❝കോഹ്ലിയെ കളിയാക്കി ഇംഗ്ലണ്ട് ആരാധകർ 😱 ഇനി കോഹ്ലിയുടെ ബാറ്റ്‌ മറുപടി നൽകുമെന്ന് ആരാധകർ❞

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി എല്ലാ ക്രിക്കറ്റ്‌ ആരാധകരും ആവേശത്തോടെ കാത്തിരുന്നെങ്കിലും എല്ലാവിധ ക്രിക്കറ്റ്‌ പ്രേമികളുടെ ആവേശവും തകർത്ത് ആദ്യ ടെസ്റ്റിന്റെ അഞ്ചാം ദിനം മഴ വില്ലൻ രൂപത്തിലെത്തി. ആവേശകരമായ ടെസ്റ്റ് മത്സരത്തിൽ ഒന്നാം ദിനം ഇംഗ്ലണ്ടിനെ പുറത്താക്കി ഇന്ത്യൻ ബൗളർമാർ എല്ലാം തങ്ങളുടെ കരുത്ത് തെളിയിച്ചപ്പോൾ രണ്ടാം ഇന്നിങ്സിൽ മനോഹരമായ ബാറ്റിങ് പ്രകടനത്താൽ എല്ലാ ക്രിക്കറ്റ്‌ ആരാധകരെയും അമ്പരപ്പിച്ചത് സ്റ്റാർ ബാറ്റ്‌സ്മാനും ഇംഗ്ലണ്ട് ടീം നായകനുമായ ജോ റൂട്ടാണ്. രണ്ടാം ഇന്നിങ്സിൽ റൂട്ട് 109 റൺസാണ് കരസ്ഥമാക്കിയത്.

എന്നാൽ നാലാം ദിനം പക്ഷേ ക്രിക്കറ്റ്‌ ലോകത്തും ഒപ്പം ക്രിക്കറ്റ്‌ ആരാധകരിൽ എല്ലാം ചർച്ചയായി മാറുന്നത് ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് എതിരെ മത്സരം നടക്കുന്ന ഇംഗ്ലണ്ടിലെ ഏതാനും ചില കാണികൾ ഉയർത്തിയ വിമർശനം ആണ്.മത്സരത്തിന്റെ രണ്ടാം ഇന്നിങ്സ് ബാറ്റിംഗിനിടയിൽ നായകൻ കോഹ്ലിക്ക് പക്ഷേ ഇംഗ്ലണ്ടിനെതിരെ കൃത്യമായി റിവ്യൂ ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഇത് ഇപ്പോൾ കാണിക്കൾക്കിടയിൽ നിന്നും രൂക്ഷ വിമർശനത്തിനാണ് കാരണമായി മാറുന്നത്.

ഇംഗ്ലണ്ട് ടീമിന്റെ രണ്ടാം ഇന്നിങ്സിൽ സിറാജിന്റെ സമ്മർദ്ദത്തിലും ഒപ്പം വിക്കറ്റ് കീപ്പർ റിഷാബ് പന്തിന്റെ സമ്മർദ്ദത്തിലും നായകൻ കോഹ്ലി രണ്ട് റിവ്യൂവിനായി അവസരം ഉപയോഗിച്ചെങ്കിലും മൂന്നാം അമ്പയർ വിക്കറ്റ് നൽകിയില്ല. ഇതിന് ഇടയിലാണ് കാണികളിൽ ചിലരും ഒപ്പം സോഷ്യൽ മീഡിയയും നായകൻ വിരാട് കോഹ്ലിയുടെ മോശം തീരുമാനത്തിന് എതിരെ ആക്ഷേപം ഉന്നയിക്കുന്നത്.

എന്നാൽ ഇതിനെല്ലാമുള്ള മറുപടി ഇന്ത്യൻ നായകൻ കോഹ്ലി തന്റെ ബാറ്റിങ്ങിലൂടെ നൽകുമെന്ന് ആരാധകർ പലരും തന്നെ അഭിപ്രായപെടുന്നുണ്ട്. നേരത്തെ ഒന്നാം ഇന്നിങ്സിൽ നേരിട്ട ആദ്യ പന്തിൽ തന്നെ കോഹ്ലിയുടെ വിക്കറ്റ് അൻഡേഴ്സൺ വീഴ്ത്തിയിരുന്നു.