❝ ബ്ലാസ്റ്റേഴ്‌സ് പരിശീലകനും, കെ.പി. രാഹുലും അടക്കമുള്ള പ്രധാന താരങ്ങൾ
അടുത്ത മത്സരത്തിൽ നിന്നും പുറത്ത് ❞

ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലെ ഓഫ് പ്രതീക്ഷകളുമായി അടുത്ത മത്സരത്തിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോളുകൾ നേടുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്ത രാഹുലും, ജീക്സൻ സിങ്ങിനും, പരിശീലകൻ കിബു വികുനക്കും അടുത്ത മത്സരം നഷ്ടമാവും. ഇതുവരെ മൂന്ന് ​ഗോളുകളാണ് രാഹുൽ നേടിയത്. ജീക്സനാകട്ടെ സെൻട്രൽ മിഡ്ഫീൽഡർ സെന്റർ ബാക്ക് പൊസിഷനുകളിൽ തിളങ്ങി കൈയ്യടി നേടിയിരുന്നു.

ബുധനാഴ്ച ജെംഷദ്പുർ എഫ്.സിക്കെതിരെയുള്ള മത്സരം മൂന്ന് പേർക്കും നഷ്ടമാവും. പ്ലെ ഓഫ് ലക്ഷ്യമിട്ടിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഇവരുടെ അഭവം കനത്ത നഷ്ടമാവും. നാല് മഞ്ഞക്കാർഡുകൾ കണ്ട രാഹുലും,ജീക്സണും സസ്പെൻഷനിലാണെന്നതാണ് ഇവർക്ക് മത്സരം നഷ്ടമാവുന്നത്. കഴിഞ്ഞ മത്സരത്തിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടതിനാലാണ് കിബുവിന്‌ മത്സരം നഷ്ടമാവുന്നത്.

മികച്ച ഫോമിലുള്ള രാഹുലിന്റെ അഭാവം കേരളത്തിന് വൻ തിരിച്ചടിയാവും. താരങ്ങളുടെ പരിക്കും സസ്‌പെൻഷനും ബ്ലാസ്‌റ്റേഴ്‌സിനെ വലക്കുമെന്ന കാര്യത്തിൽ സംശയമില്ല.പരിക്ക് മൂലം പുറത്തിരിക്കുന്ന മറെ, കോസ്റ്റ ,ജെസ്സെൽ ,നിഷ് കുമാർ എന്നിവരില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തിനിറങ്ങിയത്.

എന്നാൽ പരിക്ക് മാറി പ്രതിരോധ താരം ബകാരി കൊന മടങ്ങിയർത്തിയത് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ആശ്വാസമായി. ലീഗിൽ 13 മത്സരങ്ങൾ അവസാനിച്ചപ്പോൾ 14 പോയിന്റുമായി 7 ആം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് . പ്ലെ ഓഫീ സ്ഥാനം ഉറപ്പിക്കാൻ ഇനിയുള്ള മത്സരങ്ങളിൽ മികച്ച ജയം അനിവാര്യമായിരുക്കുകയാണ്.കഴിഞ്ഞ 4 മത്സരങ്ങളിൽ തോൽവി അറിയാത്ത ബ്ലാസ്റ്റേഴ്‌സ് മികച്ച ഫോമിലുമാണ്.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications