തുടർച്ചയായ രണ്ടു പെനാൽറ്റികൾ നഷ്ടപെടുത്തിയതിന് ശേഷം പരിക്ക് പറ്റി പുറത്ത് പോയ എംബപ്പേ |Kylian Mbappe

ഇന്നലെ മോണ്ട്‌പെല്ലിയറിനോട്‌ 3-1ന്‌ വിജയിച്ച പാരീസ്‌ സെന്റ്‌ ജെർമെയ്‌ൻ ലീഗ്‌ 1 ന്റെ ഒന്നാം സ്‌ഥാനത്ത്‌ ലീഡ്‌ വർധിപ്പിച്ചു.നെയ്മർ ജൂനിയറുടെ അഭാവത്തിൽ ഇറങ്ങിയ പിഎസ്ജിക്ക് കളിയുടെ എട്ടാം മിനുട്ടിൽ തന്നെ റാമോസിനെ ഫൗൾ ചെയ്തതിലൂടെ ലഭിച്ച പെനാൽറ്റി എംമ്പപ്പേ എടുത്തെങ്കിലും മോന്റിപെല്ലിർ ഗോൾകീപ്പർ ബെഞ്ചമിൻ ലെക്കോമ്റ്റെ തട്ടി ഒഴിവാക്കി.

എന്നാൽ അവരുടെ താരം പെനാൽറ്റി എടുക്കുന്നതിനു മുൻപ് ബോക്സിൽ കേറിയതിനാൽ VAR വീണ്ടും പെനാൽറ്റി എടുക്കാൻ വിധിച്ചു.രണ്ടാമതും കെയ്ലിയൻ എംബാപ്പെ തന്നെയാണ് പെനാല്റ്റി എടുത്തതെങ്കിലും ഇതും മോന്റിപെല്ലിർ ഗോൾകീപ്പർ ബെഞ്ചമിൻ ലെക്കോമ്റ്റെ തട്ടി അകറ്റിയെങ്കിലും ആ ബോൾ റിബൗണ്ടിലൂടെ എംമ്പപ്പേയുടെ മുന്നിലേക്ക് വീണ്ടുമെത്തി എന്നിട്ടും ഓപ്പൺ പോസ്റ്റ് മിസ് ചെയ്ത് താരം ക്രോസ് ബാറിനുമീതെ അടിച്ചക്കറ്റി തുറന്ന അവസരങ്ങൾ നഷ്ടപ്പെടുത്തി.10 മിനിട്ടുകൾക്ക് ശേഷം കളിയുടെ ഇരുപത്തിയൊന്നാമത്തെ മിനിറ്റിൽ എംമ്പപ്പേ പരിക്ക് പറ്റി കളത്തിൽ നിന്നും കയറിപ്പോവുകയും ചെയ്തു.

പെനാൽറ്റി നഷ്ടപെടുത്തിയതിനെക്കാളും എംബാപ്പയുടെ പരിക്കാണ് പിഎസ്ജിക്ക് തലവേദന സൃഷ്ടിക്കുന്നത്.ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് ലാസ്റ്റ്-16 ടൈയുടെ ആദ്യ പാദം കളിയ്ക്കാൻ ഒരുങ്ങുകയാണ് പിഎസ്ജി.കളിയുടെ 55 മത്തെ മിനിറ്റിൽ ഫാബിയാൻ ലൂയിസാണ് പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയത്.കളിയുടെ 72 മത്തെ മിനിറ്റിൽ ഫാബിയൻ ലൂയിസിന്റെ തന്നെ അസ്സിസ്റ്റിൽ ലയണൽ മെസ്സി പിഎസ്ജിയുടെ രണ്ടാം ഗോൾ നേടി.

മത്സരം അനായാസം പി എസ് ജി വിജയിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു നിൽക്കെ അപ്രതീക്ഷിതമായി 89മത്തെ മിനിറ്റിൽ മോന്റിപെല്ലിർ ഒരു ഗോൾ മടക്കിയതോടെ പിഎസ്ജി ഒന്ന് ആടി ഉലഞ്ഞെങ്കിലും പകരക്കാരനായി വന്ന 16 കാരൻ സായിറെ എമറി കളിയുടെ ഇഞ്ചുറി ടൈമിൽ പിഎസ്ജിയുടെ മൂന്നാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി.

Rate this post