“നെയ്മറുടെയും മെസ്സിയുടെയും ആവശ്യമില്ല ” : കൈലിയൻ എംബാപ്പെ മറ്റൊരു ഗ്രഹത്തിലാണെന്ന് പിഎസ്ജി ആരാധകർ|  Kylian Mbappe

ഈ സീസണിലെ 34-ാം ഗോൾ നേടിയ കൈലിയൻ എംബാപ്പെയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് പാരീസ് സെന്റ് ജെർമെയ്ൻ ആരാധകർ. ഇന്നലെ ആംഗേഴ്സിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പിഎസ്ജി വിജയം നേടിയത്. മത്സരത്തിൽ 23-കാരനായ ഫ്രഞ്ച് മാന്ത്രികൻ ഒരിക്കൽ കൂടി തന്റെ പ്രതിഭ ലോകത്തോട് വിളിച്ചു പറയുകയും ചെയ്തു.

ആദ്യ പകുതിയുടെ 28 ആം മിനുട്ടിൽ വലത് വിങ്ങിൽ നിന്നും എംബപ്പേ തന്നെ തുടങ്ങി വെച്ച നീക്കത്തിൽ ഹകീമി നൽകിയ പാസ് സ്വീകരിച്ച് ബോകസിന് അരികിൽ നിന്നും തൊടുത്ത് വിട്ട ഇടം കാലൻ ഷോട്ട് ഇതിൽ ടീമിന്റെ വലയിൽ കയറി. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും കളിക്കാനുണ്ടെങ്കിലും ഇല്ലെങ്കിലും ഫ്രഞ്ച് ക്ലബ്ബിനെ മുന്നോട്ട് നയിക്കുന്നത് എംബാപ്പയുടെ ബൂട്ടുകൾ ആണെന്ന് നിസംശയം പറയാൻ സാധിക്കും.

എംബപ്പേയുള്ളപ്പോൾ മെസ്സിയുടെയും നെയ്മറുടെയും ആവശ്യമില്ലെന്നു ഇന്നലത്തെ മത്സരത്തിന് ശേഷം പല പിഎസ്ജി ആരാധകരും ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ വേനൽക്കാലത്ത് ബാഴ്‌സലോണയിൽ നിന്ന് ലയണൽ മെസ്സിയെ പിഎസ്‌ജി സൈൻ ചെയ്തപ്പോൾ, അർജന്റീനിയൻ ഇതിഹാസം ടീമിന്റെ പ്രധാന താരമാകുമെന്ന് പലരും കരുതി. ഒരു ദശാബ്ദത്തിലേറെയായി ലാ ലിഗയിൽ ആധിപത്യം പുലർത്തിയ അദ്ദേഹം ആ കാലയളവിൽ റെക്കോർഡ് എണ്ണം ബാലൺ ഡി ഓർ അവാർഡുകൾ (ഏഴ്) നേടി.എന്നാൽ കൈലിയൻ എംബാപ്പെയാണ് പിഎസ്ജിയുടെ ഏറ്റവും പ്രധാനപ്പെട്ട താരം. സ്‌ട്രൈക്കറുടെ മറ്റൊരു മികച്ച സീസണായ അദ്ദേഹത്തിന്റെ 34-ാം ഗോൾ സൂപ്പർസ്റ്റാറിന്റെ കഴിവുകളുടെ തെളിവാണ്. ഫ്രഞ്ച് ലീഗിൽ 30 മത്സരങ്ങളിൽ നിന്നും 22 ഗോളുകളും 14 അസിസ്റ്റും താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

ഫ്രഞ്ച് താരത്തെ ഏത് വിധേനയും ടീമിൽ പിടിച്ചു നിർത്താനുള്ള ഒരുക്കത്തിലാണ് പിഎസ്ജി മാനേജ്‌മെന്റ്റ്. റയൽ മാഡ്രിഡിൽ കളിക്കുക എന്നതാണ് എന്റെ സ്വപ്നമെന്നു പല തവണ എംബപ്പേ വ്യക്തമാക്കിയിട്ടുണ്ട്.പാരീസിനായി 211 മത്സരങ്ങളിൽ നിന്ന് 164 ഗോളുകളും 83 അസിസ്റ്റുകളും എംബാപ്പെ നേടിയിട്ടുണ്ട്.ഇന്നലെ നേടിയ ഗോൾ എംബാപ്പയുടെ ഫ്രഞ്ച് ലീഗിലെ 113 ആം ഗോളായിരുന്നു.2017-ൽ പാരീസിൽ എത്തിയതിന് ശേഷം ലീഗ് 1-ൽ 137 മത്സരങ്ങൾ കളിച്ച ഫ്രഞ്ച് ഇന്റർനാഷണൽ, ഇപ്പോൾ ലീഗിലെ ടോപ് ഗോൾ സ്‌കോറർമാരിൽ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനൊപ്പം 2-ാം സ്ഥാനത്താണ്. 138 ഗോളുമായി എഡിസൺ കവാനിയാണ് ഒന്നാം സ്ഥാനത്ത്. പാരീസിലെ ആരാധകർക്ക് സൂപ്പർതാരത്തെ മികച്ച രീതിയിൽ കാണാൻ പരിമിതമായ സമയം ബാക്കിയുള്ളത് പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.