❝ 🏆 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒🏆 കലിപ്പില്ല, കടമില്ല.
💪🔥മലബാറിയൻസ് ഇടറാതെ 🎉🏆😍
പതറാതെ ഗോകുലം കേരള ❞

കേരള പ്രീമിയർ ലീഗ് കിരീടം ഉയർത്തി ഗോകുലം കേരള എഫ്സി. കെഎസ്ഇബി യെ എക്ട്രാ ടൈമിൽ പരാജയപ്പെടുത്തിയാണ് ഗോകുലം കേരളത്തിന്റെ ചാമ്പ്യന്മാരായി മാറിയത്.എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിയുന്നു ഗോകുലത്തിന്റെ വിജയം. 80 മിനുട്ട് വരെ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ഗോകുലത്തിന്റെ വിജയം. എക്സ്ട്രാ ടൈമിൽ തമിഴ്നാട് താരം ഗണേശൻ നേടിയ ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം.

2018 ൽചാമ്പ്യന്മാരായ ഗോകുലം തുടർച്ചയായ നാലാം തവണയായിരുന്നു കെപിഎൽ ഫൈനൽ കളിക്കുന്നത്. കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്സിനോടായിരുന്നു ഗോകുലം ഫൈനലിൽ പരാജയപ്പെട്ടത്. ഐ ലീഗ് ,വനിതാ ഐ ലീഗ് കിരീടത്തിനൊപ്പം കേരള പ്രീമിയർ ലീഗ് കൂടി നേടി ഈ സീസൺ ഗംഭീരമാക്കിയിരിക്കുകയാണ് മലബാറിയൻസ്. ഗോൾ രഹിതമായ ഒന്നാം പകുതിക്ക് ശേഷം 54 മിനുട്ടിൽ വിഘ്‌നേഷിലൂടെ കെഎസ്ഇബി മുന്നിലെത്തി. എന്നാൽ 80 ആമിനുട്ടിൽ സബ്ബായി എത്തിയ നിംഷാദ് റോഷന്റെ തകർപ്പൻ ലോങ്ങ് റേഞ്ച് ഗോൾ ഗോകുലത്തെ ഒപ്പമെത്തിച്ചു.മത്സരം 1-1 എന്ന നിലയിൽ 90 മിനുട്ടിലും തുടർന്നതോടെ കളി എക്സ്ട്ര ടൈമിലേക്ക് നീങ്ങി. ഏഴര മിനുട്ട് വീതമുള്ള രണ്ട് ഹാഫുകളായാണ് എക്സ്ട്രാ ടൈം നടന്നത്.


എക്സ്ട്ര ടൈമിന്റെ ആദ്യ പകുതിയിൽ തുടക്കത്തിൽ തന്നെ ഗോകുലം കേരളക്ക് ഒരു ഫ്രീകിക്ക് ലഭിച്ചു. ഫ്രീകിക്ക് എടുത്ത ദീപകിന്റെ ഷോട്ട് കെ എസ് ഇ ബി ഗോൾകീപ്പർ ഷൈൻ തട്ടിയകറ്റി എങ്കിലും ഗണേഷ് റീബൗണ്ടിലൂടെ പന്ത് വലയിൽ എത്തിച്ച് ഗോകുലം കേരളക്ക് ലീഡ് നൽകി.ആദ്യ പകുതിയിൽ തന്നെ സാലിയൊയിലൂടെ ലീഡ് ഉയർത്താൻ ഗോകുലം കേരളക്ക് അവസരം ലഭിച്ചു എങ്കിലും ഷൈൻ ഉഗ്രൻ സേവിലൂടെ കെ എസ് ഇ ബിയുടെ പ്രതീക്ഷ കാത്തു.

കേരള പ്രീമിയർ ലീഗിൽ ഈ സീസണിൽ കളിച്ച എല്ലാ മത്സരങ്ങാലും വിജയിച്ചാണ് ഗോകുലം കേരള കിരീടം നേടിയത്‌. ഇത് ഗോകുലം കേരളയുടെ രണ്ടാം കെ പി എൽ കിരീടം കൂടിയാണ്. ഏറ്റവും കൂടുതൽ കെ പി എൽ കിരീടം നേടിയ എസ് ബി ടിയുടെ റെക്കോർഡിനൊപ്പം ഇതോടെ ഗോകുലം കേരള എത്തി. 2017 കെ പി ൽ കിരീടം കെഎസ്ഇബി നേടിയിരുന്നു.