ക്യാപ്റ്റൻസിയിൽ നിന്നും മാറുവാൻ കോഹ്ലി 😱പകരം സൂപ്പർ നായകൻ

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെ എല്ലാം വളരെ അധികം ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടി ഇന്ത്യൻ ടീം ക്യാമ്പിൽ നിന്നും പുറത്തുവരികയാണ് ഇപ്പോൾ. ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം കഴിഞ്ഞ കുറച്ച് കാലങ്ങളായി വളരെ അധികം തവണ ചർച്ചയാക്കിയ പ്രധാന ചോദ്യത്തിനാണ് ഇപ്പോൾ മറ്റൊരു ട്വിസ്റ്റ്‌ സമ്മാനിക്കുന്ന ചില റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മൂന്ന് ഫോർമാറ്റിലും നയിക്കുന്ന ഇതിഹാസ താരം വിരാട് കോഹ്ലി തന്റെ ക്യാപ്റ്റൻസി റോളുകളിൽ നിന്നും ഒഴിയാനായി ഏറെ ആഗ്രഹിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ലിമിറ്റെഡ് ഓവർ ക്യാപ്റ്റൻസി രോഹിത് ശർമ്മക്ക്‌ കൈമാറുവാനായി നായകൻ കോഹ്ലി ആഗ്രഹിക്കുന്നുണ്ട് എന്നാണ് ചില ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുന്നത്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മികച്ച രീതിയിൽ മൂന്ന് ഫോർമാറ്റിലും നയിക്കുന്ന വിരാട് കോഹ്ലി പക്ഷേ തന്റെ കരിയറിലെ മോശം ബാറ്റിങ് ഫോമാണ് ഇപ്പോൾ നേരിടുന്നത്. എന്നാൽ ഇനിയുള്ള കരിയറിൽ ടെസ്റ്റ്‌ നായകനായി മാത്രം തുടരുവാനാണ് വിരാട് കോഹ്ലി ആഗ്രഹിക്കുന്നത് എന്നും ഏകദിന, ടി :20 ക്യാപ്റ്റൻസി ചുമതലകൾ സ്റ്റാർ ഓപ്പണർ രോഹിത്തിന് നൽകാം എന്നും കോഹ്ലി ആഗ്രഹിക്കുന്നുണ്ടെന്നും ചില ദേശീയ മാധ്യമങ്ങൾ അടക്കം വിശദമാക്കുന്നുണ്ട്. കരിയറിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണ് രോഹിത് കാഴ്ചവെക്കുന്നത്. ഐപിഎല്ലിൽ 5 കിരീടങ്ങൽ മുംബൈ ഇന്ത്യൻസ് ടീമിനായി കരസ്ഥമാക്കിയ രോഹിത് ടി :20, ഏകദിന ക്യാപ്റ്റനായി എത്തുന്നത് അനേകം ചില മാറ്റങ്ങൾക്ക്‌ കൂടി ഇന്ത്യൻ ടീമിൽ തുടക്കം കുറിക്കും എന്നും ആരാധകർ അഭിപ്രായം അറിയിക്കുന്നുണ്ട്.


അതേസമയം വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് ശേഷമാകും നായകൻ വിരാട് കോഹ്ലി തന്നെ ഇക്കാര്യം വിശദമാക്കുക. ഇതിനകം കോഹ്ലി ഈ ഒരു ചർച്ച താരങ്ങൾക്കിടയിൽ അടക്കം സജീവമാക്കി എന്നും സൂചനകളുണ്ട്. ടീം മാനേജ്മെന്റിനും രോഹിത്തിനും ഒപ്പം കോഹ്ലി ചില തുടക്ക ചർച്ചകൾ നടത്തി എന്നും റിപ്പോർട്ടുകളുണ്ട്.ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ ടീം ശക്തമാക്കി കഴിഞ്ഞു.

“വിരാട് കോലി രോഹിത് ശർമ്മയോടും ടീം മാനേജ്‌മെന്റുമായും ഈ വിഷയങ്ങൾ സംസാരിച്ചു, ‘ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ’ ആകാൻ ശ്രദ്ധ കേന്ദ്രീകരിക്കും, അതിനാലാണ് അദ്ദേഹം രോഹിത് ശർമ്മയുമായി പ്രത്യേകിച്ച് വൈറ്റ് ബോൾ ക്രിക്കറ്റിൽ ക്യാപ്റ്റൻസി കൂടി പങ്കിടുവാനായി ആഗ്രഹിക്കുന്നത് ” ചില ഉന്നത ബിസിസിഐ ഉന്നതരെ കൂടി ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു.