ലയണൽ മെസിയെ സ്വീകരിക്കാൻ കൈലിയൻ എംബാപ്പെയെത്തിയില്ല , ചോദ്യങ്ങളുമായി ആരാധകർ |Lionel Messi

ഫിഫ ലോകകപ്പ് വിജയത്തിനും പുതുവത്സരാഘോഷത്തിനും ശേഷം ക്ലബിലേക്ക് മടങ്ങിയെത്തിയ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെ പിഎസ്ജി ടീമംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. ഇന്നലെ പിഎസ്ജിയുടെ പരിശീലന കേന്ദ്രത്തിലെത്തിയ ലയണൽ മെസ്സിക്ക് നെയ്മർ ഉൾപ്പെടെയുള്ള സഹതാരങ്ങളും പരിശീലകരും പരിശീലന സ്റ്റാഫും ഗാർഡ് ഓഫ് ഓണർ നൽകി. ലോകകപ്പ് ജേതാവ് ലയണൽ മെസ്സിയെ ക്ലബ്ബിന്റെ കായിക ഡയറക്ടർ ലൂയിസ് കാംപോസ് മൊമെന്റോ നൽകി ആദരിച്ചു.

ലോകകപ്പ് നേടി ക്ലബിൽ തിരിച്ചെത്തിയ മെസ്സിക്ക് ആശംസകല അറിയിക്കാൻ നെയ്മറും ഗോൾകീപ്പർ ഡോണാരുമ്മയുമടക്കമുള്ള സൂപ്പർ താരങ്ങൾ എത്തിയെങ്കിലും ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ പങ്കെടുക്കാത്തത് ശ്രദ്ധേയമായി. എന്നാൽ മെസ്സിക്കുള്ള സ്വീകരണ ചടങ്ങിൽ എംബാപ്പെയെ കാണാതായതോടെ ആരാധകർ പല ചോദ്യങ്ങളും ചോദിക്കാൻ തുടങ്ങി.ഇതിന് പിന്നാലെ മെസ്സിയെ ആദരിക്കാൻ എംബാപ്പെ എത്താത്തതിൽ ഒരു കൂട്ടം ആരാധകർ അമർഷം പ്രകടിപ്പിച്ചു.

നെയ്മറും മെസ്സിയും ഇല്ലാത്ത തങ്ങളുടെ അവസാന ലീഗ് 1 മത്സരത്തിൽ ലെൻസിനെതിരെ 3-1 ന് ഞെട്ടിക്കുന്ന തോൽവിയാണ് പിഎസ്ജി ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ പിഎസ്ജി താരങ്ങൾക്ക് പരിശീലനത്തിന് ഇടവേള നൽകിയപ്പോൾ എംബാപ്പെ വന്നില്ല എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.ബാർക്ലേസ് സെന്ററിൽ ബ്രൂക്ലിൻ നെറ്റ്സും സാൻ അന്റോണിയോയും തമ്മിലുള്ള എൻബിഎ മത്സരത്തിൽ കൈലിയൻ എംബാപ്പെയും പിഎസ്ജി സഹതാരം അഷ്റഫ് ഹക്കിമിയും പങ്കെടുത്തു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

ബാർക്ലേസ് സെന്ററിൽ വെച്ച് അർജന്റീന ആരാധകർ എംബാപ്പെയെ കളിയാക്കി. നിശ്ചിത സമയത്ത് 2-2നും അധികസമയത്ത് 3-3നും സമനില വഴങ്ങിയ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അർജന്റീന ലോകകപ്പ് നേടിയത്. ഫ്രാൻസിനായി കൈലിയൻ എംബാപ്പെ ഹാട്രിക് നേടി. മത്സരത്തിന് ശേഷമുള്ള വിജയാഘോഷത്തിനിടെ എംബാപ്പെയെ കളിയാക്കി അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. ഇത് തടയാൻ മെസ്സി ശ്രമിച്ചില്ലെന്ന് പിഎസ്ജി ആരാധകരും പരാതിപ്പെട്ടു.

Rate this post