എംബാപ്പയുടെ ഗോളടിയിൽ തകർപ്പൻ ജയം സ്വന്തമാക്കി പിഎസ്ജി |PSG

ഫ്രഞ്ച് കപ്പിന്റെ 32-ാം റൗണ്ടിൽ പേസ് ഡി കാസലിനെതിരെ പാരീസ് സെന്റ് ജെർമെയ്‌ന് മികച്ച വിജയം നേടി. ആറാം നിര ക്ലബ്ബായ പേസ് ഡി കാസലിനെ പിഎസ്ജി അനായാസം പരാജയപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ സ്റ്റേഡ് ബൊള്ളേർട്ട്-ഡെലെലിസിൽ പിഎസ്ജി 7-0 ന്റെ വമ്പൻ വിജയം നേടി. പിഎസ്ജിക്കായി കൈലിയൻ എംബാപ്പെ 5 ഗോളുകൾ നേടിയപ്പോൾ നെയ്മറും കാർലോസ് സോളറും ഓരോ ഗോളുകൾ നേടി.

മത്സരത്തിന്റെ 29-ാം മിനിറ്റിൽ നുനോ മെൻഡസിന്റെ അസിസ്റ്റിൽ കൈലിയൻ എംബാപ്പെയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. കളിയുടെ 33-ാം മിനിറ്റിൽ എംബാപ്പെയുടെ സഹായത്തോടെ നെയ്മർ പിഎസ്ജിക്കായി രണ്ടാം ഗോൾ നേടി. ഒരു മിനിറ്റിനുശേഷം ഡാനിലോ പെരേരയുടെ അസിസ്റ്റിൽ കൈലിയൻ എംബാപ്പെ വീണ്ടും വല കണ്ടെത്തി. മത്സരത്തിന്റെ 40-ാം മിനിറ്റിൽ എംബാപ്പെ ഹാട്രിക് തികച്ചു. വിറ്റിൻഹയുടെ അസിസ്റ്റിലാണ് എംബാപ്പെ തന്റെ മൂന്നാം ഗോൾ നേടിയത്.

കളിയുടെ ആദ്യ പകുതിയിൽ ഹാട്രിക് തികച്ച എംബാപ്പെ 56-ാം മിനിറ്റിൽ നെയ്മറുടെ അസിസ്റ്റിൽ പിഎസ്ജിയുടെ അഞ്ചാം ഗോൾ നേടി. 64-ാം മിനിറ്റിൽ നെയ്മറുടെ അസിസ്റ്റിൽ കാർലോസ് സോളർ പിഎസ്ജിയെ 6-0ന് മുന്നിലെത്തിച്ചു. 79-ാം മിനിറ്റിൽ കാർലോസ് സോളറുടെ അസിസ്റ്റിലാണ് എംബാപ്പെ മത്സരത്തിലെ തന്റെ അഞ്ചാം ഗോൾ നേടിയത്.

എംബാപ്പെ തന്റെ കരിയറിൽ ഒരു മത്സരത്തിൽ നേടുന്ന ഏറ്റവും കൂടുതൽ ഗോളാണിത്. കൂടാതെ, പിഎസ്ജിയുടെ ക്ലബ് ചരിത്രത്തിൽ ആദ്യമായാണ് ഒരു കളിക്കാരൻ ഒരു ഔദ്യോഗിക മത്സരത്തിൽ അഞ്ച് ഗോളുകൾ നേടുന്നത്. അതായത് ഒരു ഔദ്യോഗിക മത്സരത്തിൽ അഞ്ച് ഗോളുകൾ നേടുന്ന ആദ്യ പിഎസ്ജി താരമായി കൈലിയൻ എംബാപ്പെ. പതിനാറാം റൗണ്ടിൽ മാഴ്സെയാണ് പിഎസ്ജിയുടെ എതിരാളികൾ.

Rate this post