കരിയറിലെ ‘അടുത്ത പടി’യായി താൻ എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് കൈലിയൻ എംബാപ്പെ വെളിപ്പെടുത്തുന്നു |Kylian Mbappe

കൈലിയൻ എംബാപ്പെ ഇപ്പോഴും തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയാണ്. പിഎസ്ജി താരം തന്റെ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും തനിക്ക് മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ചും ഒരിക്കൽ കൂടി തുറന്നു പറഞ്ഞു.യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫി നേടുന്നത് തന്റെ കരിയറിലെ അടുത്ത പടിയാണെന്ന് പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം കൈലിയൻ എംബാപ്പെ അടുത്തിടെ വെളിപ്പെടുത്തി. എംബാപ്പെ ടൂർണമെന്റിന്റെ ഫൈനലിലും സെമിഫൈനലിലും എത്തിയിട്ടുണ്ടെങ്കിലും ഒരിക്കലും ജയിച്ചിട്ടില്ല.

“അടുത്ത ലെവൽ? ചാമ്പ്യൻസ് ലീഗ് വിജയിക്കുകയാണെന്ന് ഞാൻ കരുതുന്നു. ഞാൻ ഇതിനകം ഒരു ഫൈനൽ, ഒരു സെമി ഫൈനൽ, ക്വാർട്ടർ ഫൈനൽ, റൗണ്ട് ഓഫ് 16 എന്നിവ കളിച്ചു….വിജയം ഒഴികെ എല്ലാം ഞാൻ ചെയ്തിട്ടുണ്ട്.അതാണ് എനിക്ക് വേണ്ടത്. അത് എത്രയും വേഗം സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് എവിടെ ആയിരിക്കും? പാരീസ് സെന്റ് ജെർമെയ്നിൽ. ഞാൻ പാരീസിയൻ ആണ്, എനിക്ക് ഒരു കരാറുണ്ട്. അങ്ങനെ അത് പാരീസ് സെന്റ് ജെർമെയ്നിൽ ആയിരിക്കും”, ‘ടൗട്ട് ലെ സ്‌പോർട്ടുമായി’ സംസാരിക്കുന്നതിനിടയിൽ എംബപ്പേ പറഞ്ഞു.

എംബാപ്പെയുടെ കരാർ 2024-ൽ പാരീസിൽ അവസാനിക്കും, സമയമാകുമ്പോൾ തങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് കാണാൻ നിരവധി ക്ലബ്ബുകൾ കാത്തിരിക്കുകയാണ്. അദ്ദേഹം പുതുക്കുമെന്ന് തീരുമാനിക്കുന്നത് വരെ കഴിഞ്ഞ സീസണിൽ അനുഭവിച്ചതുപോലെ അനിശ്ചിതത്വമായിരിക്കും പിഎസ്ജി യിൽ.PSG-യുടെ 2023/24 സീസൺ ടിക്കറ്റ് കാമ്പെയ്‌നിനായുള്ള ഒരു പ്രൊമോഷണൽ വീഡിയോ പറ്റിയുള്ള വിവാദത്തോടെ എംബാപ്പയുടെ ക്ലബുമായുള്ള ബന്ധത്തെക്കുറിച്ച് സംശയം ഉയർത്തി.

ഈ സീസണിൽ കൈലിയൻ എംബാപ്പെ വീണ്ടും പാരീസ് ക്ലബിന് നിർണായകമായി.35 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.ലയണൽ മെസ്സിയും നെയ്മറും ഈ സമ്മറിൽ വിടവാങ്ങാൻ സാധ്യതയുള്ളതിനാൽ, ക്ലബ്ബിൽ തുടരാനുള്ള എംബാപ്പെയുടെ തീരുമാനം ക്ലബിന് ഗുണകരമാവും. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് ഫ്രഞ്ച് താരത്തെ ടീമിലെത്തിക്കാൻ കഠിന ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

Rate this post