തന്നെ തകർക്കുവാൻ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളിംഗ് സംഘത്തിന് കഴിഞ്ഞു. ടോസ് നേടി കഴിഞ്ഞ ടെസ്റ്റിലെ അതേ പ്ലെയിങ് ഇലവനുമായി കളിക്കാൻ എത്തിയ ടീം ഇന്ത്യക്കും നായകൻ വിരാട് കോഹ്ലിക്കും കനത്ത തിരിച്ചടി നൽകുന്ന തുടക്കമാണ് ജെയിംസ് അൻഡേഴ്സൺ മാസ്മരിക ഫാസ്റ്റ് ബൗളിംഗ് പ്രകടനത്താൽ പക്ഷേ നൽകിയത്. നായകൻ കോഹ്ലി വെറും ഏഴ് റൺസിൽ അൻഡേഴ്സൺ മുൻപിൽ വിക്കറ്റ് നഷ്ടമാക്കി.

വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് ഫോം വീണ്ടും തുടരുമ്പോൾ ക്രിക്കറ്റ്‌ ലോകവും ആരാധകരും മുൻ ക്രിക്കറ്റ്‌ താരങ്ങളും എല്ലാം ഏറെ ചർച്ചയാക്കി മാറ്റുന്നതും ഇതാണ്. എക്കാലവും ഏറെ മികച്ച പ്രകടനം തന്റെ അന്താരാഷ്ട്ര ബാറ്റിങ്ങിൽ കാഴ്ചവെക്കുന്ന കോഹ്ലിക്ക് എന്താണ് സംഭവിക്കുന്നത് എന്നുള്ള സംശയത്തിലാണ് എല്ലാവരും.2021ലെ കോഹ്ലിയുടെ റെക്കോർഡ് വളരെ മോശം എന്നാണ് കണക്കുകൾ വിശദമാക്കുന്നത്. അവസാന 50 അന്താരാഷ്ട്ര ഇന്നിങ്സിൽ ഒരു സെഞ്ച്വറി നേടാത്ത ബാറ്റ്‌സ്മാനായി മാറി. കോഹ്ലിക്ക് പക്ഷേ അവസാനമായി കളിച്ച 18 ടെസ്റ്റിലും മൂന്നക്കം കടക്കാൻ കഴിഞ്ഞിട്ടില്ല. 

എന്നാൽ മോശം ബാറ്റിങ് ഫോമിലിപ്പോൾ വിരാട് കോഹ്ലിക്ക് വൻ സഹായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്ക്കർ. ഇതിഹാസ താരം സച്ചിനുമായി തന്റെ മോശം ബാറ്റിങ് ഫോം സംബന്ധിച്ച് കോഹ്ലി വിശദമായ ചർച്ചകൾ നടത്തണമെന്നാണ് ഗവാസ്ക്കറിന്റെ അഭിപ്രായം. ” സച്ചിൻ 2003ലെ മോശം കാലയളവിൽ എങ്ങനെയാണോ മികച്ച ബാറ്റിങ് പ്രകടനത്താൽ പിന്നീട് അതിൽ നിന്നും തിരിച്ചുവന്നത് അപ്രകാരം കോഹ്ലി കരിയറിൽ മികച്ച ബാറ്റിങ് ഫോമിലേക്ക് തിരികെ വരുമെന്നാണ് എന്റെ വിശ്വാസം. ഓഫ്‌ സ്റ്റമ്പിന് വെളിയിൽ ഇന്നും കോഹ്ലി വിക്കറ്റ് നഷ്ടമാക്കുന്നത് വളരെ ഏറെ വിശദമായി പരിഹരിക്കേണ്ട ഒരു കാര്യം തന്നെയാണ്. സച്ചിനുമായി ഇക്കാര്യം എല്ലാം കോഹ്ലി ചർച്ചയാക്കണം “മുൻ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ തന്റെ നിലപാട് വ്യക്തമാക്കി

അതേസമയം 2021 വിരാട് കോഹ്ലിക്ക് ഇതുവരെയും മോശം വർഷമാണെന്ന് പറയുവാനും കാരണങ്ങളുണ്ട്.ഈ വർഷം ഏറ്റവും ഇതുവരെ ഏറ്റവും കൂടുതൽ ഡക്കിൽ വീണ നായകനും കോഹ്ലിയാണ്. നാല് തവണ ഈ വർഷം ഇതുവരെ കോഹ്ലി പൂജ്യം റൺസിൽ പുറത്തായി. ടെസ്റ്റ് ക്രിക്കറ്റ്‌ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിൽ പുറത്തായ ഇന്ത്യൻ ടെസ്റ്റ് നായകനായും കോഹ്ലി മാറി കഴിഞ്ഞു.