‘നിങ്ങൾ ചരിത്രം സൃഷ്ടിച്ചവരാണ് ‘ : മത്സരശേഷം അഷ്‌റഫ് ഹക്കിമിയെ ആശ്വസിപ്പിച്ച് കൈലിയൻ എംബാപ്പെ |Qatar 2022

ഖത്തർ ലോകകപ്പിന്റെ രണ്ടാം സെമിയിൽ ആഫ്രിക്കൻ വീരൻമാരായ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസ് തുടർച്ചയായ രണ്ടാം തവണയും അവസാന ഘട്ടത്തിന് യോഗ്യത നേടി. ഫ്രഞ്ച് ടീമിനായി തിയോ ഹെർണാണ്ടസും റാൻഡൽ കോലോ മുവാനിയുമാണ് ഗോൾ നേടിയത്. ലോകകപ്പിൽ ഒരു ആഫ്രിക്കൻ ടീമിന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് മൊറോക്കോ നാട്ടിലേക്ക് മടങ്ങുന്നത്.

ലോകകപ്പിൽ ഒരു ഗോളിൽ കൂടുതൽ വഴങ്ങാതെ മൊറോക്കൻ പ്രതിരോധം തകർത്താണ് ഫ്രാൻസിന്റെ ജയം.മൊറോക്കൻ ആരാധകരെ നിശബ്ദരാക്കാൻ ഫ്രഞ്ച് താരങ്ങൾക്ക് വെറും അഞ്ച് മിനിറ്റ് വേണ്ടി വന്നുള്ളൂ.തിയോ ഹെർണാണ്ടസ് ആണ് ഗോൾ നേടിയത്. എംബാപ്പയുടെ ഷോട്ടിൽ നിന്നും റീബൗണ്ടിലൂടെ വന്ന പന്ത് ഒരു ആക്രൊബാറ്റിക് ഫിനിഷിലൂടെ ബോനോയെ മറികടന്ന് തിയോ വലയിലാക്കിഫ്രാൻസിനെ കീഴടക്കാനുള്ള തന്ത്രവുമായി ഇറങ്ങിയ മൊറോക്കോയ്ക്ക് ആദ്യ മിനിറ്റുകളിൽ ഒറ്റ ഗോളിന് ഗെയിം പ്ലാൻ മാറ്റേണ്ടി വന്നു.

മികച്ച പാസിംഗ് ഗെയിമിലൂടെ യൂറോപ്പിന്റെ ശക്തിയെ മൊറോക്കോ ചോദ്യം ചെയ്യുകയായിരുന്നു. സിയെക്കും ബൗഫാലും ഹക്കിമിയും മികച്ച രീതിയിൽ കളി മുന്നോട്ട് കൊണ്ട് പോയി.ജിറൂദിനെ പിൻവലിച്ച് ദെഷാംപ്‌സ് മാർക്കസ് തുറാമിനെ ടീമിലെത്തിച്ചതോടെ ഫ്രഞ്ച് മുന്നേറ്റ നിരയിൽ അതിവേഗ താരങ്ങൾ നിറഞ്ഞു. എഴുപത്തിയൊൻപതാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കോലോ മുവാനി തന്റെ ആദ്യ ടച്ച് ഗോളാക്കി മാറ്റി ഫ്രാൻസിന്റെ വിജയം ഉറപ്പിച്ചു.

ബോക്‌സിനുള്ളിൽ തുറം നൽകിയ പന്ത് മൊറോക്കൻ താരങ്ങളെ വെട്ടിച്ച് എംബാപ്പെ ലക്ഷ്യത്തിലെത്തിച്ചെങ്കിലും ഡിഫൻഡറുടെ കാലിൽ തട്ടി. എന്നാൽ മുവാനിക്ക് ഒന്നേ തട്ടിയെടുക്കാനുണ്ടായിരുന്നുള്ളൂ. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാവാത്ത മൊറോക്കൻ പോരാളികൾ ഫ്രാൻസ് ബോക്സിലേക്ക് ആക്രമണം തുടർന്നു.എന്നാൽ ഫ്രാൻസ് അവസാനമായി ചിരിച്ചു. അവസാന വിസിലിന് ശേഷം പാരിസിലെ സഹ താരമായ അച്റഫ് ഹാക്കിമി തോൽവിഭാരം താങ്ങാനാകാതെ ഗ്രൗണ്ടിൽ മുഖംപൊത്തി കിടക്കുന്നത് കണ്ട എംബപ്പേ ത്താറാതെ കൈപിടിച്ച് എഴുന്നേൽപ്പിക്കുകയും ചേർത്ത് പിടിക്കുകയും ചെയ്തു.

‘‘നിങ്ങൾ വിഷമിക്കരുത്, എല്ലാവരും നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു. നിങ്ങൾ‌ ചരിത്രം സൃഷ്‍ടിച്ചു’’– അച്റഫ് ഹാക്കിമിയെ ആലിംഗനം ചെയ്‍ത് നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്‌ത് എംബപെ കുറിച്ചു. എംബാപ്പയുടെ ഈ പ്രവൃത്തിയെ നിറഞ്ഞ കയ്യടികളോടെയാണ് ഫുട്ബോൾ ലോക സ്വീകരിച്ചത്.ഞായറാഴ്ച ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് അർജന്റീനയെ നേരിടും. ശനിയാഴ്ച ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം സ്ഥാന മത്സരത്തിൽ മൊറോക്കോ ക്രൊയേഷ്യയുമായി കളിക്കും.

Rate this post