പുറത്തായ കോഹ്ലിക്ക് പരിഹാസത്തിന്റെ മടക്കം 😱കൂവി വിളികളുമായി ഇംഗ്ലണ്ട് ഫാൻസ്‌

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നായകൻ വിരാട് കോഹ്ലിക്ക് ഇത് തന്റെ അന്താരാഷ്ട്ര കരിയറിലെ തന്നെ വളരെ മോശം അവസ്ഥയാണ്.ബാറ്റിങ്ങിൽ താളം കണ്ടെത്തുവാൻ കഴിയാതെ ഉഴറുന്ന നായകൻ വിരാട് കോഹ്ലി ലീഡ്സ് ടെസ്റ്റ്‌ മത്സരത്തിൽ ഏഴ് റൺസ് മാത്രം നേടി ഇംഗ്ലണ്ട് സീനിയർ ഫാസ്റ്റ് ബൗളർ ജിമ്മി അൻഡേഴ്സനാണ് വിക്കറ്റ് നൽകി മടങ്ങിയത്.ഇന്ത്യൻ ടീമിന്റെ ഇപ്പോൾ പുരോഗമിക്കുന്ന ഇംഗ്ലണ്ടിനെതിരായ നിർണായക ടെസ്റ്റ് പരമ്പര ആരംഭിച്ചത് മുതൽ ക്രിക്കറ്റ്‌ ആരാധകർ ഏവരും കാത്തിരിക്കുന്നത് വിരാട് കോഹ്ലി ബാറ്റിങ് പ്രകടനം കാണുവാനാണ് പക്ഷേ ക്രിക്കറ്റ്‌ ആരാധകർക്ക് എല്ലാം വളരെ നിരാശ സമ്മാനിക്കുന്ന പ്രകടനമാണ് പക്ഷേ ഇന്നും വിരാട് കോഹ്ലി തന്റെ ബാറ്റിങ് വേളയിൽ കാഴ്ചവെച്ചത്. മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം 7റൺസ് നേടിയാണ് വിരാട് കോഹ്ലി പുറത്തായത്. താരം വീണ്ടും ചെറിയ സ്കോറിൽ വിക്കറ്റ് നഷ്ടമാക്കിയ വിഷമത്തിലാണ് ക്രിക്കറ്റ്‌ ആരാധകരും ഒപ്പം വിരാട് കോഹ്ലിയുടെ ആരാധകരും.2021 പക്ഷേ കോഹ്ലിക്ക് നൽകുന്നത് ഒട്ടും മനോഹരമായ ചില ഓർമകളല്ല.

എന്നാൽ താരത്തെ ഇന്നലെ ലീഡ്സ് ടെസ്റ്റ്‌ മത്സരത്തിലെ വിക്കറ്റിന് പിന്നാലെ രൂക്ഷമായ ഭാഷയിലാണ് ഇംഗ്ലണ്ട് ടീമിന്റെ കാണികൾ പലരും പരിഹസിക്കുന്നത്. വെറും 7 റൺസിൽ ഒരിക്കൽ കൂടി ജെയിംസ് അൻഡേഴ്സൺ പന്തിൽ വിക്കറ്റ് നഷ്ടമാക്കിയ കോഹ്ലിക്ക് ടാറ്റ നൽകിയാണ് കളിക്കാണുവാൻ വന്ന കാണികൾ ചിലർ മടക്കയാത്രയും നൽകിയത്. താരത്തിന്റെ പരിഹസിക്കുന്ന രീതിയിൽ കമന്റുകൾ ഉൾപ്പെടെ പല കാണികളും പറയുന്നുണ്ടായിരുന്നു. മിക്ക സോഷ്യൽ മീഡിയ ചർച്ചകളിൽ അടക്കം കോഹ്ലിക്ക് എതിരെയുള്ള വിമർശനം ഏറെ ശക്തമാണ്.അൻഡേഴ്സണും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും തമ്മിൽ രണ്ടാം ടെസ്റ്റിംനിടയിൽ നടന്ന വാക് തർക്കത്തെ ഉൾപ്പെടെ ഇംഗ്ലണ്ട് ടീം ആരാധകർ ഇപ്പോൾ ചൂണ്ടികാണിക്കുന്നു.

അതേസമയം ഇന്ത്യൻ ബാറ്റിങ് നിരയുടെ പൂർണ്ണ പരാജയമാണ് ലീഡ്സിൽ ഒന്നാം ദിനം കണ്ടത്. രോഹിത് ശർമ്മ, അജിഖ്യ രഹാനെ എന്നിവർ ഒഴികെ ബാക്കിയുള്ള എല്ലാ ബാറ്റ്‌സ്മാന്മാരും രണ്ടക്കം പോലും നേടാതെയാണ് വിക്കറ്റുകൾ അതിവേഗം നഷ്ടമാക്കിയത്. ഇംഗ്ലണ്ട് ടീമിനായി ജിമ്മി അൻഡേഴ്സൺ,ഓവർട്ടൺ എന്നിവർ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ സാം കരൺ, റോബിൻസൺ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.